അനക്കമില്ല, മരിച്ചതായി വിധിയെഴുതി ഡോക്ടര്‍മാര്‍; അവയവ ദാനത്തിനിടെ യുവാവിന് 'മെഡിക്കല്‍ മിറാക്കിള്‍'
ലണ്ടന്‍: ക്രിസ്തു മൂന്നാം ദിനം ഉയിര്‍ത്തെഴുന്നേറ്റതായി പറയപ്പെടുന്നുണ്ട്. എന്നാല്‍ മരിച്ചയാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമോ? എന്നാല്‍ അങ്ങനൊരു മെഡിക്കല്‍ മിറാക്കിള്‍ സംഭവിച്ചിരിക്കുകയാണ്. മെഡിക്കല്‍ ലോകം ആകെ അമ്പരന്ന് നില്‍ക്കുകയാണ്. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയയാളാണ് ഇപ്പോള്‍ ജീവനോടെ മുന്നില്‍ വന്നിരിക്കുന്നത്.
ഒരു നിമിഷത്തേക്ക് നാഡിമിടിപ്പുകള്‍ സ്തംഭിച്ച് പോകുന്നതാണ് ഈ കണ്ഫ്യൂഷനുകള്ക്കെല്ലാം കാരണമായി വരാറുള്ളത്. നേരത്തെ ഒരു പെണ്‍കുട്ടിയും ഇതുപോലെ മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ജീവനോടെ തിരിച്ചെത്തുകയും ചെയ്തിരുന്നു. അതുപോലെ ഈ യുവാവിനും പുനര്‍ജന്മമാണ് കിട്ടിയിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്....

ഒരു പാസ്റ്ററാണ് ഈ യുവാവ്. ഡോക്ടര്‍മാര്‍ ഇയാള്‍ മരിച്ചതാണെന്ന് ഉറപ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് ജീവിതത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇയാളുടെ അവയവങ്ങള്‍ ദാനം ചെയ്യാനായി ഒരുങ്ങവേയാണ് ഈ അദ്ഭുത സംഭവം നടന്നത്. ഒരേ സമയം ഡോക്ടര്‍മാരും ഇയാളുടെ വീട്ടുകാരും ഞെട്ടലിലാണ്. എന്താണ് സംഭവിച്ചതെന്ന് പോലും ഇവര്‍ക്ക് മനസ്സിലായിട്ടില്ല. ഡോക്ടര്‍മാര്‍ക്ക് പോലും കുറച്ച് കഴിഞ്ഞാണ് കാര്യം പിടികിട്ടിയത്. അതേസമയം ഈ സംഭവം ലോകം മുഴുവന്‍ വാര്‍ത്തയായിരിക്കുകയാണ്.

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്
റയാന് മാര്‍ലോ എന്നാണ് ഇയാളുടെ പേര്. ഒരു ആശുപത്രിയില്‍ ഇയാളെ ആഴ്ച്ചകള്‍ക്ക് മുമ്പ് പ്രവേശിപ്പിച്ചിരുന്നു. ലിസ്റ്റീരിയയെ തുടര്‍ന്നായിരുന്നു ഇയാളെ അഡ്മിറ്റ് ചെയ്തത്. ഇതൊരു അപൂര്‍വ ബാക്ടീരിയല്‍ ഇന്‍ഫെക്ഷനാണ്. ഒരല്‍പ്പം ഗുരുതരവുമാണ്. രണ്ടാഴ്ച്ചത്തോളം ചികിത്സിച്ചെങ്കിലും റയാന് മരിച്ചുവെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. ഭാര്യ മേഗനെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ബാക്ടീരിയ ഇന്ഫെക്ഷന് കാരണം തലച്ചോറില്‍ പ്രശ്നങ്ങളുണ്ടാവുകയും, മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നുവെന്നും ഡോക്ടര്‍മാര്‍ മേഗനെ അറിയിക്കുകയായിരുന്നു.

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍
അതേസമയം ഭര്‍ത്താവിന്റെ മരണം അറിയിച്ച് കൊണ്ട് മേഗന് ഫേസ്ബുക്കില്‍ ലൈവ് വീഡിയോയും ചെയ്തിരുന്നു. റയാന് നേരത്തെ തന്നെ അവയവം ദാനം ചെയ്യാന്‍ സമ്മതം നല്‍കിയതാണ്. അതുകൊണ്ട് ഇയാളുടെ മൃതദേഹം വെന്റിലേറ്ററിലായിരുന്നു. കൃത്യമായ ദാതാക്കളെ കിട്ടിയാല്‍ ആ നിമിഷം ഇത് കൈമാറുമായിരുന്നു. ഓഗസ്റ്റ് മുപ്പതിന് റയാന്റെ കുടുംബം അവസാനമായി അദ്ദേഹത്തോട് വിട പറയാനായി ആശുപത്രിയിലെത്തിയിരുന്നു. ഇനിയൊരിക്കലും കാണാനാവില്ലെന്ന് കരുതിയാണ് എത്തിയത്. പക്ഷേ കുടുംബമാകെ ഞെട്ടിയ കാര്യങ്ങളാണ് നടന്നത്.

മേഗന്റെ മരുമകള്‍ ആശുപത്രിയില്‍ വെച്ച് റയാന്റെ കാലുകള്‍ അനങ്ങുന്നതായി കണ്ടെത്തുകയായിരുന്നു. കുട്ടികളുടെ വീഡിയോകള്‍ കാണിച്ചപ്പോഴായിരുന്നു ഇയാളുടെ കാലുകള്‍ അനങ്ങിയത്. എല്ലാവരും ഞെട്ടി നില്ക്കുന്ന സമയത്ത് മേഗനാണ് ഡോക്ടര്‍മാരെ വിവരം അറിയിച്ചത്. തന്റെ ഭര്‍ത്താവിന്റെ മസ്തിഷ നില ഒന്ന് കൂടി പരിശോധിക്കണമെന്നായിരുന്നു ഇവര്‍ മെഡിക്കല്‍ ടീമിനോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സിടി സ്കാന്‍ നടത്തി നോക്കി. അപ്പോഴാണ് റയാന് മസ്തിഷ്കം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയത്. ഇതോടെ ഡോക്ടര്‍മാര്‍ തെറ്റായി ഇയാള്‍ മരിച്ചതാണെന്ന് വിധിയെഴുതുകയായിരുന്നു.

അതേസമയം സന്തോഷ വാര്‍ത്ത ഫേസ്ബുക്കിലൂടെ മേഗന് അറിയിക്കുകയും ചെയ്തു. ഇതൊരു വലിയ കഥയാണ്. അത് ഞാന്‍ ചുരുക്കി പറയാം. അദ്ദേഹത്തിന് മസ്തിഷ്ക മരണം സംഭവിച്ചിട്ടില്ല. ഇപ്പോഴും ജീവനോടെയുണ്ടെന്നും മേഗന് പറഞ്ഞു. ദൈവമാണ് അദ്ദേഹത്തെ ഇവിടെ തന്നെ ജീവനോടെ നിലനിര്‍ത്തിയത്. അദ്ദേഹം മരിച്ചിരിക്കാനായിരുന്നു സാധ്യത. ഈ സമയം ശവസംസ്കാര ചടങ്ങുകളിലായിരുന്നിരിക്കണം ഞങ്ങള്‍. ഡോക്ടര്‍മാര്‍ പറഞ്ഞത് പോലെ കാര്യങ്ങള്‍ നടന്നില്ല. എന്നാല്‍ ഒന്നിനോടും റയാന് പ്രതികരിക്കാന്‍ തുടങ്ങിയിട്ടില്ലെന്നും മേഗന് പറഞ്ഞു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി












Click it and Unblock the Notifications