Get Updates
Get notified of breaking news, exclusive insights, and must-see stories!

ആമസോണ്‍ ഡെലിവെറി ബോയുടെ കാരുണ്യ ഹസ്തം; കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത് 3 പട്ടിക്കുട്ടികളെ

വാഷിംഗ്ടണ്‍: ഇക്കാലത്ത് ആരെയെങ്കിലും സഹായിക്കുക എന്നത് വലിയ കാര്യം തന്നെയാണ്. പക്ഷേ അത്തരക്കാര്‍ വളരെ കുറവായിരിക്കും. മനുഷ്യരെ സഹായിക്കാന്‍ തന്നെ പലര്‍ക്കും താല്‍പര്യമില്ല. അപ്പോള്‍ പട്ടികളുടെ കാര്യം അതിലേറെ കഷ്ടമായിരിക്കും. എന്നാല്‍ യുഎസ്സിലെ ഫ്‌ളോറിഡയില്‍ ഇപ്പോള്‍ ഒരു ഡെലിവെറി ബോയ് ഹീറോയായിരിക്കുകയാണ്.

1

കത്തിയെരിയുന്ന വീട്ടില്‍ ഇയാള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഭവം വൈറലാണ്. പട്ടിക്കുട്ടികളെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. നിരവധി മൃഗസ്‌നേഹികളാണ് ഇയാള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നന്ദി പറഞ്ഞിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

image courtesy: Columbia County Fire Rescue

പാകിസ്താനെതിരെ ക്യാച്ച് വിട്ടതിന് അര്‍ഷ്ദീപ് ഖലിസ്ഥാന്‍ വാദി; കട്ടസപ്പോര്‍ട്ടില്‍ വിരാട് കോലി, മറുപടി വൈറല്‍

അമേരിക്കയിലെ ആമസോണ്‍ ഡെലിവെറി ഏജന്റിന്റെ കരുണ നിറഞ്ഞ മുഖമാണ് ലോകം മുഴുവന്‍ കണ്ടിരിക്കുന്നത്. മൂന്ന് പട്ടിക്കുട്ടികളെയാണ് ഇയാള്‍ കത്തിയെരിയുന്ന വീട്ടില്‍ നിന്ന് രക്ഷിച്ചത്. ഫ്‌ളോറിഡയിലായിരുന്നു സംഭവം. കൊളംബിയ കൗണ്ടി ഫയര്‍ റെസ്‌ക്യു ടീം ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനോടകം ഈ പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ആമസോണ്‍ ഡെലിവെറി ഏജന്റിന് നന്ദി പറഞ്ഞും അഭിനന്ദിച്ചും രംഗത്തെത്തിയത്.

2

ഞെട്ടിച്ച് കഴിഞ്ഞെങ്കില്‍ നിര്‍ത്തികൂടേ; സില്‍വര്‍ നെറ്റില്‍ മാരക ലുക്കായി കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

ആമസോണ്‍ ഡെലിവെറി ഏജന്റിന്റെ രണ്ട് ചിത്രങ്ങളാണ് ഫയര്‍ റെസ്‌ക്യു ടീം പങ്കുവെച്ചത്. ആഞ്ജലീന്‍ സ്റ്റാര്‍ക്കിയെന്നാണ് ഈ ഡെലിവെറി ഏജന്റിന്റെ പേര്. ഇവര്‍ ഒരു വീടില്‍ നിന്ന് കട്ട പുക ഉയരുന്നത് കണ്ടാണ് ഇടപെട്ടത്. ഉടന്‍ തന്നെ 911 അടിയന്തര ഇടപെടല്‍ നമ്പറില്‍ വിളിച്ച് പോലീസിനെ വിവരമറിയിച്ചു. സംഭവം നടക്കുമ്പോള്‍ ഈ വീട്ടില്‍ ഗൃഹനാഥന്‍ ഇല്ലായിരുന്നു. കൃത്യസമയത്താണ് ആഞ്ജലീന്‍ ഇവിടെയെത്തിയത്. ഇവര്‍ മൂന്ന് പട്ടിക്കുട്ടികളെയും രക്ഷിച്ചു. അത് മാത്രമല്ല ഈ വീടും പൂര്‍ണമായി കത്തിയെരിയാതെ കാക്കാന്‍ ആഞ്ജലീനിന് സാധിച്ചു.

3

പുക ശ്വസിച്ച് ഈ പട്ടിക്കുട്ടികള്‍ മരിക്കേണ്ടതായിരുന്നു. എന്നാല്‍ ഇവ മൂന്നിനെയും രക്ഷിച്ചിരിക്കുകയാണ്. എല്ലാത്തിനും ആമസോണിന്റെ ഡ്രൈവറോട് നന്ദി. ഇവരാണ് വീട്ടില്‍ പുക ഉയരുന്നത് കണ്ട് പോലീസിനെ വിവരമറിയിച്ചത്. വീട്ടുടമസ്ഥ അവിടെ ഇല്ലാത്തത് കൊണ്ട് പട്ടിക്കുട്ടികളുടെ ജീവന്‍ ഇവരാണ് രക്ഷിച്ചതതെന്ന് ഫയര്‍ റെസ്‌ക്യൂ ടീം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വീട്ടുടമസ്ഥരുടെ ബന്ധുക്കളും ഇവരോട് നന്ദി അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

4

image courtesy: Columbia County Fire Rescue

തന്റെ മകളുടെ നായകളാണ് ഇവയെന്ന് ലിസാ ആന്‍ ഡന്‍ എന്ന സ്ത്രീ കമന്റ് ചെയ്തിട്ടുണ്ട്. ആഞ്ജലീനിന് നന്ദിയും ഇവര്‍ പറഞ്ഞിട്ടുണ്ട്. ആ നായ്കളെ ഞങ്ങള്‍ വളരെയധികം സ്‌നേഹിക്കുന്നുണ്ട്. ഇന്ന് രാവിലെ ആ നായ്ക്കള്‍ സുഖമായിരിക്കുകയാണ്. പക്ഷേ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും ലിസാ ആന്‍ കമന്റ് ചെയ്തു. ആമസോണ്‍ ഏജന്റ് ശരിക്കുമൊരു ഹീറോ ആണെന്ന് കമന്റ് ചെയ്തവരുമുണ്ട്. നായകള്‍ പെട്ടെന്ന് തന്നെ ആരോഗ്യം വീണ്ടെടുക്കട്ടെ എന്ന് ആശംസിച്ചവരുമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+