കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വിച്ചമര്‍ത്തിയാല്‍ ഇഡ്ഡലി മുന്നില്‍; എടിഎം കണ്ട് അമ്പരന്ന് ആളുകള്‍: സംഭവം ഇങ്ങനെ

Google Oneindia Malayalam News

ബെംഗളൂരു: ഒരു സ്വിച്ചിട്ടാല്‍ ഭക്ഷണസാധനങ്ങള്‍ നമ്മുടെ മുന്നിലെത്തുമോ? അങ്ങനെ എത്തിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു അല്ലേ. അറബിക്കഥയില്‍ അല്ലാവുദ്ദീന്റെ അത്ഭുത വിളക്കിലെ ഭൂതത്തെ പോലെ എല്ലാം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ നമ്മുടെ മുന്നില്‍ കിട്ടുമായിരുന്നു. എന്നാല്‍ ഇനി ്അക്കാര്യത്തില്‍ ആശങ്കയോ നിരാശയോ വേണ്ട. ഒന്ന് സ്വിച്ച് അമര്‍ത്തിയാല്‍ നിങ്ങളുടെ മുന്നിലേക്ക് ഇഡ്ഡലിയെത്തും.

1

കേട്ടിട്ട് അമ്പരപ്പുണ്ടല്ലേ. എന്നാല്‍ അമ്പരക്കേണ്ട. പറഞ്ഞ് വരുന്നത് ഇന്ത്യയിലെ തന്നെ കാര്യമാണ്. ബെംഗളൂരുവിലാണ് ഇങ്ങനൊരു സംവിധാനമുള്ളത്. എന്താണ് സംഭവമെന്ന് നമുക്ക് വിശദമായി ഒന്ന് പരിശോധിക്കാം....

1

നാട്ടിലാകെ അമ്പരപ്പിക്കുന്ന തരത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത്തരമൊരു അമ്പരപ്പിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഇഡ്ഡലി തരുന്ന എടിഎം. ബെംഗളൂരുവിലെ അമ്പരപ്പിക്കുന്ന കാഴ്ച്ചകളിലൊന്നാണിത്. ഇഡ്ഡലി തരുന്ന എടിഎം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്. ഐടി സിറ്റിയായ ബെംഗളൂരുവില്‍ നിന്ന് ഇത്തരമൊരു അത്ഭുതം എപ്പോഴും പ്രതീക്ഷിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. എന്നാലും ഇത് എങ്ങനെ സാധ്യമാകുമെന്നാണ് എല്ലാവരും ഒരേസ്വരത്തില്‍ ചോദിക്കുന്നത്.

2

ഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാംഈ മലനിരകളില്‍ ഒരു പുരുഷനുണ്ട്: കണ്ടെത്തുന്നവര്‍ ജീനിയസ്; 10 സെക്കന്‍ഡ് തരാം

ട്വിറ്ററില്‍ ഇത് സജീവ ചര്‍ച്ചയായിരിക്കുകയാണ്. ബെംഗളൂരുവിലാണ് നിങ്ങള്‍ താമസമെങ്കില്‍ തീര്‍ച്ചയായും ഇഡ്ഡലി എടിഎം ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഇനി യാത്രയ്ക്കായി ബെംഗളൂരുവിലേക്ക് വന്നതാണെങ്കിലും ഒന്ന് ട്രൈ ചെയ്ത് നോക്കാവുന്നതാണ്. ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ബി പത്മനാഭന്‍ എന്ന ട്വിറ്റര്‍ യൂസറാണ്. ഒരു യുവതി ഇഡ്ഡലി എടിഎമ്മില്‍ കയറി ഇഡ്ഡലി എടുക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. അത് മാത്രമല്ല എങ്ങനെ ഈ എടിഎം ഉപയോഗിക്കണമെന്നും ഇവര്‍ പറഞ്ഞുതരുന്നുണ്ട്. ഇഡ്ഡലിയെ കുറിച്ചും കമന്റുകളും ധാരാളം വരുന്നുണ്ട്.

3

ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍ഒറ്റ മനുഷ്യരില്ല, സൈനിക ഹെലികോപ്ടര്‍ പറത്തി യുവാവ്: 2028ലെ വിശേഷങ്ങളുമായി ടൈം ട്രാവലര്‍

ഫ്രെഷോട്ട് എന്നാണ് എടിഎം കടയുടെ പേര്. ഓര്‍ഡര്‍ എങ്ങനെയാണ് നല്‍കേണ്ടതെന്ന് ഇവര്‍ ആദ്യം പറയുന്നുണ്ട്. തുടര്‍ന്ന് ഇഡ്ഡലി ഈ മെഷിനില്‍ നിന്ന് എങ്ങനെയാണ് ഉണ്ടായി വരുന്നതെന്ന് കാണിക്കുന്നുണ്ട്. 50 സെക്കന്‍ഡ് കൊണ്ടാണ് ഇഡ്ഡലി ഈ മെഷീനില്‍ നിന്ന് ഉണ്ടാവുന്നത്. പിന്നാലെ ഇതൊരു ചെറിയ പാക്കറ്റില്‍ പാക്ക് ചെയ്ത് ഓര്‍ഡര്‍ ചെയ്തയാളുടെ കൈയ്യിലേക്ക് എത്തുകയാണ് ചെയ്യുന്നത്. ഈ ഇഡ്ഡലി ടേസ്റ്റ് ചെയ്ത് നോക്കിയ യുവതി, മികച്ച ഇഡ്ഡലിയാണിതെന്ന് അവകാശപ്പെടുന്നുണ്ട്.

4

ഈ രാജ്യങ്ങള്‍ ഒരിക്കല്‍ കണ്ടാല്‍ കണ്ണെടുക്കില്ല: സൗന്ദര്യത്തില്‍ ഒന്നാം നമ്പര്‍, ഏതൊക്കെയാണെന്ന് അറിയാം

നിരവധി പേരാണ് ഇതിന് കമന്റുമായി എത്തിയത്. ഇതുവരെ കാണാത്ത ടെക്‌നോളജിയെന്നാണ് കമന്റുകള്‍. അധികമായി ചട്‌നി വേണമെങ്കില്‍ എങ്ങനെയാണ് നമുക്ക് ആവശ്യപ്പെടാന്‍ കഴിയുകയെന്ന് സംശയം ചോദിച്ചവരുമുണ്ട്. നല്ലൊരു സ്റ്റാര്‍ട്ടപ്പാണിതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. അതേസമയം ഇത്തരമൊരു മെഷീന്‍ ആവശ്യമില്ല. അതിന് പകരം ആളുകള്‍ക്ക് ജോലി നല്‍കാം. അവര്‍ ഭക്ഷണം നല്‍കുന്ന കാര്യം നോക്കി കൊള്ളുമെന്നും, മെഷീന്റെ ആവശ്യമില്ലെന്നും മാറ്റ് മര്‍ഡോക് എന്നയാള്‍ കുറിച്ചു. ദില്ലിയിലുള്ളവര്‍ ചോളെ ബടൂരയാണ് ഈ മെഷീനില്‍ നിന്ന് ആവശ്യപ്പെടുന്നതെന്ന് ട്രോളും കമന്റായി ഉണ്ട്.

English summary
atm idli in bengaluru goes viral, people wondering how it is possible
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X