1850 കോടി ശമ്പളം, ആഢംബര ശേഖരത്തില്‍ ഞെട്ടിച്ച് സുന്ദര്‍ പിച്ചൈ, കളക്ഷനില്‍ ഉള്ളത് ഇക്കാര്യങ്ങള്‍
വാഷിംഗ്ടണ്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തനായ വ്യക്തിയാണ്. ഗൂഗിളിനെ പുതിയ തലങ്ങളിലേക്ക് അദ്ദേഹം നയിച്ചത് വലിയ നേട്ടമായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ ആസ്തി മൂല്യം എത്ര പേര്‍ക്കറിയാം. പിച്ചൈ എത്ര ശമ്പളം വാങ്ങുന്നുണ്ടോ എന്നറിയാമോ. എന്നാല്‍ പലര്‍ക്കും സുന്ദര്‍ പിച്ചൈയുടെ മൂല്യത്തെ കുറിച്ച് വലിയ ധാരണയില്ല.
ഗൂഗിള്‍ നല്‍കുന്ന ശമ്പളം നോക്കുകയാണെങ്കിലും ആരും ഞെട്ടിപ്പോകും ആ തുക. പിച്ചൈ നിരവധി പുതിയ കാര്യങ്ങളാണ് ഗൂഗിളില്‍ പരീക്ഷി്ച്ചത്. ആരും അറിയാത്തൊരു ആഢംബര ശേഖരവും പിച്ചൈക്കുണ്ട്. അതില്‍ എന്തൊക്കെയുണ്ടെന്ന് ആദ്യം നമുക്കൊന്ന് പരിശോധിക്കാം.

ശമ്പളം എത്രയാണ് എന്നറിയുമോ?
സുന്ദര്‍ പിച്ചൈ ശമ്പളമായി കഴിഞ്ഞ വര്‍ഷം ഈടാക്കിയത് 226 മില്യണാണ്. ലോകത്തെ ഉയര്‍ന്ന ശമ്പളങ്ങളിലൊന്നാണിത്. 1850 കോടി രൂപയോളം വരും ഇത്. ശമ്പളത്തിനനുസരിച്ചുള്ള ആഢംബര ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. അദ്ദേഹത്തിന്റെ കൈവശം ചില ആഢംബര വസ്തുക്കളുണ്ട്. അവ എന്താണെന്ന് അറിയാമോ?
കോടികളുടെ ആഡംബര കൊട്ടാരം
സുന്ദര്‍ പിച്ചൈയ്ക്ക് സ്വര്‍ഗ തുല്യമായ ഒരു കൊട്ടാരം തന്നെയുണ്ട്. യുഎസ്സിലെ കാലിഫോര്‍ണിയയിലെ ലോസ് ആള്‍ട്ടോസിലാണ് പിച്ചൈയുടെ പ്രശസ്തമായ കൊട്ടാരമുള്ളത്. ഇതിന്റെ വില ആരെയും ഞെട്ടിക്കുന്നതാണ്. 10215 കോടി രൂപയാണ് ഈ കൊട്ടാരത്തിന്റെ വില. 31.7 ഏക്കറിലായി ഹില്‍ ടോപ്പിലാണ് ഈ കൊട്ടാരം സ്ഥിതിചെയ്യുന്നത്.
ഉത്തരാഖണ്ഡ് പൊളിയാണ്, ബണ്‍ ടിക്കിയൊക്കെ കഴിച്ചാല്‍ ആരും ഫാനായി പോകും, ടേസ്റ്റ് വേറെ ലെവല്‍
വീട് കണ്ടാല്‍ ഞെട്ടും
വീടിന്റെ വില വേറെ ലെവല്‍ തന്നെയാണ്. പക്ഷേ ഇതില്‍ എന്തൊക്കെയുണ്ടെന്ന് അറിഞ്ഞാല്‍ ഞെട്ടിപ്പോകും. ഈ വീടിന്റെ ഡീക്കോറിന് മാത്രം 49 കോടിയാണ് ചെലവായിരിക്കുന്നത്. സുന്ദര്‍ പിച്ചൈയുടെ ഭാര്യ അഞ്ജലിയാണ് വീടിന്റെ ഡീക്കോര്‍ ചെയ്തിരിക്കുന്നത്.
അതില്‍ ഒരു കുളം, ഇന്‍ഫിനിറ്റി പൂള്‍, ജിം, സ്പാ, വൈന്‍ സെല്ലാര്‍, സോളാര്‍ പാനലുകള്‍, ലിഫ്റ്റ്, നാനി ക്വാര്‍ട്ടേഴ്‌സ് എന്നിവയാണ് ഉള്ളത്.
കാറുകളുടെ ശേഖരം
കാറുകളുടെ വലിയൊരു ആരാധകനാണ് പിച്ചൈ. മെഴ്‌സിഡസിന്റെ എസ്650 ആണ് ഇതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്. 3.21 കോടി രൂപയാണ് ഇതിന്റെ വില. പല പ്രമുഖ സെലിബ്രിറ്റികള്‍ അടക്കം സ്വന്തമാക്കിയ ആഢംബര കാറാണിത്.
ആറ് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി12 ആണ് ഇതിനുള്ളത്. സെക്കന്‍ഡുകള്‍ കൊണ്ട് ടോപ് സ്പീഡിലെത്താനും ഈ കാറിന് സാധിക്കും. ഓട്ടോമാറ്റിക് വെതര്‍ കണ്‍ട്രോള്‍ വരെ ഇതിലുണ്ട്.
ബിഎംഡബ്ല്യുവും മെഴ്‌സിഡസും
ബിഎംഡബ്ല്യുവിന്റെ 730 എല്‍ഡിയാണ് പിച്ചൈയുടെ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. 1.35 കോടിയാണ് ഇതിന്റെ വില. ഇതിനുള്ള ഓട്ടോമാറ്റിക് ടെമ്പറേഷന്‍ കണ്‍ട്രോളുണ്ട്. 2993 സിസി എഞ്ചിനാണ് ഈ കാറിനുള്ളത്.
മെഴ്‌സിഡസിന്റെ വി ക്ലാസും സുന്ദര്‍ പിച്ചൈയുടെ കൈവശമുണ്ട്. 71.05 ലക്ഷം രൂപയാണ് ഇതിന്റെ വില. ഇതൊരു ഓട്ടോമാറ്റിക് ഡീസല്‍ കാറാണ്. 1950 സിസിയിലാണ് ഇതിന്റെ മോഡല്‍ ആരംഭിക്കുന്നത്. 7 സീറ്റര്‍ വിഭാഗത്തിലാണ് ഈ കാര്‍ വരിക.












Click it and Unblock the Notifications