ആകാശത്ത് പറക്കും തളിക? സുഹൃത്തിന് ചിത്രമയച്ചു; യുവാവിന് പറ്റിയ അബദ്ധം ഇങ്ങനെ
ദില്ലി: പറക്കുംതളികകളും അന്യജീവികളുമുണ്ടോ? ദീര്‍ഘകാലമായിട്ടുള്ള ചോദ്യാണിത്. ഉണ്ടെന്നാണ് ശാസ്തജ്ഞര്‍ അവകാശപ്പെടുന്നത്. പലയിടത്തും ആകാശത്ത് പറക്കുംതളികകള്‍ കണ്ടുവെന്ന് പലരം പറയാറുണ്ടായിരുന്നു. അന്നാല്‍ പലരം അതെന്നും ഗൗനിച്ചിരുന്നില്ല. ഇതൊക്കെ തോന്നലുകളാണെന്ന് പിന്നീട് ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇപ്പോഴിതാ പറക്കംതളികയാണെന്ന് പറഞ്ഞ് സുഹൃത്തുമായി വരെ ഇക്കാര്യം ആവശേത്തോടെ പറഞ്ഞ യുവാവ് ആകെ നാണം കെട്ടിരിക്കുകയാണ്. എന്താണ് യഥാര്‍ത്ഥത്തില്‍ കണ്ടതെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. വിശദമായ വിവരങ്ങളിലേക്ക്....

ദില്ലിയില്‍ ആകെ മഞ്ഞുമൂടി കിടക്കുകയാണ്. സാധാരണ മഞ്ഞുകാലത്തും ദീപാവലയുടെ സമയത്തും പുക മലിലനീകരണം കാരണം പരസ്പര കാണാന്‍ സാധിക്കില്ല. ആ സമയത്ത് ആകാശത്ത് കണ്ട ഒരു രൂപമാണ് യുവാവിനെ ഭയപ്പെടുത്തിയത്. ഇത് പറക്കുംതളികയാണെന്നായിരുന്നു യുവാവ് അവകാശപ്പെട്ടത്. യഥാര്‍ത്തത്തില്‍ ഇതൊരു വാട്ടര്‍ ടവറാണ്. ദില്ലിയിലെ പുക മൂടി കിടക്കുന്നത് സാഹചര്യത്തില്‍ വാട്ടര്‍ ടവറിന്റെ മുകള്‍ ഭാഗം മാത്രമേ കാണൂ. അതുകൊണ്ടാണ് ഇയാള്‍ ഇത് പറക്കുംതളികയാണെന്ന് തെറ്റിദ്ധരിച്ചത്. പക്ഷേ സൂക്ഷിച്ച് നോക്കിയാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്.

അതേസമയം യുവാവ് ഈ രൂപത്തിന്റെ ഫോട്ടോ എടുത്ത് സുഹൃത്തിന് അയച്ച് കൊടുക്കുകയും ചെയ്തിരുന്നു. യുവാവിന്റെ ഈ ചിത്രം വൈറലായി മാറിയിരിക്കുകയാണ്. നീച്ചെ സെ ടോപ്പര്‍ എന്ന ട്വിറ്റര്‍ യൂസര്‍ ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഒരു നിമിഷത്തേക്ക് ഇത് പറക്കും തളികയാണെന്ന് എല്ലാവരും വിശ്വസിച്ചിരുന്നു. എന്നാല്‍ കുറിപ്പില്‍ കാര്യം പറയുന്നുണ്ട്. അതുകൊണ്ട് എല്ലാവരും സൂക്ഷിച്ച് നോക്കിയത് കൊണ്ടാണ് പറക്കും തളികയല്ല മറിച്ച് ഇത് വാട്ടര്‍ ടാങ്കാണ് കണ്ടെത്താന്‍ സാധിച്ചത്. അതേസമയം പറക്കും തളിക പോലെയുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ
നിരവധി പേരാണ് ഈ ഫോട്ടോയ്ക്കും കമിന്റിനും ചിരി പൊട്ടിച്ചെന്ന് കമന്റ് ചെയ്തത്. തങ്ങളെല്ലാം ഇത് ആദ്യം പറക്കും തളികയാണെന്ന് കരുതിയതായും, ഒരാള്‍ കമന്റ് ചെയ്തു. അതേസമയം ദില്ലിയിലെ മലിനീകരണ പ്രശ്‌നത്തെ രൂക്ഷമായി വിമര്‍ശിച്ചവരുമുണ്ട്. നഗരത്തില്‍ വിഷം വര്‍ജിക്കുന്ന പുകയാണ് ഉള്ളതെന്ന് ചിലര്‍ കുറിച്ചിട്ടുണ്ട്. പകല്‍ മുഴുവന്‍ ഈ മാലിന്യമുണ്ടാവും. വൈകീട്ടും രാത്രിയും ഇത് കൂടുതല്‍ മോശമാകുമെന്നാണ് മറ്റൊരാള്‍ പറഞ്ഞു. അന്യഗ്രഹ ജീവികള്‍ക്ക് പോലും ദില്ലിയെ ആവശ്യമില്ലെന്നും കമന്റുകളുണ്ട്. അത്രയ്ക്ക് വിഷം നിറഞ്ഞ പുകയാണ് ഇവിടെയുള്ളതെന്നും കമന്റുകളുണ്ട്.












Click it and Unblock the Notifications