Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാബ വംഗയുടെ പ്രവചനം സംഭവിക്കും; 2025ല്‍ ആ സംഭവമുണ്ടാകും, ബ്രിട്ടന്‍ ബാക്കിയുണ്ടാവില്ലെന്ന് പ്രവചനം

ലണ്ടന്‍: ലോകത്തിന് എന്തൊക്കെ അപകടങ്ങള്‍ വരാറുണ്ട്. ചിലപ്പോള്‍ നമ്മള്‍ ചിന്തിക്കുന്നതിലും അപ്പുറത്തുള്ള ദുരന്തങ്ങള്‍ തേടിയെത്താം. ഇങ്ങനെയുള്ള ദുരന്തങ്ങള്‍ വര്‍ഷങ്ങള്‍ മുന്നേ പ്രവചിച്ച ചരിത്രമുണ്ട് ബള്‍ഗേറിയന്‍ ജ്യോതിഷിയാ ബാബ വംഗയ്ക്ക്. വരും വര്‍ഷങ്ങള്‍ വലിയ ദുരന്തങ്ങള്‍ ഭൂമിയിലെത്താമെന്ന സൂചനയും അവര്‍ നല്‍കി കഴിഞ്ഞു.

ലാബില്‍ കൃത്രിമമായി ഉണ്ടാക്കുന്ന കുട്ടികളെ കുറിച്ചും, അവരുടെ നിറവും, കണ്ണിനും കാതിനും വരെ ഏത് രൂപം വേണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന സംവിധാനം 2023ല്‍ സാധ്യമാകുമെന്ന് ബാബ വംഗ വര്‍ഷങ്ങള്‍ മുമ്പേ പ്രവചിച്ചിരുന്നു. അതുപോലെ സംഭവിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. അതുപോലൊരു പ്രവചനമാണ് ഇപ്പോള്‍ ലോകത്തെ വിറപ്പിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

1

ഒരു പ്രമുഖ ടൈം ട്രാവലര്‍ ജ്യോതിഷിക്ക് സമാനമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ്. ഇയാള്‍ തന്റെ വ്യക്തിത്വം അടക്കം വെളിപ്പെടുത്തിയിരിക്കുകയാണ്. താന്‍ 2137ലേക്ക് യാത്ര ചെയ്തുവെന്നാണ് ഈ ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. അവിടെ പറക്കുന്ന നഗരങ്ങളെ കണ്ടുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. അത് മാത്രം ലോകാവസാനത്തിന് സമാനമായ ഒരു കാര്യം ഭൂമിയില്‍ സംഭവിച്ചു എന്നതിന്റെ കാഴ്ച്ചകള്‍ ഈ വര്‍ഷത്തില്‍ തനിക്ക് കാണാന്‍ സാധിച്ചുവെന്നാണ് ഈ ടൈം ട്രാവലര്‍ പറയുന്നത്.

2

ആഗോള തലത്തില്‍ വലിയൊരു ആണവ യുദ്ധമുണ്ടാകുമെന്നും, അതിന്റെ ഭാഗമായി ലോകാവസാനത്തിന്റെ വക്കിലെത്തുമെന്നും, സര്‍വനാശമായിരിക്കും ഫലമെന്നും അല്‍ബൈലെക് പറയുന്നു. ഭാവിയിലെ രണ്ട് വ്യത്യസ്ത കാലങ്ങളിലായിരിക്കം മരണം വരെ താന്‍ ജീവിക്കുകയെന്ന് ബൈലെക് അവകാശപ്പെടുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ഭാവിയില്‍ നിന്ന് തിരിച്ചെത്തിയിരിക്കുകയാണ്. ലോകത്തില്‍ സംഭവിക്കുന്ന ഈ ദുരന്തം പറയാന്‍ വേണ്ടി മാത്രമാണ് താന്‍ ഈ യുഗത്തിലേക്ക് തിരിച്ചെത്തിയതെന്നും അല്‍ബൈലെക് വ്യക്തമാക്കി.

3

90 മിനുട്ട് നീണ്ട വീഡിയോയില്‍ എങ്ങനെയാണ് ഇയാള്‍ ടൈം ട്രാവല്‍ നടത്തിയതെന്ന് വെളിപ്പെടുത്തുന്നുണ്ട്. എന്തൊക്കെയാണ് താന്‍ കണ്ടതെന്നും, എന്തൊക്കെ ഭാവിയില്‍ സംഭവിച്ചിട്ടുണ്ടെന്നും ഇയാള്‍ വെളിപ്പെടുത്തുന്നു. ഫിലാഡെല്‍ഫിയ പരീക്ഷണം എന്ന ടെസ്റ്റിന്റെ ഭാഗാണ് താനെന്ന് ബൈലെക് അവകാശപ്പെടുന്നു. ഇത് അതീവ രഹസ്യമായ ഒരു ടെസ്റ്റാണ്. അമേരിക്കയുടെ നാവികസേന നടത്തുന്ന ഒരു ടെസ്റ്റാണിതെന്നാണ് ബൈലെക് അവകാശപ്പെടുന്നത്. ആല്‍ബര്‍ട്ട് ഐസ്റ്റൈന്റെ സിദ്ധാന്തങ്ങള്‍ പരീക്ഷിക്കാന്‍ യുഎസ് നാവിക സേന രണ്ടാം ലോകത്ത് മഹായുദ്ധക്കാലത്ത് തയ്യാറാക്കിയ പരീക്ഷണമാണ് ഫിലാഡല്‍ഫിയ എക്‌സ്‌പെരിമെന്റ്.

4

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും

ഇതിലൂടെ നാവികസേനയുടെ കപ്പല്‍ ആര്‍ക്കും കാണാതെ സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് ബൈലെക് അവകാശപ്പെടുന്നത്. എന്നാല്‍ ഈ പരീക്ഷണത്തിന്റെ യഥാര്‍ത്ഥ കാരണം ടൈം ട്രാവലാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇതിലൂടെ ഭാവിയിലേക്ക് സഞ്ചരിക്കാനാവുമെന്നും ബൈലെക് പറയുന്നു. 1990ല്‍ തന്നെ ഭാവിയിലെ രണ്ട് വ്യത്യസ്ത കാലങ്ങളില്‍ താന്‍ സമയം ചെലവിട്ടിരുന്നതായി ബൈലെക് വ്യക്തമാക്കി. പിന്നീടാണ് താന്‍ ഇപ്പോഴുള്ള കാലത്തേക്ക് തിരിച്ചെത്തിയത്. അത് ഈ രഹസ്യങ്ങള്‍ പുറത്തുപറയാന്‍ വേണ്ടി മാത്രമാണെന്ന് ബൈലെക് പറഞ്ഞു.

5

താന്‍ 1927ലാണ് ജനിച്ചതെന്ന് ബൈലെക് പറയുന്നു. വളരെ അപൂര്‍വമായ കുട്ടിയെന്ന പേരും തനിക്കുണ്ടായിരുന്നു. തനിക്ക് ഒന്‍പത് മാസം പ്രായമുള്ളപ്പോഴത്തെ ഓര്‍മയാണ് തനിക്ക് ആദ്യമുണ്ടായത്. കുടുംബത്തില്‍ നടന്ന ക്രിസ്മസ് പാര്‍ട്ടിയില്‍ തനിക്ക് മുതിര്‍ന്നവര്‍ ഒരു മുറിയില്‍ ഇരുന്ന സംസാരിക്കുന്ന കാര്യങ്ങളെല്ലാം മുഴുവനായും മനസ്സിലാക്കാന്‍ സാധിച്ചിരുന്നുവെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. തനിക്ക് 16 വയസ്സുള്ളപ്പോള്‍ യുഎസ് നാവികസേനയില്‍ ചേരുന്നത്. നാസികള്‍ക്കെതിരെ പോരാടാനായിരുന്നു ഈ തീരുമാനമെടുത്തത്. 1943ലാണ് താന്‍ ഭാവിയിലേക്ക് സഞ്ചരിച്ചതെന്ന് ഇയാള്‍ പറയുന്നു.

6

1943 ഓഗസ്റ്റ് പതിമൂന്നിന് തന്റെ സഹോദരന്‍ ഡങ്കന്‍ ബഹിരാകാശവാഹനത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നും,പിന്നീട് അദ്ദേഹമെത്തിയത് 2137ലാണെന്നും ബൈലെക് അവകാശപ്പെട്ടു. താനും അതോടൊപ്പം ചാടിയിരുന്നുവെന്ന് ഇയാള്‍ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായില്ല. വെള്ളത്തിലാണ് വീണതെന്ന് മനസ്സിലായി. കരയിലേക്ക് നീന്തി കയറാമെന്നാണ് വിചാരിച്ചത്. എന്നാല്‍ വെള്ളമായിരുന്നു എല്ലായിടത്തും. വീണ്ടും വീണ്ടും ഞങ്ങള്‍ വെള്ളത്തിലേക്ക് വീണുകൊണ്ടിരിക്കുകയായിരുന്നു. ഒരിക്കല്‍ പോലും ഞങ്ങള്‍ കരയിലെത്തിയെന്നും ബൈലെക് പറഞ്ഞു.

7

ഞങ്ങള്‍ പോയ കാലത്തിലെ പല നഗരങ്ങളും യുദ്ധത്തില്‍ തകര്‍ന്നിരുന്നു. രാജ്യങ്ങള്‍ക്ക് അതിര്‍ത്തികളില്ലായിരുന്നു. പിന്നീട് ലോക ഭൂപടം കണ്ടപ്പോഴാണ് എല്ലാം മാറിയെന്ന് മനസ്സിലായത്. കാലിഫോര്‍ണിയയുടെ നല്ലൊരു ഭാഗം വെള്ളത്തിനടിയിലാണ്. ലോസ് ആഞ്ചല്‍സില്‍ സജീവമായപ്രവര്‍ത്തിക്കുന്ന ഒരു ഭാഗം പോലുമില്ലായിരുന്നു. യുഎസ്സിലെ സുപ്രധാന നഗരങ്ങളായ ചിക്കാഗോ, ന്യൂ ഓര്‍ലിയന്‍സ്, സാന്‍ഡിയാഗോ എന്നിവ നാമാവശേഷമായി. ചെറിയ തടാകങ്ങള്‍ വന്‍ നദികളായി മാറിയിരുന്നു. ഇത് സമുദ്രത്തിലെ ജലം ഉയരുന്നത് കൊണ്ടായിരുന്നു.

8

യൂറോപ്പില്‍ ബ്രിട്ടന്‍ പൂര്‍ണമായും നശിച്ചിരുന്നു. സ്‌കോട്ടിഷ് ഹൈലാന്‍ഡ്‌സും, അയലര്‍ഡിന്റെ ഒരു ഭാഗവും ബാക്കിയുണ്ടായിരുന്നു. യൂറോപ്പിന്റെ നല്ലൊരു ഭാഗവും വെള്ളത്തിനടിയിലായിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ഭാഗങ്ങള്‍ പോലും ഇതില്‍ വരും. അതേസമയം താന്‍ ആശുപത്രിയില്‍ കിടന്നപ്പോള്‍ അവിടെയുള്ള ആളുകളോട് ചോദിച്ചപ്പോള്‍ ലോകജനസംഖ്യ 300 മില്യണായി കുറഞ്ഞുവെന്നാണ് അറിയാന്‍ കഴിഞ്ഞതെന്ന് ടൈം ട്രാവലര്‍ പറയുന്നു. ഒരു ആണവ യുദ്ധം കോടാനുകോടി ആളുകളെയാണ് ഇല്ലാതാക്കിയതെന്നും ബൈലെക് പറഞ്ഞു. എന്നാല്‍ ഭൂമിയിലെ മാറ്റങ്ങളാണ് ഇതിലും കൂടുതല്‍ ആളുകളെ ഇല്ലാതാക്കിയതെന്നും ബൈലെക് അവകാശപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+