കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹോം വര്‍ക്ക് ചെയ്യാനാവില്ലെന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥി; കാരണം കേട്ട് പൊട്ടിച്ചിരിച്ച് അമ്മ

Google Oneindia Malayalam News

ബെയ്ജിങ്: വിദ്യാര്‍ഥികളാവുമ്പോള്‍ സ്‌കൂളുകളില്‍ നിന്ന് നമുക്കെല്ലാം ധാരാളം ഗൃഹപാഠങ്ങള്‍ കിട്ടാറുണ്ട്. അടുത്ത ദിവസങ്ങളില്‍ അത് ചെയ്ത് കൊണ്ടുവരണമെന്ന് അധ്യാപകര്‍ പറയാറുമുണ്ട്. എന്നാല്‍ ഇത് ചെയ്ത് വരിക എല്ലാവര്‍ക്കും മടിയുള്ള കാര്യമാണ്. വീട്ടില്‍ ചെന്നാല്‍ ഇതിനൊക്കെ എവിടെയാണ് നേരം അല്ലേ.

1

കളിക്കാനും സിനിമ കാണാനുമൊക്കെ ഉള്ളപ്പോള്‍ ഗൃഹപാഠം ചെയ്യലൊക്കെ കുറച്ച് കടുപ്പമേറിയ കാര്യമാണ്. നമ്മളെ പോലെ തന്നെയാണ് പലരും എന്നതാണ് സത്യം. ഒരു കുട്ടി സ്‌കൂളില്‍ ഇതേ പോലെ ഗൃഹപാഠം ചെയ്യാതെ സ്ഥിരമായി എത്താറുണ്ടായിരുന്നു. അധ്യാപകര്‍ ചോദിച്ചപ്പോള്‍ ഈ കുട്ടി പറഞ്ഞ കാരണമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

1

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

ഗൃഹപാഠം ചെയ്യാതിരിക്കുന്നതിന് ചിലപ്പോള്‍ രക്ഷിതാക്കളോടും അധ്യാപകരോടും കാരണങ്ങള്‍ പലരും പറയാറുണ്ട്. ചിലതൊക്കെ അവര്‍ വിശ്വസിക്കാറുമുണ്ട് എന്നാല്‍ അധിക കാരണങ്ങളും കള്ളമാണെന്ന് പിടിക്കപ്പെടാറാണ് പതിവ്. വിദ്യാര്‍ത്ഥികള്‍ക്ക് ഇത് വലിയ നാണക്കേടാവാറുമുണ്ട്. അത്തരമൊരു സംഭവമാണ് ഒരു ചൈനീസ് ബാലന് സംഭവിച്ചിരിക്കുന്നത്. ഈ കുട്ടി പറഞ്ഞ കാരണങ്ങള്‍ സ്വന്തം അമ്മയെ പോലും ഞെട്ടിപ്പിച്ചിരിക്കുകയാണ്. കേട്ടാല്‍ തന്നെ ചിരിച്ച് പോകുന്ന കാര്യമാണിത്.

2

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

ഈ മകന്റെ സാങ്കല്‍പ്പിക കഥ അമ്മ ഷൂട്ട് ചെയ്തിരിക്കുകയാണ്. തനിക്ക് അലര്‍ജി കാരണം ഗൃഹപാഠം ചെയ്യാനാവില്ലെന്നാണ് കാരണമായി ഈ കുട്ടി അമ്മയോട് പറഞ്ഞത്. എന്തായാലും കാരണം ദേശീയ മാധ്യമത്തില്‍ വരെ വാര്‍ത്തയായി. സൗത്ത് ചൈന മോണിംഗ് പോസ്റ്റാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. പതിനൊന്നുകാരനാണ് തനിക്ക് അലര്‍ജിയുണ്ടെന്ന് അമ്മയോട് പറഞ്ഞത്. തനിക്ക് ഈ അലര്‍ജി കാരണം കണ്ണീര്‍ പൊഴിയുന്നുണ്ടെന്ന് വരെ ഈ പയ്യന്‍ തട്ടിവിട്ടിരുന്നു.

3

എലിസബത്ത് രാജ്ഞിയുടെ മരണം മുമ്പേ പ്രവചിച്ച് പത്തൊന്‍പതുകാരി; ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം വൈറല്‍എലിസബത്ത് രാജ്ഞിയുടെ മരണം മുമ്പേ പ്രവചിച്ച് പത്തൊന്‍പതുകാരി; ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം വൈറല്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കുട്ടി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് സംഭവം നടന്നത്. തനിക്ക് പുസ്തകത്തിന്റെ മണം അലര്‍ഡിയാണെന്നും, അതുകൊണ്ട് തനിക്ക് കണ്ണീര്‍ പൊഴിയുന്നത് നിര്‍ത്താനാവില്ലെന്നും, ഹോം വര്‍ക്ക് അതിനാല്‍ ചെയ്യാനാവില്ലെന്നുമാണ് ഈ കുട്ടി അമ്മയോട് പറഞ്ഞത്. ഗൃഹപാഠം ചെയ്യുന്നത് ഒഴിവാക്കാന്‍ വേണ്ടിയായിരുന്നു ഈ തന്ത്രം. ഒരു ടിഷ്യു കൊണ്ട് മൂക്ക് പൊത്തി പിടിച്ചിട്ടുണ്ടായിരുന്നു കുട്ടി.

4

രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്രാത്രി പിറന്നാള്‍ ആഘോഷം; പിറ്റേന്ന് മകള്‍ മിന്‍സ ആംബുലന്‍സിലേക്ക്, ആ കാഴ്ച്ച കണ്ട് തകര്‍ന്ന് അഭിലാഷ്

എന്താണ് കുട്ടിക്ക് പറ്റിയതെന്ന് അമ്മ ചോദിച്ചപ്പോള്‍, തനിക്ക് അലര്‍ജിയുടെ പ്രശ്‌നമുണ്ടെന്നും കുട്ടി പറഞ്ഞു. എന്ത് അലര്‍ജിയാണെന്ന് ചോദിച്ചപ്പോള്‍, പുസ്തകത്തിന്റെ മണമാണ് അലര്‍ജിയെന്നായിരുന്നു മറുപടി. ഇതോടെ ഹോം വര്‍ക്ക് ചെയ്യാനാവില്ല എന്നല്ലേ പറഞ്ഞ് വരുന്നതെന്ന് അമ്മ ചോദിച്ചു. ഇതോടെ മകന്‍ വീണ്ടും കരച്ചിലായി. ഒരു ടിഷ്യൂ എടുത്ത് മൂക്കിനുള്ളിലേക്ക് തിരുകി. ആശുപത്രിയിലേക്ക് പോകാമെന്ന് അമ്മ പറഞ്ഞതോടെ വേണ്ടെന്നായി മകന്‍. കഴിഞ്ഞ അഞ്ച് കൊല്ലമായി ഇതൊന്നും പറയാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചപ്പോള്‍, ഇത് രോഗത്തിന്റെ തുടക്കമാണെനനായിരുന്നു മകന്റെ മറുപടി. അമ്മ കൈയ്യോടെ തന്നെ മകന്റെ കള്ളം പൊളിക്കുകയായിരുന്നു.

English summary
boy never do a home work and he explains the reason, his mother is laughing now viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X