ബ്രിട്ടനില്‍ കൂറ്റന്‍ കെട്ടിട്ടത്തില്‍ നിന്ന് യുവാവിന്റെ അഭ്യാസം; അലറി വിളിച്ച് ആളുകള്‍, വൈറല്‍
ലണ്ടന്‍: അഭ്യാസങ്ങള്‍ക്കൊന്നും ഒരു പരിധിയുമില്ലാത്ത സമയമാണിത്. പലരും ചെയ്യുന്ന കാര്യങ്ങള്‍ നമ്മളെ അമ്പരപ്പിക്കാറുണ്ട്. ഇപ്പോള്‍ അത്തരമൊരു കാര്യമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ബ്രിട്ടനില്‍ ഒരു യുവാവ് കാണിച്ച ഈ എടുത്ത് ചാട്ടം ലോകത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. അത് മാത്രമല്ല യുവാവിന് നല്ല എട്ടിന്റെ പണിയും കിട്ടിയിരിക്കുകയാണ്.

ബ്രിട്ടനിലെ ഉയരമേറിയ കെട്ടിടങ്ങളിലൊന്നില്‍ നിന്ന് ഈ യുവാവ് മുകളിലേക്ക് പിടിച്ച് കയറിയിരിക്കുകയാണ്. കേട്ടിട്ട് തന്നെ പേടി തോന്നുന്നു അല്ലേ. അതിന് ശേഷം നടന്ന കാര്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോലീസിനെ പോലും ഈ സംഭവം ദേഷ്യം പിടിപ്പിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്...

കുപ്രസിദ്ധ ഫ്രീ ക്ലൈമ്പറായ ആദം ലോക് വുഡ് എന്ന യുവാവാണ് ബ്രിട്ടനിലെ കെട്ടിടത്തിന് മുകളിലേക്ക് കുതിച്ചത്. യാതൊരു മുന്‍കരുതലുകളും എടുക്കാതെയായിരുന്നു ഈ അഭ്യാസം. ഒരു തരം ബാലന്‍സിങാണ് ഇത്. ലോകത്തെ തന്നെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ നിന്ന് ഇതേ പോലെ താഴേക്ക് കുതിച്ചതിന്റെ നേട്ടം ഇയാള്‍ക്കുണ്ട്. സെപ്റ്റംബര്‍ നാലിനായിരുന്നു സംഭവം. താഴെയുള്ളവര്‍ ഭയന്ന് വിറച്ച് ഇത് നോക്കി നില്‍ക്കുകയാണ്. പലരും അലറി വിളിക്കുന്നുണ്ടായിരുന്നു. കെട്ടിടത്തിന് മുകള്‍ ഭാഗത്ത് നിന്നുള്ള മൂര്‍ച്ചയേറിയ ഭാഗത്ത് നിന്നായിരുന്നു ഇയാളുടെ അഭ്യാസം.

image courtesy: times now
കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍
ഷാര്‍ഡിന് മുകളിലേക്ക് ഇയാള്‍ വലിഞ്ഞ് കയറുന്നതും, സ്‌കൈസ്‌ക്രീപ്പര്‍ സമ്മിറ്റിന്റെ മുകളില്‍ നിന്ന് ഇയാള്‍ സെല്‍ഫി എടുക്കുകയും ചെയ്തു. താഴെ നില്‍ക്കുന്ന ജനങ്ങള്‍ ഇയാള്‍ ഇപ്പോള്‍ വീഴുമെന്ന് കരുതി ഭയപ്പെട്ട് നില്‍ക്കുകയായിരുന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം നടന്നത്. ഷാര്‍ഡിന് മുകളില്‍ ഒരു കയറ്റക്കാരന്‍ എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പോലീസിന് ലഭിച്ചിരുന്നു. എമര്‍ജന്‍സി സര്‍വീസുകള്‍ അടക്കം അഞ്ചേ മുക്കാലോടെ സ്ഥലത്ത് എത്തുകയും ചെയ്തു. അപകടകരമായ അവസ്ഥയിലായിരുന്നു അപ്പോള്‍ കാര്യങ്ങള്‍.

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
ഇതിനോടകം ഈ കെട്ടിടത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ആകെ അടച്ച് മൂടി. ഇങ്ങോട്ടുള്ള വരവും ഇതോടെ അവസാനിച്ചു. ഇയാളുടെ അഭ്യാസങ്ങളുടെ വീഡിയോ പലരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അപകടം ഏത് നിമിഷവും ഇടയുള്ളത് കൊണ്ട് വേഗത്തില്‍ തന്നെ പോലീസ് ഇടപെട്ടു. മെട്രോപൊളിറ്റന്‍ പോലീസ്, ലണ്ടന്‍ ഫയര്‍ ബ്രിഗേഡ്, ലണ്ടന്‍ ആംബുലന്‍സ് സര്‍വീസ് എന്നിവര്‍ ഇവിടെയെത്തിയിരുന്നു. ഷാര്‍ഡ് നില്‍ക്കുന്ന ഇടം മുഴുവന്‍ പോലീസ് വളയുകയായിരുന്നു.

ആഢംബര കാറുകള്‍, ഫര്‍ണിച്ചറുകള്‍, സൊനാലിയുടെ ഫാം ഹൗസില്‍ നിന്ന് അപ്രത്യക്ഷമായത് കോടികളുടെ മുതല്‍
ട്രെയിന്‍ യാത്രക്കാരില്‍ പലരും ലണ്ടന്‍ ബ്രിഡ്ജ് സ്റ്റേഷനിലേക്ക് പോകാന്‍ മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടി വന്നു. 21കാരനാണ് ലോക് വുഡ്. വൈകാതെ തന്നെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. രണ്ട് പേര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. പൊതു ശല്യത്തിനും അതിക്രമിച്ച് കടക്കലിനുമാണ് ഇവര്‍ അറസ്റ്റിലായത്. ഷാര്‍ഡ് ക്ലൈമ്പര്‍ അതിക്രമിച്ച് കയറിയതാണെന്ന് പോലീസ് പറഞ്ഞു.

നേരത്തെ പല വന്‍ കെട്ടിടങ്ങളും മുകളിലേക്ക് ഇതുപോലെ വലിഞ്ഞ് കയറി ലോക് വുഡ് ആഗോള ശ്രദ്ധ നേടിയിട്ടുണ്ട്. മിലാനിലെ സാന്‍ സിറോ സ്‌റ്റേഡിയത്തിലും ഇയാളുടെ അഭ്യാസമുണ്ട്. യാതൊരു സുരക്ഷയും ഇയാള്‍ ഉപയോഗിക്കാറില്ല. ശരീരത്തിലെ ബാലന്‍സിംഗും ചെറിയൊരു ഗ്രിപ്പും മാത്രമാണ് ഇയാള്‍ ഉപയോഗിക്കാറുള്ളത്.












Click it and Unblock the Notifications