അപോപ്പിസ് സര്‍വനാശത്തിന്റെ ദേവന്, വരുന്നു ആ കൊടുംഭീകരന്; നാസയ്ക്ക് നേരിടുകയല്ലാതെ വഴിയില്ല
വാഷിംഗ്ടണ്‍: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭൂമിയെ തേടി വലിയൊരു അപകടം വരാനുണ്ട്. നാസ ഇപ്പോഴേ അതിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം കണ്ടെത്തി തുടങ്ങിയിരിക്കുകയാണ്. ആയിരം അടി വ്യാപ്തിയുള്ള ഛിന്നഗ്രഹമാണ് വരാനുള്ളത്.
ഈജിപ്ഷ്യന്‍ ദേവനായ കലാപത്തിന്റെയും സര്‍വനാശത്തിന്റെയും ദേവനാണ് അപോപിസ് എന്ന് പറയുന്നു. ഈ പേരാണ് ഛിന്നഗ്രഹത്തിന് നല്‍കിയിരിക്കുന്നത്. ഭൂമിയുടെ വെറും 48300 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇത് എത്തുക. ഭൂമിക്ക് ഏറ്റവും ഭയക്കേണ്ട ചിന്നഗ്രഹമാണിതെന്ന് നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതേസമയം നേരിടുകയല്ലാതെ ഭൂമിക്ക് മുന്നില്‍ മറ്റ് വഴികളില്ല. അതുകൊണ്ട് ഇപ്പോഴേ പ്രതിരോധ മാര്‍ഗങ്ങള്‍ നാസ അന്വേഷിച്ച് കൊണ്ടിരിക്കുകയാണ്. അപ്പോപ്പിസ് ഭൂമിയെ ഇടിച്ചാല്‍ അത് വലിയ നാശനഷ്ടങ്ങളുണ്ടാക്കും. നമ്മുടെ ഗ്രഹത്തിന്റെ സര്‍വനാശത്തിനും ഇത് കാരണമാകും. നാസയുടെ ഒസിരിസ് എപെക്സ് ഈ ഛിന്നഗ്രഹത്തെ നിരീക്ഷിക്കുന്നുണ്ട്. ഇവ നിയര്‍ എര്‍ത്ത് ഒബജ്ക്ട് ഛിന്നഗ്രഹങ്ങളുടെ സഞ്ചാര പാത പരിശോധിക്കുന്നുണ്ട്.
ഇത്തരം ഛിന്നഗ്രഹങ്ങളെ ഓരോ നൂറ്റാണ്ടിലും ഭൂമി നേരിടേണ്ടി വരും. അതുകൊണ്ട് അപൂര്‍മായ സംഭവമായിട്ടാണ് ഇതിനെ കാണുന്നത്. ഇതിന്റെ ഡാറ്റ ശേഖരിച്ചാല്‍ സൗരയഥൂത്തെ കുറിച്ചുള്ള കൃത്യമായ ധാരണ ശാസ്ത്രജ്ഞര്‍ക്ക് കൂടുതലായി ലഭിക്കും. ഇത് അപകടകാരികളായ ഛിന്നഗ്രഹങ്ങളെ എങ്ങനെ പ്രതിരോധിക്കണമെന്നുള്ള വിവരങ്ങളും നമുക്ക് നല്‍കിയേക്കും.
2029 ഏപ്രില്‍ പതിമൂന്നിന് അപ്പോപ്പിസ് ഭൂമിയുടെ ഏറ്റവും അടുത്തെത്തും. ഇവയെ കണ്ണുകൊണ്ട് ഇവയെ കാണാനാവും. നേരത്തെ തന്നെ ഒസിരിസ് ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇത്തവണ നാസയ്ക്കൊപ്പം ചെറുകിട ഉപഗ്രഹങ്ങളും വിവിധ രാജ്യങ്ങളുടേതായി ഉണ്ടാവും.
ഭൂമിക്ക് ഏറ്റവും ഭീഷണിയാവുന്ന പൊട്ടന്‍ഷ്യലി ഹസാര്‍ഡസ് ആസ്ട്രോയിഡ്സ് എന്ന ഛിന്നഗ്രഹങ്ങളുടെ പട്ടികയില്‍ വരുന്നതാണ് ഇവ. 460ലേറെ വീതി വരുന്നതാണിവ. ഭൂമിയുടെ ഇരുപത് ചന്ദ്രന്റെ അകലത്തിലാണ് ഇവ എത്തുക. ഇത് ബഹിരാകാശത്തെ കണക്കുകള്‍ പ്രകാരം വളരെ അടുത്താണ്. ഇവ നീളവും വീതിയും കണക്കിലെടുക്കുമ്പോള്‍ ഭൂമിയെ ഛിന്നഭിന്നമാക്കാന്‍ വരെ സാധിക്കും.
യൂറോപ്പ്യന്‍ സ്പേസ് ഏജന്‍സിയുടെ ഇംപാക്ട് റിസ്ക് ലിസ്റ്റിലും ഇവ ഇടംപിടിച്ചിട്ടുണ്ട്. അതുപോലെ നാസയുടെ സെന്‍ട്രി റിസ്ക് ടേബിളിലും ഇവയുടെ പേരുണ്ട്. 17 വര്‍ഷത്തോളമായി ഇവയെ അതില്‍ ഉള്‍പ്പെടുത്തിയിട്ട്. എംപയര്‍ സ്റ്റേറ്റ് ബില്‍ഡിംഗിനേക്കാള്‍ വലിപ്പമേറിയാണ് ആ പാറക്കഷ്ണം. നാസയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത് ഇവ ഭൂമിയെ ഇടിക്കില്ലെന്നാണ്. അടുത്ത നൂറ് വര്‍ഷത്തേക്കെങ്കിലും അത് സാധ്യമാല്ലെന്നാണ് നാസയുടെ വിശദീകരണം. 2029ലാണ് ഇവ ഭൂമിക്ക് അടുത്തുകൂടി കടന്നുപോകുക.
-
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
ഹൈദരാബാദിൽ പാചകവാതക ക്ഷാമം രൂക്ഷം; ഹോസ്റ്റലുകളിൽ നിയന്ത്രണം, വർക്ക് ഫ്രം ഹോം ആവശ്യം ശക്തമാവുന്നു












Click it and Unblock the Notifications