കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനയന്‍ മലയാള സിനിമയില്‍ വേണ്ടെന്ന് ദിലീപ് തീരുമാനിച്ചു, വാശിയായി, തുറന്നടിച്ച് സംവിധായകന്‍

Google Oneindia Malayalam News

മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ താരമൂല്യമുള്ള സംവിധായകനാണ് വിനയന്‍. ഒരുകാലത്ത് വിലക്കുകളെല്ലാം കൊണ്ട് പ്രമുഖ താരങ്ങളൊന്നും അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറി അദ്ദേഹം വലിയ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. ഇതിനിടയില്‍ പഴയ കാര്യങ്ങളെല്ലാം അദ്ദേഹം തുറന്നുപറയുകയാണ്.

അത് മാത്രമല്ല നടന്‍ ദിലീപുമായി ഉണ്ടായ പ്രശ്‌നങ്ങളും, അത് തന്റെ ഭാവിയെ തകര്‍ക്കുന്ന പ്രശ്‌നമായി മാറിയെന്നും വിനയന്‍ പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ സംസാരിച്ചത്. വിശദമായ വിവരങ്ങളിലേക്ക്....

1

സത്യം സിനിമ തുടങ്ങുന്ന സമയത്താണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. അന്ന് ഫിലിം ചേംബര്‍ ഒരു എഗ്രിമെന്റ് വേണമെന്ന് പറഞ്ഞിരുന്നു. ഒരു ആര്‍ട്ടിസ്റ്റിനെ ബുക്ക് ചെയ്യുമ്പോള്‍, ഇത്ര അഡ്വാന്‍സ് കൊടുത്തു എന്നത് മുതല്‍ എത്ര ദിവസത്തെ ഡേറ്റ് നല്‍കി എന്ന് വരെ എഗ്രിമെന്റില്‍ വേണമെന്ന് ഫിലിം ചേംബര്‍ പറഞ്ഞു. താരങ്ങള്‍ അന്ന് സമ്മതിച്ചില്ല. ഇന്ന് അതേ എഗ്രിമെന്റിലാണ് താരങ്ങള്‍ ഒപ്പിടുന്നത് എന്നതാണ് സത്യം. ഒപ്പിടില്ല എന്ന് പറയുന്നത് ഒരു തരം മാടമ്പിത്തരമല്ലേ. അതിനോടൊന്നും എനിക്ക് യോജിപ്പില്ല.

2

താരങ്ങളുടെ സംഘടന അങ്ങനൊരു എഗ്രിമെന്റ് വേണ്ടെന്നായിരുന്നു പറഞ്ഞത്. മലയാള സിനിമയില്‍ കമല്‍ ഒഴിച്ച് ബാക്കിയെല്ലാവരും അതിനെ എതിര്‍ത്തു. പൃഥ്വിരാജ് ഈ എഗ്രിമെന്റ് വേണമെന്ന് പറഞ്ഞയാളാണ്. പല കാര്യങ്ങളിലും പൃഥ്വിരാജ് അങ്ങനെയാണ്. കാര്യങ്ങള്‍ കാണാന്‍ വേണ്ടി കൂട്ടത്തില്‍ കൂടി നടക്കില്ല അദ്ദേഹം. അതുകൊണ്ട് പൃഥ്വി അനുകൂലിച്ചു. അന്ന് ഫിലിം ചേംബര്‍ എന്റെ അടുത്ത് വന്നു. താരങ്ങളെല്ലാം സിനിമ ബഹിഷ്‌കരിച്ച് വിദേശത്ത് ഷോ നടത്താന്‍ പോയി. ഇവിടെ ഷൂട്ടിംഗ് നടക്കാത്ത അവസ്ഥയായി.

3

സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍സൊനാലി ഫോഗട്ടിന്റേത് കൊലപാതകം: ബലാത്സംഗത്തിനിരയായി? ശരീരത്തില്‍ മുറിവുകള്‍, 2 പേര്‍ അറസ്റ്റില്‍

അന്ന് മലയാള സിനിമ നിര്‍ത്തിവെച്ചത് കൊണ്ടാണ് ഫിലിം ചേംബര്‍ എന്നെ കാണാന്‍ വന്നത്. അവര്‍ എന്നോട് പറഞ്ഞതില്‍ ഞാന്‍ വീണുപോയി. യഥാര്‍ത്ഥത്തില്‍ ചേംബര്‍ പറഞ്ഞതില്‍ ന്യായമുണ്ടായിരുന്നു. എന്റെ നിലപാടും അത് തന്നെയായിരുന്നു. ഈ വിഷയത്തിന് വേണ്ടിയുള്ളതാണെങ്കില്‍ നില്‍ക്കാമെന്ന് പൃഥ്വിരാജ് പറഞ്ഞു. ക്യാപ്റ്റന്‍ രാജു, ലാലു അലക്‌സ്, തിലകന്‍ ചേട്ടന്‍ എന്നിവരൊക്കെ അഭിനയിക്കാമെന്ന് പറഞ്ഞു. ബാക്കിയുള്ളവരെല്ലാം തമിഴില്‍ നിന്ന് വന്നു. ഈ സമരത്തെ പൊളിക്കാന്‍ ചെയ്തതാണ് സത്യം. അതിന് താരസംഘടനയായ അമ്മയ്ക്ക് എന്നോട് ദേഷ്യം തോന്നിയെങ്കില്‍ സ്വാഭാവികം. കാരണം അമ്മാതിരി പണിയാണ് ഞാന്‍ ചെയ്തത്.

4

ഇതൊക്കെ സംഘടനാപരമായ വിഷയമായി കണ്ടാല്‍ മതി. പൊളിറ്റിക്‌സ് ഒന്നും അതില്‍ ഇല്ല. പിന്നീട് എല്ലാവരും എഗ്രിമെന്റ് വെക്കാന്‍ തീരുമാനിച്ചു. പൃഥ്വിരാജ് മാപ്പുപറഞ്ഞില്ല. ബാക്കിയെല്ലാവരും മാപ്പുപറഞ്ഞ് തിരിച്ച് കയറി. അങ്ങനെയാണ് പൃഥ്വിയെ വിലക്കുന്നത്. ഈ വിലക്ക് പൊളിച്ചതും ഞാനാണ്. ജഗതിയെയും ജഗദീഷിനെയുമൊക്കെ അഭിനയിപ്പിച്ച അദ്ഭുതദ്വീപ് പുറത്തുവന്നതോടെയാണ് എല്ലാം പൊളിഞ്ഞതെന്നും വിനയന്‍ പറഞ്ഞു. എന്നെ സമീപിച്ച സംവിധായകര്‍ തന്നെയാണ് എന്റെ സിനിമ സെന്‍സര്‍ ചെയ്യരുതെന്ന് പറഞ്ഞ് സമരമിരുന്നത്. അവരൊക്കെ നമ്മളെ ഉപയോഗിക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങള്‍ക്ക് ഒരിക്കലും പ്രശ്‌നങ്ങളുണ്ടായിട്ടില്ലെന്നും വിനയന്‍ വ്യക്തമാക്കി.

5

ഭാര്യക്കും മക്കള്‍ക്കുമൊപ്പം ലക്ഷ്വറി ലഞ്ചുമായി ലയണല്‍ മെസ്സി, ഗംഭീര വിജയാഘോഷം, വൈറലായി ചിത്രങ്ങള്‍

ദിലീപ് ഒരു നിര്‍മാതാവില്‍ നിന്ന് അന്ന് അദ്ദേഹത്തിന് ലഭിച്ചിരുന്ന പ്രതിഫലമായ 40 ലക്ഷം മൊത്തത്തില്‍ അഡ്വാന്‍സായി വാങ്ങി. തുളസീദാസായിരുന്നു സംവിധായകന്‍. ഒരു എഗ്രിമെന്റും ഉണ്ടായിരുന്നു. ഇതിനിടെ തുളസീദാസിന്റെ പടം മോശമാണെന്ന് പറഞ്ഞ് ദിലീപ് ആ പടത്തില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു. ആ സമയത്ത് ഞാനായിരുന്നു സംഘടനയുടെ തലപ്പത്ത്. അന്ന് സംവിധായകന്‍ കെ മധുവൊക്കെ ആവശ്യപ്പെട്ടിട്ടാണ് ഇതില്‍ ഇടപെടുന്നത്. ഒഴിഞ്ഞുമാറിയാല്‍ മതിയായിരുന്നു. ഇന്നസെന്റിനെ വിളിച്ചപ്പോള്‍ ദിലീപ് അതില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു.

6

ന്യായം ദിലീപിന്റെ ഭാഗത്തില്ലായിരുന്നു. ദിലീപ് അഭിനയിച്ചേ പറ്റൂ. മൂന്ന് മാസത്തിനകം അതില്‍ സെറ്റില്‍ ചെയ്യണമെന്നും പറഞ്ഞു. പ്രശ്‌നം അവിടെ തീര്‍ന്നില്ല. അന്ന് ദിലീപിന്റെ കൂടെ നില്‍ക്കാനും ആളുണ്ടായിരുന്നു. ദിലീപിന് പിന്നെ എന്നോട് വാശിയായി. ആദ്യ കാലത്ത് ദിലീപിനായി ഒരുപാട് സിനിമകള്‍ എനിക്കൊപ്പമായിരുന്നു. എന്നോട് വലിയ സ്‌നേഹമായിരുന്നു. സോളോ ഹീറോയാവുന്നത് എന്റെ കല്യാണസൗഗന്ധികത്തിലാണ്. എന്നെ ചട്ടം പഠിക്കാന്‍ വന്നയാള്‍ മലയാള സിനിമയില്‍ വേണ്ട എന്ന് ദിലീപ് തീരുമാനിക്കുകയായിരുന്നു. ഞാനും വാശിപിടിച്ചു.

7

ദിലീപുമായുള്ള പ്രശ്‌നം പിന്നീട് വലുതായി. അത് പലരും ഏറ്റെടുത്തു. ചില നിര്‍മാതാക്കളാണ് എനിക്കെതിരെ നിന്നത്. എന്റെ പത്ത് വര്‍ഷം അങ്ങനെയാണ് പോയത്. സംഘടനയില്‍ നിന്നൊക്കെ ഞാന്‍ രാജിവെച്ചു. പക്ഷേ മാപ്പുപറയാനൊന്നും പോയില്ല. പാലാരാവട്ടത്ത് തട്ട് കടയിടുമൊന്നൊക്കെ പറഞ്ഞത് ആ വികാരത്തിന്റെ പുറത്താണ്. കോമ്പറ്റീഷന്‍ കമ്മീഷനിലൊക്കെ പോയി. അവിടെ അനുകൂല വിധി കിട്ടി. സുപ്രീം കോടതി വരെ പോയി. അവിടെയും എനിക്ക് അനുകൂല വിധി കിട്ടി. മമ്മൂക്ക പോലും പറഞ്ഞു ചെയ്തത് തെറ്റാണെന്നും വിനയന്‍ പറഞ്ഞു.

5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍5 സുന്ദരി പക്ഷികള്‍ ഈ ചിത്രത്തിലുണ്ട്, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ വേറെ ലെവല്‍

English summary
dileep withdrawn from contract that led to a fight, director vinayan revelation goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X