ചാള്‍സ് രാജാവിനോട് ബിയര്‍ അടിക്കാന്‍ വരുമോയെന്ന് ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍; മറുപടി വൈറല്‍
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ ഇംഗ്ലണ്ടിന്റെ ഭരണാധികാരിയായി ചാള്‍സ് മൂന്നാമന് മാറിയിരിക്കുകയാണ്. അധികാരത്തില്‍ എത്തും മുമ്പേ തന്നെ സോഷ്യല്‍ മീഡിയയിലെ താരമാണ് അദ്ദേഹം. ഒരുപക്ഷേ എലിസബത്ത് രാജ്ഞിയേക്കാളും സോഷ്യല്‍ മീഡിയക്ക് പ്രിയം ചാള്‍സിനെയാണ്. നിരവധി വൈറല്‍ വീഡിയോകള്‍ മുമ്പ് അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.
വളരെ വിചിത്രമെന്ന് തോന്നാവുന്ന സ്വഭാവങ്ങളും അദ്ദേഹത്തിനുണ്ട്. വസ്ത്രധാരണ രീതിയില്‍ അടക്കം അത്തരം ചില കടുംപിടുത്തം അദ്ദേഹത്തിനുണ്ട്. എപ്പോഴാണ് അദ്ദേഹം ദേഷ്യപ്പെടുകയെന്നും പ്രവചിക്കാനാവില്ല. എന്നാല്‍ ഇതില്‍ നിന്ന് നേര് വിപരീതമായിട്ടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റമാണ് ഇപ്പോള്‍ വൈറലാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

കഴിഞ്ഞ ദിവസങ്ങളില്‍ വന്ന ഒരു ക്ലിപ്പാണ് ആദ്യം വൈറലായത്. ചാള്‍സ് രാജകുമാരന് ദേഷ്യപ്പെടുന്നതായിരുന്നു ഇതിലുണ്ടായിരുന്നത്. ഒരു മേശയില്‍ വെച്ചിരുന്ന കാര്യങ്ങള്‍ നീക്കാനായിരുന്നു അദ്ദേഹം നീരസ് പ്രകടിപ്പിച്ചത്. ഇതിന് പിന്നാലെ പെന്‍ േ്രട ഈ മേശയില്‍ നിന്ന് മാറ്റുന്നത് കാണാം. മറ്റൊരു ക്ലിപ്പില്‍ ഉത്തര അയര്‍ലന്‍ഡില്‍ നടന്ന ചടങ്ങില്‍ വല്ലാതെ ദേഷ്യപ്പെടുന്ന ചാള്‍സിനെയും കണ്ടിരുന്നു. പേനയില്‍ നിന്ന് മഷി ചോരുന്നതാണ് ചാള്‍സിനെ ദേഷ്യം പിടിച്ചത്. ഇതിലെ തെറ്റായ തിയതിയും ഈ ദേഷ്യത്തിന് കാരണമായിരുന്നു. ഈ രണ്ട് വീഡിയോയും വൈറലായിരുന്നു.

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു ക്ലിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തെരുവില്‍ നിന്ന ഒരാളുമായുള്ള തമാശ നിറഞ്ഞ അദ്ദേഹത്തിന്റെ സംസാരമാണ് വൈറലായിരിക്കുന്നത്. ചാള്‍സ് രാജകുമാരന് നടന്നുപോകുമ്പോള്‍ ബാരിക്കേഡിന് പിന്നിലെ ആള്‍ക്കൂട്ടത്തിലൊരാള്‍ തനിക്കൊപ്പം ബിയര്‍ കഴിക്കാന്‍ വരുമോയെന്ന് ചോദിക്കുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു ഈ ചോദ്യം. കേള്‍ക്കുന്ന ആരും ചിരിച്ച് പോകുന്ന കാര്യമായിരുന്നു ഇത്. ചാള്‍സ് രാജകുമാരന് ചൂടാവുമോ എന്നായിരുന്നു എല്ലാവരും പേടിച്ചിരുന്നത്.

ചിരിച്ച് കൊണ്ട് നടന്നുപോകുന്നതിന് പകരം സരസമായ ഭാഷയില്‍ അദ്ദേഹം മറുപടിയും നല്കി. എവിടേക്കാണ് പോകേണ്ടതെന്നായിരുന്നു ചാള്‍സിന്റെ മറുപടി. ചുറ്റുമുള്ളവര്‍ പൊട്ടിച്ചിരിക്കുന്നത് ഇതില്‍ നിന്ന് കാണാം. അതേസമയം ഈ വീഡിയോ മാസങ്ങള്‍ മാത്രം പഴക്കമുള്ളതാണ്. ജൂലായ് മാസത്തിലെടുത്തതാണ് ഈ വീഡിയോ. ആ സമയം ചാള്‍സ് രാജകുമാരനായിരുന്നു. വീഡിയോയില്‍ ചാള്‍സ് ജനക്കൂട്ടത്തിന് നേരെ കൈവീശുന്നതും കാണാം. ആ സമയത്താണ് ബിയര്‍ അടിക്കാന്‍ പോരുന്നോ എന്ന് ഇയാള്‍ ചോദിച്ചത്.

അതേസമയം എവിടെ പോകുമെന്ന ചാള്‍സിന്റെ മറുപടിക്ക് ആള്‍ക്കൂട്ടത്തിലുള്ള വ്യക്തിയുടെ മറുപടിയും വൈറലായിട്ടുണ്ട്. എവിടെ വെച്ച് വേണമെങ്കിലും ബിയറടിക്കാമെന്നായിരുന്നു മറുപടി. ഏതെങ്കിലുമൊരു സ്ഥലം നിങ്ങള്‍ തന്നെ പറയൂ എന്നായിരുന്നു ചാള്‍സിന്റെ ചിരിയോടെയുള്ള മറുപടി. 36കാരനായ ഡാനിയേല്‍ വാക്കറാണ് ചാള്‍സ് രാജാവിനോട് ചോദ്യമുന്നയിച്ചയാളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ജീവിതം മുഴുവന്‍ ഇത്തരമൊരു നിമിഷം താന്‍ ഓര്‍ത്തിരിക്കുമെന്നും വാക്കര്‍ പറഞ്ഞു.

ഞാന്‍ എന്റെ ജോലിയെല്ലാം പൂര്‍ത്തിയാക്കി നില്‍ക്കുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ബിയര്‍ കഴിക്കാനായി ഞാന്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ വരവ് ഞാന്‍ പ്രതീക്ഷിച്ചിരുന്നു. വളരെ പെട്ടെന്നാണ് ചാള്‍സ് രാജാവിനെ ഞാന്‍ കണ്ടത്. ഞാന്‍ എന്തായാലും ബിയര്‍ കഴിക്കാന്‍ പോവുകയാണ്. അങ്ങനെയാണെങ്കില്‍ ചാള്‍സ് രാജാവിനോടും അത്തരമൊരു കാര്യം പറഞ്ഞ് നോക്കാം. അദ്ദേഹത്തിന് കഴിക്കണമെന്നുണ്ടോ എന്ന് അതിലൂടെ അറിയാമല്ലോ എന്നും ഡാനിയേല്‍ വാക്കര്‍ പറഞ്ഞു. ഇയാളുടെ വാക്കുകള്‍ വൈറലായിട്ടുണ്ട്.
-
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ്












Click it and Unblock the Notifications