വാന ജ്യോതിഷിയുടെ ആ പ്രവചനങ്ങള്‍ സത്യമായി, അഫ്ഗാനിസ്ഥാന്‍ കുലുങ്ങി, ഇന്ത്യയില്‍ ഈ മേഖല സേഫല്ല

ദില്ലി: തുര്‍ക്കി ഭൂകമ്പം എല്ലാവരെയും ഞെട്ടിച്ച ഒന്നായിരുന്നു. എന്നാല്‍ ഇത് ദിവസങ്ങള്‍ക്ക് മുമ്പേ പ്രവചിച്ച ഫ്രാങ്ക് ഹൂഗര്‍ബീറ്റ്‌സ് എന്ന ഡച്ച് വാന ജ്യോതിഷിയാണ് ഏറ്റവും കൂടുതല്‍ വൈറലായത്. ഇതോടെ അദ്ദേഹം നടത്തിയ പ്രവചനങ്ങളെല്ലാം വൈറലായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രവചനങ്ങളില്‍ രണ്ടെണ്ണം സത്യമായിരിക്കണം. അഫ്ഗാനിസ്ഥാനില്‍ ഭൂകമ്പം ഉണ്ടാവുമെന്നായിരുന്നു ഇതില്‍ ആദ്യത്തെ പ്രവചനം.
അത് കഴിഞ്ഞ ദിവസം സത്യമായി. ഇന്ത്യയും, പാകിസ്താനും ആ ഭൂകമ്പത്തില്‍ കുലുങ്ങുമെന്ന പ്രവചനമായിരുന്നു അടുത്തത്. കൃത്യമായി അതും സംഭവിച്ചു. ഇന്ത്യയും പാകിസ്താനുമാണ് ഈ പ്രവചനത്തില്‍ വിറച്ച് പോയ രണ്ട് പേര്‍. ഫ്രാങ്കിന്റെ ഈ പ്രവചനങ്ങള്‍ എങ്ങനെയാണ് സത്യമാകുന്നത്....

അഫ്ഗാനിസ്ഥാന്‍ ആദ്യം കുലുങ്ങി പിന്നെ ഇന്ത്യയും
6.6 തീവ്രതയില്‍ അ്ഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മലനിരകളിലെ പട്ടണമായ ജുറം ആണ് ആദ്യം കുലുങ്ങിയത്. ഇതിന്റെ 187.6 കിലോമീറ്റര്‍ ചുറ്റളവിലാണ് പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടത്. ഉത്തരേന്ത്യ, കസാക്കിസ്ഥാന്‍, പാകിസ്താന്‍ താജിക്കിസ്ഥാന്‍, ഉസ്‌ബെക്കിസ്ഥാന്‍, ചൈന, കിര്‍ഗിസ്ഥാന്‍, എന്നിവിടങ്ങളെല്ലാം പ്രകമ്പനത്തില്‍ കുലുങ്ങിയവരാണ്. ഈ ഭൂകമ്പം ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ഫ്രാങ്ക് പ്രവചിച്ചതാണ്. ശാസ്ത്രജ്ഞര്‍ പോലും ഭൂകമ്പം പ്രവചിക്കുന്നതില്‍ പരാജയപ്പെട്ടിടത്താണ് ഫ്രാങ്ക് വിജയിച്ചിരിക്കുന്നത്.

പ്രവചനം വന്നത് മാര്‍ച്ച് ഇരുപതിന്
ചൊവ്വാഴ്ച്ചയായിരുന്നു അതിശക്തമായ ഭൂകമ്പം ഇന്ത്യയിലെ നോയിഡ, ഗാസിയാബാദ്, ദില്ലി, ഗുഡ്ഗാവ് എന്നിവിടങ്ങളില്‍ അനുഭവപ്പെട്ടത്. ഈ നഗരത്തില്‍ താമസിച്ചിരുന്ന പലരും ഭയന്ന് വീടിന് പുറത്തേക്ക് ഓടി വന്നിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ശക്തമായ ഭൂചലനം എന്ന ഫ്രാങ്കിന്റെ പ്രവചനം ഇവിടെയാണ് സത്യമാകുന്നത്. സോളാര്‍ സിസ്റ്റം ജിയോമെട്രി സര്‍വേ എന്ന ഫ്രാങ്കിന്റെ സംഘടന ഇതോടെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഗ്രഹങ്ങളുടെ സ്ഥാനം നോക്കി ഭൂകമ്പം പ്രവചിക്കാമെന്നാണ് ഫ്രാങ്ക് പറയുന്നത്.

ഗ്രഹനിലയിലെ മാറ്റങ്ങള്‍ വന്നു
കാണാനോ കേള്‍ക്കാനോ വഴിയില്ല; ഇത് ആരുടെ സ്വപ്‌നത്തിലും വരാത്ത വണ്ടര്‍ലാന്‍ഡ്, ട്രിപ്പ് ഉറപ്പിക്കാം
ന്യൂ മൂണിന്റെ ഭാഗമായി ചന്ദ്ര വിസ്മയങ്ങള്‍ ഉണ്ടാവുകയും, വലിയ മാറ്റങ്ങള്‍ നക്ഷത്ര സമൂഹത്തില്‍ ഉണ്ടാവുകയും ചെയ്തത് ഭൂകമ്പത്തിന് വഴിവെച്ചു എന്നാണ് ഫ്രാങ്കിന്റെ വിശദീകരണം. അത് മാത്രമല്ല ന്യൂസിലന്‍ഡിലെ കെര്‍മാദെക് ദ്വീപുകളില്‍ ഭൂകമ്പമുണ്ടാകുമെന്നും ഫ്രാങ്ക് പ്രവചിച്ചിരുന്നു. 7.1 തീവ്രത വരെയുള്ള ഭൂകമ്പമായിരുന്നു പ്രവചിച്ചത്. മാര്‍ച്ച് 18ന് ഇക്വഡോര്‍ തീരത്തിനടുത്തുള്ള ഈ ദ്വീപില്‍ 6.8 തീവ്രതയില്‍ ഭൂകമ്പമുണ്ടാവുകയും ചെയ്തു. സൂര്യന്‍-ബുധന്‍-വ്യാഴം എന്നിവ ന്യൂ മൂണുമായി ചേര്‍ന്ന് വരുന്നതാണ് ഗ്രഹങ്ങളുടെ കൂടിച്ചേരല്‍. ഇതും ഭൂകമ്പത്തിന് കാരണമാകാം.

ഇന്ത്യയില്‍ ഈ മേഖല സുരക്ഷിതമല്ല
ഇന്ത്യയില്‍ ചില മേഖല സുരക്ഷിതമല്ലെന്നാണ് ഭൂകമ്പ വിദഗ്ധരും പറയുന്നത്. ഹിമാലയന്‍ മേഖലയാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. അതിശക്തമായ ഭൂകമ്പം ഹിമാലയന്‍ മേഖലയെ ഒന്നടങ്കം പിടിച്ചുകുലുക്കുമെന്നാണ് പ്രമുഖ ഭൗമ ശാസ്ത്രജ്ഞന്‍ അജയ് പോള്‍ പറയുന്നത്. ഹിന്ദുകുഷിലെ ഭൂകമ്പം, ഇന്ത്യയിലെ ഉത്തരാഖണ്ഡ്, പഞ്ചാബ്, കശ്മീര്‍, ദില്ലി-എന്‍സിആര്‍ മേഖലകളിലാണ് ഭൂകമ്പം ഉണ്ടായത്. ഇത് വളരെ ആഴത്തിലുള്ളതാണെന്ന് ഡോ പോള്‍ പറയുന്നു. കടുപ്പമേറിയ ഭൂകമ്പ മേഖലാണ് ഹിമാലയന്‍ മേഖലയെന്ന് ഡോ പോള്‍ പറയുന്നു.












Click it and Unblock the Notifications