സുഹൃത്തിന്റെ ബില്‍ കൊടുക്കണമെന്ന് പ്രതിശുത വരന്; യുവതി ചെയ്തത് കണ്ടാല്‍ ഞെട്ടിപ്പോകും, സംഭവം വൈറല്‍
ഒരു ഭക്ഷണത്തിന്റെ ബില്ലുമായി ബന്ധപ്പെട്ട് എന്തൊക്കെ സംഭവിക്കാം. പലതും സംഭവിക്കാം അല്ലേ. എന്നാല്‍ ഭക്ഷണത്തിന്റെ ബില്ലിന്റെ പേരില്‍ പ്രതിശുത വരനും ഭാര്യയാവാന്‍ പോകുന്നവളും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടാവുമെന്ന് പറയാനാവില്ല. കാരണം ബില്‍ പരസ്പരം പങ്കുവെക്കുന്നുണ്ടാവും. അതല്ലെങ്കില്‍ ഒരാള്‍ മാത്രം നല്കുന്നുണ്ടാവാം. എന്നാല്‍ ഇവിടെ ഒരു യുവതി ചെയ്ത കാര്യങ്ങള്‍ അമ്പരപ്പിക്കുന്നതാണ്.
പ്രതിശുത വരന് യുവതിയോട് തന്റെയും സുഹൃത്തിന്റെയും ബില്‍ കൊടുക്കണമെന്ന് പറഞ്ഞതോടെയാണ് യുവതി ഇപ്പോള്‍ വൈറലായിരിക്കുന്ന കാര്യം ചെയ്തത്. ഇതൊരിക്കലും ആരും പ്രതീക്ഷിക്കാത്ത കാര്യമാണെന്നാണ് കമന്റുകള്‍. വിശദമായ വിവരങ്ങളിലേക്ക്...

ഒരു യുവതിക്ക് ശമ്പളം വര്‍ധിച്ച് കിട്ടിയപ്പോഴുണ്ടായതാണ് ഈ സംഭവങ്ങളെല്ലാം. പ്രതിശ്രുത വരന് ചെലവ് കൊടുക്കാന്‍ എത്തിയതായിരുന്നു അവര്‍. എന്നാല്‍ യുവാവ് തന്റെയും സുഹൃത്തിന്റെയും ഭക്ഷണത്തിന്റെ ബില്‍ കൊടുക്കാന്‍ കാമുകിയോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ സംഭവത്തില്‍ യുവതി പ്രതികരിച്ചത് മറ്റൊരു തരത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ യുവതി പങ്കുവെച്ച കുറിപ്പ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇവര്‍ ആരോടും പറയാതെ ഹോട്ടലില്‍ നിന്ന് മുങ്ങുകയാണ് ചെയ്തത്.

അഞ്ച് മാസം മുമ്പാണ് യുവാവുമായി തന്റെ വിവാഹ നിശ്ചയം കഴിഞ്ഞതെന്ന് യുവതി പറയുന്നു. ഞങ്ങള്‍ തമ്മില്‍ സാമ്പത്തിക കാര്യങ്ങളൊന്നും പങ്കുവെക്കാറില്ല. കാരണം അവന് വേണ്ടത് അതായിരുന്നു. എനിക്ക് ശമ്പളം അടുത്തിടെ കൂടുതലായി കിട്ടി തുടങ്ങി. തന്റെ പ്രതിശ്രുത വരനേക്കാള്‍ മുപ്പത് ശതമാനം ശമ്പളം കൂടുതലുണ്ട് എനിക്കിപ്പോള്‍. ഈ കാരണം പറഞ്ഞ് അവനും സുഹൃത്തുക്കള്‍ക്കും എന്ത് കാര്യം ചെയ്താലും പണം നല്‍കണമെന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്ത് ചോദിച്ചാലും മുപ്പത് ശതമാനത്തിന്റെ കണക്ക് അവന് പറയും.

പറ്റില്ലെന്ന് പറയുമ്പോഴെല്ലാം ഈ വര്‍ധനവിന്റെ കണക്കാണ് പറയുന്നു. ഈ മുപ്പത് ശതമാനം കൂടുതല്‍ ശമ്പളം എനിക്ക് കിട്ടിയത് അന്യായമാണെന്നോ, ഞാനത് അര്‍ഹിക്കുന്നില്ലെന്നോ എന്ന രീതിയിലാണ് അവന് പെരുമാറിയിരുന്നത്. പലതവണ അവന്റെയും സുഹൃത്തുക്കളുടെയും ഭക്ഷണത്തിന്റെ പണം ഞാന്‍ നല്‍കേണ്ടി. പരസ്യമായിട്ടാണ് എന്നോട് പണം കൊടുക്കാന്‍ പറയുക. ഇല്ലെന്ന് ആ സമയം ഞാന്‍ പറയാറില്ല. കാരണം പൊതു സ്ഥലത്ത് പ്രശ്നങ്ങളുണ്ടാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്നും യുവതി പറയുന്നു.

അടുത്തിടെ യുവാവ് സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഡിന്നറിനായി എത്തണമെന്ന് അവന് എന്നോട് പറഞ്ഞു. ഒരു പൈസ പോലും ഞാന്‍ കൊടുക്കില്ലെന്ന് വിളിച്ചപ്പോഴേ പറഞ്ഞിരുന്നു. അവനൊരിക്കലും അത് പ്രതീക്ഷിച്ചില്ലായിരുന്നു. ഞാന്‍ കൊടുത്തോളാം എന്നാണ് അവന് മറുപടി പ റഞ്ഞത്. എന്നാല്‍ ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുമ്പോള്‍ എന്റെ ചെവിയില്‍ വന്ന് രഹസ്യം പറയുന്നത് പോലെ പണം നീ കൊടുക്കണമെന്ന് പറഞ്ഞു. എനിക്കാകെ ദേഷ്യം വന്നു. ഇല്ലെന്ന് പറഞ്ഞു. വീണ്ടും അവന് മുപ്പത് ശതമാനത്തിന്റെ കാര്യം പറഞ്ഞു.

ദേഷ്യം വന്നെങ്കിലും ഞാന്‍ ഒന്നും പറഞ്ഞില്ല. പകരം ബില്‍ വരാനായി കാത്തിരുന്നു. എന്റെ പണം ഞാന്‍ നല്കി. പിന്നീട് റെസ്റ്റ് റൂമിലേക്ക് പോയി. അവിടെ നിന്ന് താന്‍ ആരും കാണാതെ പുറത്തിറങ്ങി. കാറില്‍ കയറി വീട്ടിലേക്ക് പോയെന്നും യുവതി പറഞ്ഞു. പലതവണ അവന് എന്നെ വിളിച്ചു. എന്നാല്‍ മറുപടിയൊന്നും കൊടുത്തില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞ് അവന് വീട്ടിലെത്തി. ദേഷ്യത്തോടെ എന്തൊക്കെയോ വിളിച്ച് പറഞ്ഞു. താന്‍ സ്വാര്‍ത്ഥയാണെന്ന് പറഞ്ഞു. സുഹൃത്തുക്കള്‍ ആകെ നിരാശരാണെന്നും, ഇവളെ കല്യാണം കഴിക്കുന്ന കാര്യം ഒന്ന് കൂടി ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. യുവതി പോസ്റ്റ് ഇതിനോടകം ആളുകള്‍ ഏറ്റെടുത്തിരിക്കുകയാണ്.
-
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അക്കൗണ്ടന്റ്, ഓഫീസ് അസിസ്റ്റന്റ് ഒഴിവുകള്‍; ശമ്പളം ഇത്ര -
ആപ്പിൾ കൊടുക്കും ജനങ്ങൾ വാങ്ങും; ഐഫോൺ 16 പ്രോയുടെ ഡിസ്കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര? -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും!










Click it and Unblock the Notifications