ബോട്ട് തകരാറിലാക്കി തിമിംഗലങ്ങള്‍, കടല്‍ സിംഹത്തിന്റെ ആക്രമണം, യുവാക്കള്‍ രക്ഷപ്പെട്ടത് വൈറല്‍
ടൊറന്റോ: കടല്‍ സിംഹങ്ങള്‍ പൊതുവേ ശാന്തരാണ്. ആരെയും അങ്ങനെ ഉപദ്രവിക്കാറില്ല. പക്ഷേ ബോട്ടില്‍ യാത്ര ചെയ്തവര്‍ക്ക് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സംഭവത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. കാനഡയിലാണ് സംഭവം നടന്നത്. ബോട്ടിലേക്ക് അപ്രതീക്ഷിതമായി കൂറ്റന്‍ കടല്‍ സിംഹം ചാടിക്കയറുകയായിരുന്നു.
ഇതിലുണ്ടായിരുന്നവര്‍ മുങ്ങി താഴുന്നതിന്റെ വക്കിലെത്തിയിരിക്കുകയാണ് ഈ സംഭവത്തില്‍. എന്നാല്‍ എന്താണ് കടല്‍ സിംഹങ്ങള്‍ ഇങ്ങനെ അഗ്രസീവായി പെരുമാറിയതെന്ന് എല്ലാവരും അന്വേഷിച്ചിരുന്നു. ഇതിനിടെയാണ് കാര്യങ്ങള്‍ തിരിച്ചറഞ്ഞിത്. സംഭവത്തിന് പിന്നില്‍ വലിയൊരു അപകടത്തിന്റെ ഭയമുണ്ടായിരുന്നു. വൈറല്‍ സംഭവത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

ബ്രിട്ടീഷ് കൊളംബിയ തീരത്ത് മത്സ്യബന്ധനത്തിനായി എത്തിയ ബോട്ടും അതിലെ ആളുകളാണ് ആകെ ഞെട്ടിപ്പോയത്. ഇവരുടെ ഭയം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഇവരുടേത് ചെറിയൊരു ബോട്ടായിരുന്നു. അതിലേക്കാണ് കൂറ്റന്‍ കടല്‍ സിംഹം ചാടിക്കയറിയത്. ബോട്ട് തകരാതിരുന്നത് ഭാഗ്യം എന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ കടല്‍ സിംഹം വെറുതെ ചാടിയതല്ല. ഭയന്ന് വിറച്ച് രക്ഷപ്പെടാന്‍ വേണ്ടിയാണ് ഇത് ബോട്ടിലേക്ക് ചാടിയത്. ഈ കടല്‍ സിംഹത്തിന്റെ പിന്നാലെ കൊലയാളി തിമിംഗലങ്ങളുണ്ടായിരുന്നു.

കൊലയാളി തിമിംഗലങ്ങള്‍ എവിടെ കണ്ടാലും കടല്‍ സിംഹങ്ങളെ വിടാറില്ല. സ്ഥിരം ഭക്ഷണം കൂടിയാണ്. എണസ്റ്റ്, വീസിയ ഗോദെക് എന്നിവരായിരുന്നു ഒരു തെളിഞ്ഞ ദിവസത്തില്‍ മീന്‍പിടുത്തത്തിന് ഇറങ്ങിയത്. ഈ സമയത്താണ് ആ ഭയപ്പെടുത്തുന്ന കാരഴ്ച്ച കണ്ടത്. ഇവരുടെ ബോട്ടിന് അടുത്തായി മൂന്ന് കൊലയാളി തിമിംഗലങ്ങള്‍ നില്‍ക്കുന്നതാണ് കണ്ടത്. എഞ്ചിനുകളും വയറുകളെല്ലാം ഇവ കടിച്ചു മുറിച്ച് കളഞ്ഞു. ഇതോടെ എഞ്ചിന്റെ പ്രവര്‍ത്തനം നിന്നു പോയി. ആകെ ഭയന്നുവിറച്ച് പോയെന്ന് ഇവര്‍ പറയുന്നു.

വൈകാതെ തന്നെ ബോട്ടിന് അടിയില്‍ നിന്ന് വലിയ ശബ്ദത്തില്‍ അടിക്കുന്ന ശബ്ദം കേട്ടു. പിന്നാലെ തന്നെ ഒരു കാലിഫോര്‍ണിയന്‍ കടല്‍ സിംഹം ഒരുവശത്ത് നിന്ന് ഉയര്‍ന്ന് വന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത്, അങ്ങനൊരു ഇടത്ത് നിന്നാണ് ആ കടല്‍ സിംഹം വന്നത്. ഇത് ബോട്ടിലേക്ക് കുതിച്ച് ചാടുകയായിരുന്നു തിമിംഗലങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു ഈ ശ്രമം. എന്നാല്‍ കടല്‍ സിംഹത്തെ താങ്ങാനുള്ള കപ്പാസിറ്റി ഈ ബോട്ടിനുണ്ടായിരുന്നില്ല. പിന്നീട് നടന്നതൊക്കെ അദ്ഭുതകരമായ കാര്യങ്ങളാണെന്ന് ഇവര്‍ പറയുന്നു.

ബോട്ട് മുങ്ങാന്‍ പോവുകയാണെന്ന് മനസ്സിലായി. വെള്ളം ബോട്ടിലേക്ക് ഇരച്ച് കയറാന്‍ തുടങ്ങി. ഞങ്ങള്‍ ബോട്ടിന്റെ ഒരു വശങ്ങളില് പിടിച്ച് തൂങ്ങി നില്‍ക്കുകയായിരുന്നു. ബോട്ട് പൂര്‍ണമായും മുങ്ങി പോകരുതെന്ന് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുകയായിരുന്നു. എന്നാല്‍ വൈകാതെ തന്നെ ബോട്ട് ശരിയായ നിലയിലെത്തി. കടല്‍ സിംഹം വെള്ളത്തിലേക്ക് തന്നെ ചാടിപ്പോവുകയായിരുന്നു. ബോട്ടിന്റെ ഓപ്പറേറ്ററായ മാര്‍ക്ക് മല്ലേസണ്‍ പറയുന്നത് 800 പൗണ്ടുകളോളം ഭാരം വരുന്ന കടല്‍ സിംഹമാണ് ബോട്ടില്‍ ചാടിയതെന്നാണ്.

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!
ഏകദേശം 350 കിലോ വരും ഇതിന്റെ ഭാരംനോക്കുമ്പോള്. അത്രയും വലിയ ഭാരം ഈ ബോട്ടിലെത്തിയിട്ടും അത് തകരാതിരുന്നത് ഭാഗ്യം കൊണ്ടാണ്. അത്തരമൊരു കടല്‍ സിംഹം ബോട്ടില്‍ വന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ആര്‍ക്കെങ്കിലും ഗുരുതരമായി പരിക്കേല്ക്കേണ്ടതായിരുന്നു. അതിന്റെ പല്ലിന്റെ നീളം തന്നെ ഭയപ്പെടുത്തുന്നതാണെന്ന് മാര്‍ക്ക് മല്ലേസണ്‍ പറഞ്ഞു. അതേസമയം കടലിലേക്ക് ചാടിപ്പോയെങ്കിലും ഈ കടല്‍ സിംഹം ബോട്ട് കരയില്‍ എത്തുന്നത് വരെ പിന്തുടര്‍ന്നുവെന്ന് ബോട്ടിലുണ്ടായിരുന്നവര്‍ പറയുന്നത്. വീഡിയോയും ചിത്രങ്ങളും ഇതിനോടകം വൈറലായിരിക്കുകയാണ്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications