കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും എറിഞ്ഞ സംഭവത്തില്‍ കോടതി നല്‍കിയ ശിക്ഷ '50' രൂപ പിഴ!!

  • By Neethu
Google Oneindia Malayalam News

ചെന്നൈ: പട്ടിയെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് എറിഞ്ഞ സംഭവത്തില്‍ പ്രതികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ ജൂലൈ 6ന് കോളേജില്‍ നിന്നും പുറത്താക്കിയിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പ്രതികളായ രണ്ടു വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു. എന്നാല്‍ കോടതി പിഴയായി ചുമത്തിയ തുക 10 ഉം 50ഉം രൂപയാണ്.

ഇത്തരം അനുഭവങ്ങള്‍ കേട്ടാല്‍ പിന്നീടൊരിക്കലും കാബുകള്‍ വിളിക്കില്ല, ഭീഷണിയുടെ അവസാന സ്വരം പീഡനമോ?ഇത്തരം അനുഭവങ്ങള്‍ കേട്ടാല്‍ പിന്നീടൊരിക്കലും കാബുകള്‍ വിളിക്കില്ല, ഭീഷണിയുടെ അവസാന സ്വരം പീഡനമോ?

ഗൗതം സുദര്‍ശന്‍, ആഷിഷ് പാല്‍ എന്നിവരാണ് കഴിഞ്ഞ ദിവസത്തില്‍ ജാമ്യത്തില്‍ ഇറങ്ങിയത്. 1960 ലെ മൃഗസംരക്ഷണ നിയമപ്രകാരമാണ് പ്രതികള്‍ക്ക് ശിക്ഷ നടപ്പാക്കിയത്. കെട്ടിടത്തിന് മുകളില്‍ നിന്ന് പട്ടിയെ താഴേക്ക് എറിയുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സമൂഹിക പ്രവര്‍ത്തകനായ ശരവണ്‍ കൃഷണന്‍ പോലീസില്‍ പരാതി നല്‍കുകയും പ്രതികളെ പുറംലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്തത്.

 dog-lover

പ്രശ്‌നം ഗുരുതരമായതോടെ പ്രതികള്‍ ഒളിവിലായിരുന്നു. പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 100,000 രൂപയായിരുന്നു ഹ്യൂമണ്‍ റൈറ്റ്‌സ് മിഷന്‍ ഓഫര്‍ ചെയ്തിരുന്നത്. എന്നാല്‍ നിസാരമായ പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്.

dog-surgery

നിയമങ്ങള്‍ക്ക് ഭേദഗതി വരുത്തേണ്ട കാലം കഴിഞ്ഞു എന്നായിരുന്നു സാമൂഹിക പ്രവര്‍ത്തകനായ ശരവണ്‍ പറഞ്ഞത്. കാലിലെ എല്ലിന് പൊട്ടല്‍ സംഭവിച്ച് ചികിത്സയില്‍ കഴിയുകയാണ് പട്ടി.

English summary
Chennai dog torture case: 2 accused granted bail after paying fine of Rs 50
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X