വൈറല്‍ വീഡിയോ: കൂട്ടിയിടിച്ച് കാറുകള്‍, കാരണക്കാരി കാല്‍നട യാത്രക്കാരി; ഞെട്ടിച്ച് അപകടം!!
ദില്ലി: റോഡാവുമ്പോള്‍ അപകടങ്ങള്‍ നടക്കുന്നത് സാധാരണമാണ്. എന്നാല്‍ ഒരാളുടെ അശ്രദ്ധ അപകടങ്ങള്‍ വിളിച്ച് വരുത്തിയാല്‍ എന്ത് ചെയ്യും. സഹിക്കേണ്ടി വരും. അത്തരമൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നടുറോഡില്‍ വാഹനങ്ങളുടെ കൂട്ടയിടി കണ്ട് ആളുകള്‍ ഭയന്ന് വിറച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍മാരല്ല കാരണമെന്നതാണ് യാഥാര്‍ത്ഥ്യം.
ഇത് കേട്ടിട്ട് പിന്നെയാരാണെന്ന് നിങ്ങള്‍ ചോദിക്കുന്നുണ്ടാവും. ഒരു സ്ത്രീ കാരണം സംഭവിച്ചതാണ് ഈ പ്രശ്‌നങ്ങളെല്ലാം. ഇവരുടെ ഭാഗത്ത് നിന്നുള്ള ഒരു പതര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. സോഷ്യല്‍ മീഡിയ ആകെ ഞെട്ടിയിരിക്കുകയാണ്. ഇവരെല്ലാം ഈ സ്ത്രീയെയാണ് കുറ്റപ്പെടുത്തുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: viral hog instagram
തിരക്കേറിയ ഒരു റോഡിലാണ് ഈ അപകടമുണ്ടായിരിക്കുന്നത്. ഒരു സ്ത്രീയുടെ അശ്രദ്ധമായ റോഡ് മുറിച്ചുകടക്കലാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം. അതാണ് കാറുകള്‍ കൂട്ടിയിടിക്കാന്‍ കാരണം. കണ്ണടച്ച് തുറക്കും മുമ്പാണ് കൂട്ടിയിടകളെല്ലാം നടന്നത്. വളരെയധികം ഭയപ്പെടുത്തുന്ന വീഡിയോയാണിത്. കാര്‍ മറ്റൊന്നില്‍ ഇടിക്കുന്നതും, പിന്നാലെ വന്നാലെ വന്ന കാര്‍ വെട്ടിച്ചൊഴിയുന്നതുമായ ഞെട്ടിക്കുന്ന വീഡിയോയാണിത്. ഈ സ്ത്രീക്ക് ഒരു പോറലുമേറ്റിട്ടില്ല. എന്നാല്‍ ഇവരുടെ കൈയ്യിലിരിപ്പ് കാരണം വലിയ അപകടമുണ്ടാകേണ്ടതായിരുന്നു.

image credit: viral hog instagram
വീഡിയോയിലുള്ളത് മൂന്ന് സ്ത്രീകള്‍ ചേര്‍ന്ന് റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ വളരെയധികം ജാഗ്രത പുലര്‍ത്തേണ്ട ഇടത്ത് ഇവര്‍ പതറിപ്പോയതാണ് പ്രശ്‌നമായത്. ഇതിലൊരു സ്ത്രീ ആദ്യം തന്നെ വാഹനത്തെയൊന്നും ഗൗനിക്കാതെ കൂളായി നടന്ന് റോഡ് മുറിച്ച് കടക്കുകയായിരുന്നു. അതിവേഗത്തില്‍ കാറുകള്‍ റോഡിലൂടെ പോകുന്നത് ഇവര്‍ ശ്രദ്ധിച്ചില്ല എന്നതാണ് ഏറ്റവും വലിയ അബദ്ധം. നേരിയ ഇഞ്ച് വ്യത്യാസത്തിലാണ് ഇവര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. എന്നാല്‍ മുന്നില്‍ വന്നതും പിന്നില്‍ വന്നതുമായ കാറുകളാണ് കുഴപ്പത്തിലായത്.

image credit: viral hog instagram
ഇവരെ തട്ടാതിരിക്കാനായി വെട്ടിച്ചൊഴിച്ച കാറുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. വളരെ കഷ്ടിച്ച് വാഹനം വെട്ടിച്ചൊഴിയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ദൈവ ഭാഗ്യം കൊണ്ട് മാത്രമാണ് ഈ സ്ത്രീയെ വണ്ടിയിടിക്കാതെ രക്ഷപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. വാഹനങ്ങളെല്ലാം ഇടിച്ച ശേഷം ഇതേ സ്ത്രീ തിരിച്ച് മറ്റ് രണ്ട് സ്ത്രീകളുടെ അടുത്തേക്ക് കൂളായി നടന്നുവരുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവര്‍ അപകടത്തെയൊന്നും കാര്യമായി എടുത്തില്ലെന്ന് വ്യക്തമാണ്. ഇത്രയും അപകടമുണ്ടാക്കാന്‍ കാരണം താനാണെന്ന ഭാവമൊന്നും ആ മുഖത്തിലായിരുന്നു.

ഇതിനോടകം ഒരു ലക്ഷം പേര്‍ ഈ വീഡിയോ കണ്ടിട്ടുണ്ട്. ഈ യുവതിക്കെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. എന്ത് പതിയെയാണ് അവര്‍ റോഡിലൂടെ നടന്ന് പോകുന്നത്. പല ആളുകളുടെ ഒരു ദിവസമാണ് ഇവര്‍ നശിപ്പിച്ചത്. തീര്‍ച്ചയായും ഇവര്‍ ശിക്ഷിക്കപ്പെടണമെന്നും സോഷ്യല്‍ മീഡിയ യുസര്‍മാര്‍ പറയുന്നു. ഇവര്‍ റോഡിലൂടെ ഓടിപ്പോകണമായിരുന്നു. ഒരു പാര്‍ക്കില്‍ നടന്നുപോകുന്നത് പോലെയാണ് ഇവര്‍ റോഡ് ക്രോസ് ചെയ്യുമ്പോള്‍ നടക്കുന്നതെന്നും ആളുകള്‍ കുറ്റപ്പെടുത്തി. അവര്‍ മരിക്കാന്‍ ഇറങ്ങിയതാണെന്ന് പറഞ്ഞവരും ധാരാളമുണ്ട്.












Click it and Unblock the Notifications