പുടിന്‍ മനസ്സില്‍ കാണുന്നത് നടക്കും; യുക്രൈനില്‍ സംഭവിക്കുക ഇക്കാര്യങ്ങള്‍, പ്രവചിച്ച് ജ്യോതിഷി
മോസ്‌കോ: ഒരു വര്‍ഷത്തില്‍ അധികമായി യുക്രൈനില്‍ യുദ്ധം ആരംഭിച്ചിട്ട്. എന്നാല്‍ ഇതുവരെ അവസാനമായിട്ടില്ല. റഷ്യയുടെ ഭീകരതയില്‍ ലോകം മുഴുവന്‍ പ്രതിസന്ധിയില്‍ നില്‍ക്കുകയാണ്. എന്നാലും പിന്നോട്ടില്ലെന്ന നിലപാടിലാണ് റഷ്യ. തങ്ങള്‍ പറഞ്ഞ ഡിമാന്റുകള്‍ യുക്രൈന്‍ അംഗീകരിക്കണമെന്നാണ് റഷ്യയുടെ നിലപാട്.
വാഗ്നര്‍ ഗ്രൂപ്പ് അടക്കം റഷ്യക്കായി യുദ്ധഭൂമിയില്‍ ഉണ്ടെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. എന്നാല്‍ യുദ്ധത്തിന് ശേഷം എന്ത് സംഭവിക്കും. ഇപ്പോഴിതാ ഒരു ജ്യോതിഷിയുടെ പ്രവചനം. വൈറലായി മാറിയിരിക്കുകയാണ്. ചില വമ്പന്‍ കാര്യങ്ങളാണ് ഇനി നടക്കാന്‍ പോകുന്നതെന്ന് ജ്യോതിഷിയുടെ പ്രവചനത്തിലുണ്ട്.യുക്രൈനില്‍

പുടിന്‍ പ്രതീക്ഷിച്ചത് നടക്കും
റഷ്യയിലെ പ്രമുഖ ജ്യോതിഷിയായ സിറെദിന്‍ റസായേവ് ആണ് ഞെട്ടിക്കുന്ന പ്രവചനങ്ങള്‍ നടത്തിയിരിക്കുന്നത്. യുക്രൈന്‍ യുദ്ധത്തിന് ്അവസാനമുണ്ടാകുമെന്നാണ് പ്രവചനം. പുടിന്‍ വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടക്കും. പുടിന്‍ സൈന്യം യുക്രൈനില്‍ യുദ്ധം വിജയിക്കും. യുക്രൈന്‍ പിടിച്ചടക്കുമെന്നും റസായേവ് പ്രവചിക്കുന്നു.
വരുന്ന മെയ് മാസം റഷ്യയെ സംബന്ധിച്ച് കഠിനമായ മാസമായിരിക്കും. റഷ്യക്ക് മാത്രമല്ല,യുക്രൈനിലും സാഹചര്യം കഠിനമായിരിക്കുമെന്നും റസായേവ് പ്രവചിക്കുന്നു.
പ്രവചനം വന്നത് ഇങ്ങനെ
പുടിന്‍ അനുകൂല വാര്‍ത്താ ചാനലായ മോസ്‌കോവിജ് കോമ്‌സോമോലെറ്റ്‌സ് സുപ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചപ്പോഴാണ് റസായേവ് ഇത്തരത്തിലൊരു പ്രവചനം നടത്തിയത്. അടുത്ത ഏതാനും മാസങ്ങളിലായി യുക്രൈന്‍ യുദ്ധത്തില്‍ എന്തൊക്കെ സംഭവിക്കുമെന്നായിരുന്നു ചോദ്യം.
യുക്രൈന്‍ ഇനി അങ്ങോട്ട് യുദ്ധത്തിന്റെ തീവ്രത വര്‍ധിക്കുമെന്ന് റസായേവ് പ്രവചിക്കുന്നു. അത് സാഹചര്യങ്ങള്‍ കടുപ്പമാക്കും. മെയ് മാസം ചിന്തിക്കാവുന്നതിലും അപ്പുറമായിരിക്കും കാര്യങ്ങള്‍. യുദ്ധം ഓഗസ്റ്റ് മാസം വരെ നീണ്ടുനില്‍ക്കുമെന്നും റസായേവ് പറഞ്ഞു.
ആന്ധ്ര ടേസ്റ്റ് ഒന്ന് രുചിച്ച് നോക്കണം; ഇതാ കഴിക്കേണ്ടത് ഈ ഡിഷുകള്‍, മറക്കില്ല സ്വാദ്
എന്തുകൊണ്ട് മെയ് മാസം
മെയ് മാസം യുക്രൈന്‍ യുദ്ധത്തില്‍ ഏറ്റവും രൂക്ഷമായ മാസമായിരിക്കും. പരസ്പരമുള്ള പോര് വര്‍ധിക്കും. വളരെ അപകടകരമായ മാസമായിരിക്കും മെയ്. പരസ്പരം ഏതൊക്കെ തരത്തിലായിരിക്കും പോര് എന്ന് പറയാനാവില്ല. റഷ്യയെ നന്നായി ചൊടിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കും.
എന്നാല്‍ എല്ലാ സംഘര്‍ഷത്തെയും, വെല്ലുവിളികളെയും നേരിടാനും, അതിന് മറുപടി നല്‍കാനും റഷ്യന്‍ സൈന്യം തയ്യാറായി നില്‍ക്കുകയാണ്. ഏത് പാശ്ചാത്യ രാജ്യത്തെയും റഷ്യ പരാജയപ്പെടുത്തും. അവര്‍ക്ക് അതിനുള്ള കഴിവുണ്ട്. എല്ലാവരേക്കാളും രണ്ടടി മുന്നിലാണ് പുടിന്റെ സൈന്യമെന്നും റസായേവ് പറഞ്ഞു.
അമേരിക്ക ഏറ്റവും വലിയ ശത്രു
അമേരിക്ക ഈ ഘട്ടത്തില്‍ റഷ്യയുടെ ഏറ്റവും വലിയ ശത്രുവാകും. പക്ഷേ ശത്രുക്കള്‍ക്ക് റഷ്യയെ ഒന്നും ചെയ്യാനാവില്ല. യുക്രൈനില്‍ റഷ്യയുടെ വിജയം സുനിശ്ചിതമാണ്. അമേരിക്കയ്ക്ക് യുക്രൈനില്‍ ഒരു നേട്ടവും ഉണ്ടാവില്ല. അവര്‍ക്ക് അഫ്ഗാനിസ്ഥാനില്‍ സംഭവിച്ച അതേ തിരിച്ചടി നേരിടും.
യുക്രൈന്റെ കാര്യത്തില്‍ അന്തിമ ഘട്ടത്തിലേക്കാണ് കാര്യങ്ങള്‍ നീളുന്നത്. യുക്രൈനില്‍ നിന്ന് ക്രൈമിയയും റഷ്യ തിരിച്ചുപിടിക്കും. ഇതെല്ലാം റഷ്യ വിജയിക്കാന്‍ കാരണം വിദേശ രാജ്യങ്ങളെ യുക്രൈന്‍ ആശ്രയിക്കുന്നത് കൊണ്ടാണ്. യുക്രൈന്‍ ഇന്റലിജന്‍സ് ദുര്‍ബലമാണെന്നും റസായേവ് പറഞ്ഞു.












Click it and Unblock the Notifications