Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രെയിനിൽ പോകുമ്പോൾ എത്ര കിലോ ല​ഗേജ് കൊണ്ടുപോകാം? പരിധിയില്ലെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി

യാത്ര ചെയ്യുമ്പോൾ തലവേദന ഉണ്ടാക്കുന്ന ഒന്നാണ് ല​ഗേജ്. എന്തൊക്കെയാണ് ഉൾപ്പെടുത്തേണ്ടത്, ഭാരം കൂടാതെ എങ്ങനെ നോക്കാം..അങ്ങനെ പണിയോട് പണി തന്നെ ആയിക്കും. വിമാനയാത്ര പോയവർക്ക് ല​ഗേജ് കൊണ്ടുപോകാനുള്ള പ്രയാസം അറിയാവുന്നതായിരിക്കും. കാരണം അത്ര എളുപ്പമല്ല വിമാനത്തിൽ പോകുമ്പോൾ ഈ ല​ഗേജ് കൊണ്ടുപോകുന്നത്.വിമാന യാത്രയിൽ ല​ഗേജ് കൊണ്ടുപോകുന്നതിന് പരിധി ഉണ്ടെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്.

ഇത് കൃത്യമായി പരിശോധിക്കുന്നത് കൊണ്ട് എല്ലാവരും അക്കാര്യത്തിൽ ശ്രദ്ധിക്കുകയും ചെയ്യും. അത്രയും ശ്രദ്ധിച്ചു മാത്രമേ വിമാനത്തിൽ പോകുമ്പോൾ ല​ഗേജ് കൊണ്ടുപോകാറുള്ളൂ. എന്നാൽ ട്രെയിനിൽ പോകുമ്പോഴോ... ട്രെയിനിൽ കൊണ്ടുപോകുന്ന ല​ഗേജിന് പരിധി ഉണ്ടോ.. അക്കാര്യം ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ.. എന്നാൽ ട്രെയിനിലും കൊണ്ടുപോകാൻ പറ്റുന്ന ല​ഗേജിന് പരിധി ഉണ്ട്. നമുക്ക് അതിനെക്കുറിച്ച് വിശദമായി അറിയാം..

Train

ഐആർസിടിസിയുടെ നിയമങ്ങൾ അനുസരിച്ച് ട്രെയിൻ യാത്രയിൽ കയ്യിൽ കരുതാൻ അനുവാദമുള്ള ലഗേജിന് പരിധി ഉണ്ട്. യാത്ര ചെയ്യുന്ന ക്ലാസ് അനുസരിച്ച് പരിധിയിൽ വ്യത്യാസം വരും. എസിയിൽ ആണ് യാത്ര ചെയ്യുന്നതെങ്കിൽ യാത്രക്കാരന് 70 കിലോ ല​ഗേജ് കൊണ്ടുപോകാനാണ് അനുമതി. സ്ലീപ്പർ ക്ലാസിൽ ഇത് മാറും.

സ്ലീപ്പർ ക്ലാസിൽ 40 കിലോയാണ് കൊണ്ടുപോകാൻ സാധിക്കുന്ന ല​ഗേജ്.
സെക്കൻഡ് ക്ലാസിൽ 35 കിലോ ലഗേജും സൗജന്യമായി കൊണ്ടുപോകാം. സ്ലീപ്പർ യാത്രക്കാർക്ക് 80 കിലോഗ്രാമും സെക്കൻഡ് ക്ലാസുകാർക്ക് 70 കിലോഗ്രാമും എ.സി യാത്രക്കാർക്ക് 150 കിലോഗ്രാമും ലഗേജ് അധിക ഫീസ് നൽകി കൊണ്ടുപോകാനും അനുവദം നൽകിയിട്ടുണ്ട്.

അതേസമയം, ഇന്ത്യയിൽ ഉടനീളമുള്ള യാത്രക്കാർക്ക് ആയി ഇന്ത്യൻ റെയിൽവേ പുതുക്കിയ മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിപ്പിച്ചിരുന്നു. യാത്രക്കാർ പാലിക്കേണ്ട നിർദേശങ്ങളും നിയന്ത്രണ 2ങ്ങളും മാ ർഗനിർദേശത്തിൽ പറയുന്നു. റെയിൽവേയിൽ ജോലി ചെയ്യുന്നവർ, ടിടിഇ, കാറ്ററിംഗ് ക്രൂ, ട്രെയിനുകളിൽ പ്രവർത്തിക്കുന്ന മറ്റ് റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഈ നിയമങ്ങൾ ബാധകം ആണ് .

പുകവലി, മദ്യപാനം, അല്ലെങ്കിൽ മറ്റേതെങ്കിലും നിയമവിരുദ്ധമായ പെരുമാറ്റത്തിൽ ഏർപ്പെടുക തുടങ്ങിയ പ്രവൃത്തികൾക്ക് കനത്ത പിഴ നേരിടേണ്ടി വരും.
വിമനാങ്ങളിലേത് പോലെ ട്രെയിനിൽ ഇത് കർശനമായി നോക്കാറില്ല. വിമാനങ്ങളിൽ അനുവദിച്ച ഭാരത്തെക്കാൾ ല​ഗേജ് കൂടിയാൽ അത് വലിയ പണിയാവും. അപ്പോൾ ഇനി ട്രെയി യാത്ര പോകുമ്പോൾ ല​ഗേജിന്റെ കാര്യം ശ്രദ്ധിക്കുമല്ലോ

Hair Care: വേനലിൽ മുടിയെ മറക്കല്ലേ.. കുറച്ച് കാലം ഈ ശീലങ്ങൾ മാറ്റിവെയ്ക്കാം... മുടിയെ കാക്കാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+