കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗഡ്കരി ജി പുതിയ റോഡുകള്‍ക്ക് ഇക്കാര്യം ചെയ്യുമോ? ആനന്ദ് മഹീന്ദ്രയുടെ ആവശ്യം വൈറല്‍

Google Oneindia Malayalam News

മുംബൈ: മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയിലെ താരമാണ്. അദ്ദേഹത്തിന്റെ ട്വീറ്റുകളും മറുപടികളുമെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാവാറുമുണ്ട്. ട്വിറ്റര്‍ യൂസര്‍മാര്‍ക്ക് അദ്ദേഹം നല്‍കുന്ന മറുപടികളാണ് ആനന്ദ് മഹീന്ദ്രയെ സോഷ്യല്‍ മീഡിയ താരമാക്കിയത്. ദിവസവും അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഫീഡില്‍ ആളുകളുടെ ട്വീറ്റ് പ്രവാഹവമാണ്.

ആളുകള്‍ ജോലി സാധ്യതകളും, ജോലി അന്വേഷിച്ചും അദ്ദേഹത്തിന് സന്ദേശം അയക്കാറുണ്ട്. പലതിനും അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മറുപടി വരാറുണ്ട്. ഇപ്പോള്‍ അദ്ദേഹം കേന്ദ്ര മന്ത്രി ആനന്ദ് മഹീന്ദ്രയോട് നിര്‍ദേശിച്ച ഒരു കാര്യം വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ഇതിന് കൈയ്യടിച്ചിരിക്കുന്നത്. വിശദമായ വാര്‍ത്തയിലേക്ക്....

1

ആനന്ദ് മഹീന്ദ്ര ഒരു വീഡിയോ പങ്കുവെച്ചിരുന്നു, ഇതേ തുടര്‍ന്നുള്ള ട്വീറ്റുകളാണ് വൈറലായിരിക്കുന്നത്. റോഡിന്റെ രണ്ട് വശവും മരങ്ങള്‍ ചേര്‍ന്ന് വലിയ ടണല്‍ പോലെ ആയിരിക്കുന്നതിന്റെ വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. റോഡിന് തണല്‍ ഒരുക്കുന്നതും, അതേസമയം മനോഹരമായ കാഴ്ച്ച ഒരുക്കുന്നതിനും ഈ കനോപി സഹായിക്കുമായിരുന്നു. ഈ വീഡിയോക്ക് നിരവധി ആരാധകരുണ്ട്. ഈ വീഡോയ അടക്കമുള്ള ട്വീറ്റാണ് മന്ത്രി നിതിന്‍ ഗഡ്കരിയെ ടാഗ് ചെയ്ത് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചിരുന്നത്.

2

റോഡ് ഗതാഗതം-ഹൈവേ വകുപ്പുകളുടെ മന്ത്രി നിതിന്‍ ഗഡ്കരിയോട് പുതിയ റോഡുകള്‍ക്ക് ഇവ മാതൃകയാക്കാനാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ചത്. പുതിയ റോഡുകള്‍ നിര്‍മിക്കുമ്പോള്‍ രണ്ട് വശവും ചെടികള്‍ നടാനും, അവയെയും ട്വീറ്റ് ചെയ്ത വീഡിയോയിലെ ടണല്‍ പോലെ വളര്‍ത്തി കൊണ്ട് വരാനുമാണ് ആനന്ദ് മഹീന്ദ്ര അഭ്യര്‍ത്ഥിച്ചത്. ആനന്ദിന്റെ ട്വീറ്റ് ശരിക്കും വളരെ ക്യൂട്ടായിട്ടുള്ളതാണെന്ന് ആരാധകര്‍ പറയുന്നു. ശരിക്കുമൊരു പ്രകൃതി സ്‌നേഹിയാണെന്ന് പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്.

3

17 മില്യണിന്റെ വീട്, തടസ്സമായി ഗോള്‍ഫ് ക്ലബ്, ഇടിച്ച് പൊളിച്ച് കളയാന്‍ ക്രിസ്റ്റ്യാനോ, കാരണം ഇതാണ്

ദൂരെ നിന്ന് നോക്കുമ്പോള്‍ ആ റോഡ് ശരിക്കുമൊരു ടണല്‍ പോലെയുണ്ടെന്ന് ആനന്ദ് മഹീന്ദ്ര പറഞ്ഞു. മരങ്ങളാല്‍ നിറഞ്ഞ ഈ റോഡിന് ഒരു പേരും മഹീന്ദ്ര നല്‍കി. ട്രണല്‍ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ട്രീയും, ടണലും ചേര്‍ന്നതാണ് ട്രണല്‍. എനിക്ക് ടണലുകള്‍ ഇഷ്ടമാണ്. പക്ഷേ സത്യസന്ധമായി പറയുകയാണെങ്കില്‍, കൂടുതല്‍ ഇഷ്ടം ട്രണലുകളോടാണ്. നമുക്ക് ഇത്തരം ട്രണലുകള്‍ ഗ്രാമീണ മേഖലയില്‍ നിര്‍മിക്കുന്ന റോഡുകള്‍ക്ക് സമീപം നടാന്‍ സാധിക്കുമോ എന്നും മന്ത്രിയോട് ആനന്ദ് മഹീന്ദ്ര ചോദിക്കുന്നു.

4

സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചു; പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്....സൊനാലിയെ നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിച്ചു; പാര്‍ട്ടിയില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്....

നിരവധി പേരാണ് ഈ ട്വീറ്റിന് കമന്റുമായി എത്തിയത്. പോസ്റ്റ് അതിവേഗമാണ് വൈറലായത്. ഇതിനോടകം രണ്ട് മില്യണ്‍ ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ലോകത്തെ പ്രകൃതിദത്തമായ ടണല്‍ എന്നാണ് ഒരാള്‍ കുറിച്ചത്. രത്‌നഗിരി വനമേഖലയില്‍ എത്തിയാല്‍ ഇത്തരത്തിലുള്ള ടണലുകള്‍ കാണാന്‍ സാധിക്കുമെന്ന് മറ്റൊരു യൂസര്‍ ട്വീറ്റ് ചെയ്തു. കോലാപൂരില്‍ നിന്ന് കൊങ്കണ്‍ ബന്ധിപ്പിക്കുന്ന ഇടം ഇത്തരത്തിലുള്ളതാണെന്നും ഇയാള്‍ പറഞ്ഞു. അതേസമയം നിരവധി പേരാണ് ഇതുപോലുള്ള ടണലുകള്‍ ആനന്ദ് മഹീന്ദ്രയ്ക്കായി നിര്‍ദേശിച്ചത്.

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

English summary
anand mahindra shares a trunnel video and a request to nitin gadkari goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X