'ലോകാവസാന മഞ്ഞുപാളി' ഇല്ലാതാവുന്നു; ഉരുകി ഉരുകി തീരുന്നു, കണ്ടെത്തിയ കാര്യങ്ങള്‍ അമ്പരപ്പിക്കും!!
ലണ്ടന്‍: ആഗോള താപനത്തിന്റെ വേഗത പല മടങ്ങായി വര്‍ധിച്ചിട്ടുണ്ടെന്ന സൂചനയുമായി ശാസ്ത്രലോകം. അന്റാര്‍ട്ടിക്കയിലെ വലിയ മഞ്ഞുപാളികളിലൊന്ന് ഉരുകി തുടങ്ങിയിരിക്കുകയാണ്. ഡുംസ്‌ഡേ മഞ്ഞുപാളിയാണിത്. ഇതിനടിയില്‍ നിന്നെല്ലാം കണ്ടെത്തിയ കാര്യങ്ങള്‍ അമ്പരപ്പിക്കുന്ന രീതിയിലുള്ളത്.
സാധാരണ സംഭവിക്കാവുന്നതിന്റെ ഇരട്ടി വേഗത്തിലാണ് ഇത് ഉരുകി തീരുന്നത്. ലോകാവസാന മഞ്ഞുപാളിയെന്നാണ് ഇതിനെ വിശേഷിപ്പിക്കാറുള്ളത്. അന്റാര്‍ട്ടിക്കയിലെ മഞ്ഞുപാളികള്‍ നേരത്തെ തന്നെ ഉരുകി തുടങ്ങിയിട്ടുണ്ടെന്ന് ഭൗമ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നു. വിശദമായ വിവരങ്ങളിലേക്ക്...

ത്വയിറ്റസ് മഞ്ഞുപാളിയിലെ ചില വിവരങ്ങള്‍ ഭൂമിക്ക് തന്നെ ഭീഷണിയാവുന്ന തരത്തിലുള്ളതാണ്. ഭൂമിയെ സംരക്ഷിക്കാന്‍ ഇനിയും വൈകിയാല്‍ അത് ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. അന്റാര്‍ട്ടിക്കയിലെ ലോകാവസാന മഞ്ഞുപാളിയുടെ ഭാവിയെ കുറിച്ചും കഴിഞ്ഞ കാലത്തെ കുറിച്ചുമാണ് ശാസ്ത്ര സംഘം പരിശോധിച്ചത്. നിയന്ത്രണം വിട്ട രീതിയിലാണ് ഈ മഞ്ഞുപാളി ഉരുകി കൊണ്ടിരിക്കുന്നത്. തീരദേശ പാരിസ്ഥിതിക സന്തുലനാവസ്ഥയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് ഒരുപക്ഷേ വെള്ളപ്പൊക്കത്തിനോ വലിയ അന്തരീക്ഷ പ്രശ്‌നങ്ങള്‍ക്കോ വഴിയൊരുക്കാം.

വല്ലാത്തൊരു പെനാല്‍റ്റിയായി പോയി അത്; യൂറോപ്പ ലീഗില്‍ യുനൈറ്റഡ് തോറ്റതല്ല തോല്‍പ്പിച്ചതാണ്
കഴിഞ്ഞ രണ്ട് ദശകങ്ങള്‍ക്കിടെ അതിവേഗത്തിലാണ് ത്വയിറ്റസ് മഞ്ഞുപാളി ഉരുകി കൊണ്ടിരിക്കുന്നത്. ഓരോ അഞ്ചര മാസത്തിലും രണ്ട് കിലോമീറ്ററില്‍ അധികമാണ് ഉരുകി കൊണ്ടിരിക്കുന്നത്. 2011നും 2019നും ഇടയില്‍ ഉപഗ്രഹ തല പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തിയതിനേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് ഈ മഞ്ഞുപാളി ഉരുകുന്നത്. ഇതാണ് ഗൗരവത്തോടെ ശാസ്ത്രലോകം കാണുന്നത്. ഒരിക്കലും ഈ കണ്ടെത്തലുകള്‍ തള്ളിക്കളയരുതെന്നാണ് നിര്‍ദേശം. അധികം വൈകാതെ ഈ മഞ്ഞുപാളി ഉരുകി തീരുമെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

മാളവിക രണ്ടും കല്‍പ്പിച്ചാണല്ലോ; പിങ്ക് സാരി ഫേവറിറ്റാണോ, കീര്‍ത്തി സുരേഷിന്റെ കമന്റ് വൈറല്‍
അതിവേഗമാണ് ഇത് ഉരുകുന്നത്. രണ്ട് നൂറ്റാണ്ടുകള്‍ക്കിടെ മഞ്ഞുപാളി ഉരുകി തുടങ്ങിയിരുന്നു. എന്നാല്‍ കാലാവസ്ഥാ വ്യതിയാനത്തിലൂടെയാണ് ഇതിന്റെ വേഗം വര്‍ധിച്ചിരിക്കുന്നത്. യുഎസ്സിലെ സംസ്ഥാനമായ ഫ്‌ളോറിഡയുടെ അത്രയും വലിപ്പം വരും ലോകാവസാന മഞ്ഞുപാളിക്കാണ്. ബ്രിട്ടന്റെ മൊത്തം വലിപ്പം വരുമിത്. പശ്ചിമ അന്റാര്‍ട്ടിക്കയിലെ സമുദ്രത്തോട് അലിഞ്ഞുചേരുകയാണ് ഈ മഞ്ഞുപാളി. ഇത് കടലില്‍ ചേരുന്നതോടെ സമുദ്രോപരിതലം പത്തടിയോളം ഉയരും. മുപ്പത് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ രണ്ടിരട്ടി വേഗത്തിലാണ് ഈ മഞ്ഞുപാളി ഉരുകുന്നത്. വര്‍ഷത്തില്‍ 45 ബില്യണ്‍ മെട്രിക് ടണ്‍ കണക്കിലാണ് ഇത് ഉരുകുന്നത്.

ത്വയിറ്റസ് താഴേ ഭാഗത്ത് സമുദ്രത്തിന്റെ അടിഭാഗത്തേക്ക് താഴ്ന്ന് ഇറങ്ങി നില്‍ക്കുന്നതാണ്. ഇതിന്റെ അടിഭാഗം ഉരുകുന്നതിന്റെ വേഗതയാണ് ഇത് എത്ര കാലം നിലനില്‍ക്കുമെന്നതിന്റെ സൂചന. ഇപ്പോഴുള്ള പോയിന്റില്‍ നിന്ന് ഈ മഞ്ഞുപാളി ഇളകി മാറാമെന്നാണ് കണ്ടെത്തല്‍. ഇവിടെയുള്ള ജലത്തിന് കടുത്ത ചൂടാണ് ഉണ്ടാവുന്നത്. ഇത് അന്റാര്‍ട്ടിക്കയെ മൊത്തത്തില്‍ ഉരുകാന്‍ ഇടയാക്കുമെന്നാണ് കണ്ടെത്തല്‍. വൈകാതെ തന്നെ ഓരോ മഞ്ഞുപാളികളും ഇളകി തുടങ്ങും. വളരെ കുറഞ്ഞ ഇടവേളകളില്‍ വന്‍ മാറ്റം തന്നെ കാണാന്‍ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

മുമ്പ് നടത്തിയ പര്യവേഷണത്തില്‍ ഇതുപോലെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ മഞ്ഞുപാളിക്ക് അടിയില്‍ ചൂടേറിയ ജലമാണ് ഉള്ളതെന്നായിരുന്നു കണ്ടെത്തല്‍. ഇത് മഞ്ഞുപാളി വേഗത്തില്‍ ഉരുകാന്‍ കാരണമായിട്ടുണ്ട്. ആഗോള തലത്തില്‍ തന്നെ സമുദ്ര മേഖലയില്‍ ഇത് വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാം. കാലാവസ്ഥാ വ്യതിയാനത്തെ ഗൗരവത്തോടെ കാണണമെന്ന അപായ സൂചനയാണിതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. വൈകാതെ തന്നെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ലോകം അനുഭവിക്കേണ്ടി വരും.












Click it and Unblock the Notifications