• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീട്ടിലേക്ക് സാധനം വാങ്ങി വരാന്‍ ഭാര്യ; സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയ യുവാവ് കോടിപതി, സംഭവം ഇങ്ങനെ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ചുമ്മാ ഒന്ന് പുറത്തിറങ്ങിയാല്‍ കോടീശ്വരനാകുമോ? ഇപ്പോഴത്തെ കാലം അങ്ങനെയുള്ളതാണെന്ന് പറയേണ്ടി വരും. അങ്ങനൊരു സംഭവം യുഎസ്സിലെ ഒരു യുവാവിനുണ്ടായിരിക്കുകയാണ്. സാധനം വാങ്ങാനായി പുറത്തിറങ്ങിയ യുവാവ് തിരിച്ചുവന്നത് കോടീശ്വരനായിട്ടാണ്. സോഷ്യല്‍ മീഡിയയില്‍ വൈറലായ സംഭവത്തോടെ ഈ യുവാവ് ലോകപ്രശസ്തനായിരിക്കുകയാണ്.

പലരെയും ഭാഗ്യം തേടി വരാറുണ്ടെങ്കില്‍ ഈ യുവാവിനുണ്ടായത് പോലൊരു ഭാഗ്യം ആര്‍ക്കുമുണ്ടായി കാണില്ല. അമേരിക്കന്‍ മാധ്യമങ്ങളിലൊക്കെ ഇയാള്‍ നിറഞ്ഞ് നില്‍ക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

1

ഭാര്യ കടയില്‍ പോയി സാധനങ്ങള്‍ വാങ്ങാനായി പറഞ്ഞയച്ചതായിരുന്നു പ്രസ്റ്റന്‍ മാക്കി എന്ന 46കാരനെ. എന്നാല്‍ ഇയാള്‍ തിരിച്ചുവന്ന് വലിയൊരു തുകയുമായിട്ടാണ്. യുഎസ്സിലെ മിഷിഗണിനാണ് സംഭവം. ഒന്നര കോടി രൂപയാണ് ഇയാള്‍ക്ക് ലോട്ടറി തുകയായി ലഭിച്ചിരിക്കുന്നത്. മൊത്തം രണ്ട് ലക്ഷത്തോളം ഡോളറാണ് ഇയാള്‍ക്ക് ലഭിച്ചതാണ്. ഇതാണ് ഇന്ത്യന്‍ രൂപയിലേക്ക് നോക്കുമ്പോള്‍ ഒന്നര കോടിയോളമുള്ളത്. ഭാര്യയുടെ നിര്‍ദേശമില്ലായിരുന്നുവെങ്കില്‍ താന്‍ കടയില്‍ പോകില്ലായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഈ ലോട്ടറി എടുക്കില്ലായിരുന്നുവെന്നും പ്രസ്റ്റണ്‍ പറഞ്ഞു.

2

ഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളിഇരട്ട മുഖമുള്ള അത്ഭുത ബാലന്‍; കണ്ട് ഞെട്ടി സോഷ്യല്‍ മീഡിയ, ഡോക്ടര്‍മാരുടെ പ്രവചനവും പാളി

ഫാന്റസി ഫൈവ് ടിക്കറ്റാണ് ഇയാള്‍ എടുത്തത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മെയ്ജറിന്റെ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് പ്രസ്റ്റണ്‍ ടിക്കറ്റെടുത്തത്. അത് ഇയാള്‍ അടിക്കുകയും ചെയ്തു. അന്നത്തെ ജോലികള്‍ തിരക്കിട്ട് പൂര്‍ത്തിയാക്കുന്നതിനിടെയാണ്, ഭാര്യ തനിക്ക് ഫോണിലേക്ക് മെസേജ് അയച്ചത്. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാനായിരുന്നു നിര്‍ദേശം. സാധാരണ ഫാന്റസി ഫൈവ് ടിക്കറ്റുകള്‍ വാങ്ങാറില്ല. ജാക്‌പോട്ട് തുക രണ്ട് ലക്ഷത്തില്‍ കൂടുതല്‍ ആണെങ്കില്‍ മാത്രമേ വാങ്ങാറുള്ളൂവെന്നും പ്രസ്റ്റണ്‍ വ്യക്തമാക്കി.

3

ഭര്‍ത്താവിനായി ശവപ്പെട്ടി ഒരുക്കി യുവതി; വന്‍ ട്വിസ്റ്റ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെഭര്‍ത്താവിനായി ശവപ്പെട്ടി ഒരുക്കി യുവതി; വന്‍ ട്വിസ്റ്റ്, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

ഇത്തവണ ജാക്‌പോട്ട് അടിക്കാന്‍ സാധ്യതയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് ടിക്കറ്റുകള്‍ എടുത്തത്. അതില്‍ ഏറ്റവും നല്ല നമ്പറും ഇയാള്‍ തിരഞ്ഞെടുത്തു. അടുത്ത ദിവസം തന്നെ ഈ ടിക്കറ്റിന്റെ ഫലവും നോക്കി. ലോട്ടറിയുടെ മൊബൈല്‍ ആപ്പില്‍ ഈ ടിക്കറ്റ് ഞങ്ങള്‍ സ്‌കാന്‍ ചെയ്ത് നോക്കിയിരുന്നു. രാവിലെ അടുക്കളയിലിരുന്ന് ശരിക്കും ഞെട്ടിപ്പോയി. ജാക്‌പോട്ട് വിന്നറായിരിക്കുന്നുവെന്ന് അതിലൂടെ കണ്ടെത്തി. ഞാന്‍ മനസ്സില്‍ പോലും ചിന്തിക്കാത്ത കാര്യമാണ് ജാക്‌പോട്ട് കിട്ടുമെന്ന കാര്യമെന്നും പ്രസ്റ്റണ്‍ പറഞ്ഞു.

4

മേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവംമേഴ്‌സിഡസിന്റെ സിഇഒ ഓട്ടോറിക്ഷയില്‍, പൂനെയില്‍ സെലിബ്രിറ്റിയെ കണ്ട് ഞെട്ടി ആളുകള്‍; വൈറല്‍ സംഭവം

ലോട്ടറി കൊണ്ട് ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളും മാക്കി വ്യക്തമാക്കി. ഒന്നര കോടി രൂപ കുടുംബവുമായി പങ്കുവെക്കാനാണ് താന്‍ ആലോചിക്കുന്നത്. കുറച്ച് പണം നിക്ഷേപിക്കാനും ആഗ്രഹിക്കുന്നുണ്ടെന്നും പ്രസ്റ്റണ്‍ മാക്കി പറഞ്ഞു. ഈ വര്‍ഷം തന്നെ മറ്റൊരാള്‍ക്കും ഇതേ പോലെ കടയില്‍ സാധനം വാങ്ങാന്‍ പോയപ്പോള്‍ എടുത്ത ലോട്ടറിയില്‍ നിന്ന് വന്‍ തുക സമ്മാനം ലഭിച്ചിരുന്നു. 15 കോടി രൂപയാണ് കിട്ടിയത്. പാല്‍ തീര്‍ന്നത് കൊണ്ട് വാങ്ങാനായി പോയതാണ്. രാവിലെ കാപ്പി കുടിക്കുന്നത് ശീലമാണ്. ഇതിനായി പോയപ്പോള്‍ വാങ്ങിയ ടിക്കറ്റിലാണ് സമ്മാനടിച്ചതെന്നും ഇയാള്‍ പറഞ്ഞു.

English summary
american youth won one and half crore in jackpot, when wife asks him to go to grocery store
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X