അലക്‌സയെ ബെഡ്‌റൂമിൽ കയറ്റിയാൽ പണികിട്ടും; രഹസ്യമൊക്കെ പരസ്യമാകും
അലക്‌സ പ്രവര്‍ത്തിക്കുന്ന ആമസോണ് എക്കോ ഉപകരണങ്ങള്‍ ഉള്ളവർ കമാൻഡുകൾ നൽകിയാണല്ലോ പല കാര്യങ്ങളും പ്രവർത്തിക. ഇവ ഓഡിയോ ശേഷി മാത്രമുള്ള സ്മാര്‍ട് സ്പീക്കറുകളോ, സ്‌ക്രീനുള്ള എക്കോ ഷോ ഉപകരണങ്ങളോ ആകാം. എന്നാൽ, ബെഡ്റൂമുകളിൽ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കുന്ന സ്വകാര്യതയ്ക്ക് ഭീഷണിയാണെന്നാണ് റിപ്പോർണ്ട്.
കേൾക്കുന്ന കാര്യങ്ങൾ എന്തുതന്നെ ആയാലും അത് റെക്കോർഡ് ചെയ്യുന്ന രീതിയാണ് അലക്സുയുടേത്. ഈ വോയിസ് ഫയലുകളെല്ലാം മറ്റു പല പദ്ധതികൾക്ക് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപണമുണ്ട്. വീഡിയോ കോള്‍ ഉൽപ്പെടെ ഉള്ളവ നടത്താന്‍ വോയിസ് കമാന്‍ഡ് മാത്രം ഉപയോഗിച്ച് അലക്സയിലൂടെ സാധിക്കും. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കാനറിയാത്തവർക്ക് പോലും വോയിസ് കമാന്‍ഡ് വഴി കോണ്ടാക്ട്‌സിലുള്ളവരെ വിളിക്കാന്‍ സാധിക്കും.

വീടുകളിൽ എക്കോവെയ്ക്കുന്നവരുണ്ട്. ഒന്നിലേറെ എക്കോ ഉപകരണങ്ങളായിരിക്കും വീടുകളിൽ ഉണ്ടാവും. ഗുണങ്ങള്‍ ഒരുപാട് ഉണ്ടെങ്കിൽ ആമസോണ്‍ എക്കോ (അല്ലെങ്കില്‍ ഗൂഗിള്‍ നെസ്റ്റ്, ആപ്പിള്‍ ഹോംപോഡ്, ലെനോവോ സ്മാര്‍ട് സ്പീക്കര്‍ തുടങ്ങിയ ഉപകരണങ്ങള്‍) ബെഡ്‌റൂമുകളില്‍ വയ്ക്കുന്നത് അത്ര സുരക്ഷിതമല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എക്കോ എപ്പോഴും നമ്മൾ പറയുന്നത് കേൾക്കാൻ നിൽക്കുകയായിരിക്കും
സെൻട്രൽ വിസ്ത- കർത്തവ്യ പാത തൊഴിലാളികൾ സർക്കാരിന്റെ പ്രത്യേക ക്ഷണിതാക്കൾ, മുന്നിൽ തന്നെ ഇരിക്കും

ആദ്യമെ അലക്‌സയ്ക്ക് അനുമതി നല്‍കുന്നതിലൂടെ പിന്നീട് ഉപയോക്താവിന്റെ അനുമതി വാങ്ങാതെ അവരുടെ ശബ്ദം റെക്കോർഡ് ചെയ്യാനും കഴിയും. അലക്‌സ ഉപകരണങ്ങള്‍ വാങ്ങുന്നവരെല്ലാം ആദ്യം നല്‍കുന്ന അനുമതി പത്രത്തില്‍ (കണ്‍സെന്റ്) റെക്കോർഡ് ചെയ്യാന്‍ അനുവദിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ സംസാരിക്കുന്നത് കേട്ടാൽ പ്രശ്നം ഇല്ലാ എന്നുറപ്പുള്ള സ്ഥലത്ത് മാത്രം വെയ്ക്കാം.

അത് നിങ്ങളുടെ മുറികളില്‍ നടക്കുന്ന കാര്യങ്ങള്‍ റെക്കോർഡ് ചെയ്‌തേക്കാമെന്നതിനാല്‍ സ്വകാര്യത വേണ്ട മുറികളില്‍ അത് വയ്ക്കരുതെന്നാണ് ഉപദേശം. ബെഡ്‌റൂമുകളും ബാത്‌റൂമുകളിമെങ്കിലും അവ വയ്ക്കരുത്.

അനുമതി ഇല്ലാതെ തങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്തുവെന്നു പറഞ്ഞ് ധാരാളം പരാതികള്‍ വന്നപ്പോള്‍ ആമസോണ്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ എക്കോ ഉപകരണത്തില്‍ നിന്നു റെക്കോർഡിങ് ചെയ്യേണ്ടതില്ല എന്നു പറയാനുള്ള അവകാശമുണ്ട്. എന്നാല് പലര്‍ക്കും അത് അറിയില്ല. അലക്‌സ സദാ നിങ്ങളുടെ സംഭാഷണം റെക്കോർഡ് ചെയ്യുന്നത് ഓഴിവാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്..
1. സ്മാര്‍ട് ഫോണില്‍ അലക്‌സ ആപ് തുറക്കുക
2. 'സെറ്റിങ്‌സ്' വിഭാഗത്തില്‍ 'പ്രൈവസി' തിരഞ്ഞെടുക്കുക
3. അവിടെ, 'മാനേജ് യുവര്‍ ഡേറ്റ' തിരഞ്ഞെടുക്കുക
4. ഇതില്‍ 'ഹൗ ലോങ് ടു സേവ് റെക്കോഡിങ്‌സ്' തിരഞ്ഞെടുക്കുക
5. അതില്‍, ഡോണ്‍ട് സേവ് റെക്കോഡിങ്‌സ്' തിരഞ്ഞെടുത്ത് 'കണ്‍ഫേം' ചെയ്യുക
6. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് 'ഹെല്‍പ് ഇംപ്രൂവ് അലക്‌സ' തിരഞ്ഞെടുക്കുക
7. അതില്‍, 'യൂസ് ഓഫ് വോയിസ് റെക്കോഡിങ്‌സ്' ഓഫ് ചെയ്യുക












Click it and Unblock the Notifications