Get Updates
Get notified of breaking news, exclusive insights, and must-see stories!

10 വര്‍ഷം താമസിച്ച വീട്ടിലെ രഹസ്യം കണ്ടെത്തി ദമ്പതിമാര്‍; ഇപ്പോള്‍ കോടീശ്വരന്മാര്‍, സംഭവം വൈറല്‍!!

ലണ്ടന്‍: എല്ലാവര്‍ക്കും സ്വന്തം വീടിനോട് ഒരു താല്‍പര്യം കാണും. എന്നാല്‍ ആ വീട് രഹസ്യങ്ങളുടെ കലവറയാണെങ്കിലോ? ആ വീട് നിങ്ങളെ കോടീശ്വരനാകുകയാണെങ്കിലോ? കേട്ടിട്ട് ചിരി വരുന്നു അല്ലേ. പ്രത്യേകിച്ച് വീട് വാങ്ങുകയോ ഉണ്ടാക്കുകയോ ചെയ്താല്‍ കോടികള്‍ നമുക്ക് നഷ്ടപ്പെടുകയാണ് ചെയ്യാറ്. അപ്പോള്‍ എങ്ങനെയാണ് വീട് നമ്മളെ കോടീശ്വരനാക്കുക അല്ലേ.

പക്ഷേ അതൊക്കെ ഒരു വിശ്വാസം മാത്രമാണ്. കേട്ടാല്‍ അവിശ്വസനീയം എന്ന് തോന്നുന്ന ഒരു സംഭവമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സ്വന്തം വീട്ടിലെ ഒരു അമ്പരപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമായ ഒരു രഹസ്യം കണ്ടെത്തിയ ബ്രിട്ടീഷ് ദമ്പതിമാര്‍ ഇപ്പോള്‍ കോടീശ്വരന്‍മാരായിരിക്കുകയാണ്. സംഭവം ഇതോടെ വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

1

ഒറ്റരാത്രി കൊണ്ട് കോടീശ്വരന്മാരായിരിക്കുകയാണ് ഈ ദമ്പതിമാര്‍. രണ്ടര ലക്ഷം യൂറോയാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുക്കുമ്പോള്‍ 2.3 കോടിയോളം വരും. ഇതെങ്ങനെ കിട്ടി എന്നതാണ് അദ്ഭുതപ്പെടുന്നത്. ഇവരുടെ വീട്ടിലെ ആ രഹസ്യം കണ്ടെത്തിയതാണ് കോടീശ്വരന്മാരാകാന്‍ ഇവരെ സഹായിച്ചത്. ഇവരുടെ വീട്ടില്‍ നിന്ന് കോടിക്കണക്കിന് രൂപയുടെ വന്‍ സ്വര്‍ണ നാണയ ശേഖരമാണ് കണ്ടെത്തിയത്. കിച്ചണ്‍ ഫ്‌ളോറിന്റെ അടിയിലായിട്ടായിരുന്നു ഈ സ്വര്‍ണനാണയങ്ങള്‍ ഭദ്രമായി ഉണ്ടായിരുന്നത്.

2

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

ഈ വീട്ടില്‍ പത്ത് വര്‍ഷത്തോളമായി ഇവര്‍ താമസിക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും അറിഞ്ഞിരുന്നില്ല ഇത്രയും സ്വര്‍ണ നാണയങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്ന്. മൊത്തം 264 സ്വര്‍ണ നാണയങ്ങളാണ് ലഭിച്ചത്. എന്താണ് ഇവ രഹസ്യമായി സൂക്ഷിച്ചിരിക്കുന്നതെന്ന് ഇവര്‍ ചിന്തിച്ചിരുന്നു. ഇതിന്റെ പഴക്കം നോക്കുകയും ചെയ്തു. അത് അറിഞ്ഞപ്പോള്‍ ഇവര്‍ ഒന്ന് കൂടി ഞെട്ടി. 400 വര്‍ഷം പഴക്കമുള്ളതാണ് ഈ സ്വര്‍ണ നാണയങ്ങള്‍. ഇവരുടെ നോര്‍ത്ത് യോക്ഷയറിലെ വീട്ടിലെ അറ്റകുറ്റപണികള്‍ നടക്കുമ്പോഴാണ് ഈ സ്വര്‍ണ നാണയങ്ങള്‍ കിട്ടിയത്.

3

പതിനെട്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ച സ്ഥലത്താണ് ഇവര്‍ താമസിക്കുന്നത്. ഇവിടെയുള്ള ഫ്‌ളോര്‍ ബോര്‍ഡുകള്‍ ഉയര്‍ത്തി നോക്കുമ്പോഴാണ് ഒരു മെറ്റല്‍ കാനില്‍ ഇത്രയും നാണയങ്ങള്‍ ശേഖരിച്ച് വെച്ചിരിക്കുന്നതായി കണ്ടെത്തിയത്. ആറ് ഇഞ്ചോളം നീളമുള്ള ഒരു കോണ്‍ക്രീറ്റ് ക്യാനിനുള്ളിലായി ആറിഞ്ച് താഴ്ച്ചയിലാണ് ഇത് ഒളിപ്പിച്ച് വെച്ചിരുന്നത്. എന്നാല്‍ ഇത്രയും കാലം ഈ നിധി വീട്ടിലുണ്ടായിരുന്നുവെന്ന് ഇവര്‍ അറിഞ്ഞിരുന്നില്ല. അതുകൊണ്ട് നാണയങ്ങള്‍ കിട്ടിയപ്പോള്‍ ഇവര്‍ അമ്പരന്ന് പോയി. ഇതിന്റെ യഥാര്‍ഥ മൂല്യം വിദഗ്ധര്‍ മാത്രമാണ് തിരിച്ചറിഞ്ഞത്.

4

ഇവര്‍ മെറ്റല്‍ കാന്‍ പരിശോധിച്ചപ്പോഴാണ് ഇതിന്റെ കാലപ്പഴക്കം മനസ്സിലായത്. 1610നും 1727നും ഇടയിലാണ് ഇവ ഉണ്ടാക്കിയത്. ലണ്ടനിലെ പ്രമുഖ ഓക്ഷനര്‍മാരായ സ്പിന്‍ക് ആന്‍ഡ് സണ്‍ ആണ് വിദഗ്ധ പരിശോധന നടത്തിയത്. ദമ്പതിമാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇവരാണ് ഈ കെട്ടിടത്തില്‍ എത്തിയത്. ദമ്പതിമാര്‍ക്ക് ഇപ്പോഴും ഇതൊന്നും വിശ്വസിക്കാനായിട്ടില്ല. ഹള്ളില്‍ നിന്നുള്ള ഒരു ധനികനായ വ്യാപാരി ഫെര്‍ണ്‌ലി-മെയ്‌സ്റ്റേഴ്‌സിന്റെ കൈയ്യിലിരുന്നതാണ് ഈ സ്വര്‍ണ നാണയങ്ങള്‍ എന്ന് വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

5

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

അതേസമയം വളരെ നിര്‍ണായകമായ കണ്ടെത്തല്‍ കൂടിയാണിത്. ചരിത്രമുറങ്ങുന്ന നാണയങ്ങള്‍ കൂടിയാണിത്. വിപണിയിലേക്ക് വന്നതില്‍ ഏറ്റവും അപൂര്‍വങ്ങളിലൊന്നായ സ്വര്‍ണ നാണയ ശേഖരം കൂടിയാണിത്. ബ്രിട്ടനിലെ ഏറ്റവും വലിയ പുരാവസ്തു ശേഖരം കൂടിയായി ഇത് മാറും. ഇതൊരു അദ്ഭുതപ്പെടുത്തുന്ന കണ്ടുപിടുത്തമാണെന്ന് വിദഗ്ധര്‍ അവകാശപ്പെടുന്നത്. എന്തായാലും പല പുരാതന വീടുകളും പരിശോധിച്ചാല്‍ ഇതുപോലെ നിധി ശേഖരം ഇനിയും കണ്ടെത്താന്‍ സാധിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+