• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മന്‍ യുവാവിന്റെ ജീവിതം മാറി, ലോട്ടറിയിലൂടെ കിട്ടിയത് 81 കോടി; നടത്തിയെടുക്കാനുള്ളത് ഒരാഗ്രഹം

Google Oneindia Malayalam News

മ്യൂണിക്ക്: ലോട്ടറി അടിക്കുന്നതിലൂടെ പലരുടെയും ജീവിതം മാറുമെന്ന് പറയുന്നത് തീര്‍ത്തും. ഒരു ജര്‍മന്‍ യുവാവിന്റെ, അതും ഒരു സാധാരണ ഫാക്ടറി ജീവനക്കാരന്റെ ജീവിതമാകെ മാറിയിരിക്കുകയാണ് ഒരു ജാക്ക്‌പോട്ട് അടിച്ചതിലൂടെ. ഇയാള്‍ ഇപ്പോള്‍ വന്‍ തുകകളാണ് ചെലവാക്കി കൊണ്ടിരിക്കുന്നത്. ആഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ ഇയാള്‍ സ്വന്തമാക്കി.

ഇനിയുള്ളത് ഒരേയൊരു കാര്യമാണെന്ന് യുവാവ് പറയുന്നു. ജീവിതത്തിലെ ആഢംബരങ്ങള്‍ ഇയാള്‍ പലരുമായും പങ്കുവെക്കുന്നുണ്ട്. അമ്മയ്ക്കും അച്ഛനും സഹോദരനുമെല്ലാം ഇയാളുടെ പണം കൊണ്ട് നേട്ടമുണ്ടായിരിക്കുകയാണ്. ഇനിയുള്ള ആഗ്രഹമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. വിശദമായ വിവരങ്ങളിലേക്ക്.....

1

image credit: Newsflash

ജര്‍മനിയിലെ ഡോര്‍ട്മുണ്ടിലുള്ള കുര്‍സത് യില്‍ഡ്രിം എന്ന യുവാവിനാണ് ഇത്രയും വലിയൊരു തുക ലോട്ടറിയടിച്ചത്. കൃത്യമായി പറഞ്ഞാല്‍ 81 കോടി രൂപയോളം വരും. എന്നാല്‍ ജീവിതം അടിപൊളിയായി മുന്നോട്ട് പോകുമ്പോഴും കുര്‍സത് സങ്കടത്തിലാണ്. തനിക്കൊപ്പം ഇത് ചെലവിടാന്‍ കാമുകിയോ ഭാര്യയോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ പരാതി. ജീവിതം ഒറ്റയ്ക്കല്ലെങ്കില്‍ ഒരുപാട് സൂപ്പറായേനെ എന്നാണ് ജര്‍മന്‍ പറയുന്നത്. സെപ്റ്റംബര്‍ 24നാണ് കുര്‍സതിന് ലോട്ടറിയടിച്ചതും കോടീശ്വരനാവുന്നതും.

2

image credit: Newsflash

യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍യുഎസ്സില്‍ ആദ്യ ലീഡ് നേടി റിപബ്ലിക്കന്‍ പാര്‍ട്ടി; ഇന്ത്യന്‍ അമേരിക്കന്‍ മേരിലാന്‍ഡിലെ ഗവര്‍ണര്‍

അതുവരെ സ്റ്റീല്‍ ഫാക്ടറിയിലെ ജീവനക്കാരന്‍ മാത്രമായിരുന്നു കുര്‍സത്. ഒരിക്കലും ഇത്ര വലിയൊരു കോടീശ്വരനാവുമെന്ന് ഇയാള്‍ സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടില്ലായിരുന്നു. ലോട്ടറിയടിച്ചതിന് പിന്നാലെ ഇയാള്‍ ജോലി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് വലിയ തോതിലാണ് പണം ചെലവാക്കാന്‍ തുടങ്ങിയത്. മൂന്നരക്കോടിയില്‍ അധികം രൂപ മുടക്കം ഒരു ഫെരാരി 448 പിസ്റ്റ കാര്‍ സ്വന്തമാക്കി. രണ്ട് കോടി രൂപയ്ക്ക് പോര്‍ഷെ ടര്‍ബോ എസ് കാബ്രിയോലെറ്റും സ്വന്തമാക്കി. പ്രിയപ്പെട്ട ബാറും, ഒരു ആഢംബര വാച്ചും കുര്‍സത് വാങ്ങി.

3

തീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെതീവ്ര പ്രണയം, 28 കാരനെ വിവാഹം ചെയ്യാന്‍ ഇന്ത്യയിലേക്കെത്തി ബ്രിട്ടീഷ് യുവതി; സംഭവം ഇങ്ങനെ

ഭാഗ്യം ഇത്രയൊക്കെ ഉദിച്ച് നില്‍ക്കുമ്പോഴും, തനിക്ക് ഒരു ജീവിതപങ്കാളിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കുര്‍സത് പറയുന്നു. തന്റെ ജീവിതം വാര്‍ത്തയാക്കി ജര്‍മന്‍ ദിനപത്രം ബ്ലിന്‍ഡിനോടും, താനൊരു കാമുകിയെ തേടുകയാണെന്ന കാര്യം പ്രത്യേകം എടുത്ത് പറയണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അവള്‍ ഏത് നിറത്തിലുള്ളതുമായി കൊള്ളട്ടെ, എനിക്ക് പ്രശ്‌നമല്ലെന്നും ഇയാള്‍ പറയുന്നു. എനിക്ക് പ്രണയിക്കണം, ജീവിതത്തില്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവളും, എനിക്കൊപ്പം കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന ഒരു യുവതിയെയാണ് താന്‍ അന്വേഷിക്കുന്നതെന്നും കുര്‍സത് പറഞ്ഞു.

4

എനിക്ക് വിശ്വസിക്കാന്‍ പറ്റുന്ന ഒരു സ്ത്രീയെയാണ് ജീവിതത്തില്‍ ആവശ്യമെന്നും യുവാവ് പറഞ്ഞു. അതേസമയം ഇപ്പോഴുണ്ടായ പണം കൊണ്ട് ജീവിതം മോശമായ രീതിയിലേക്ക് പോകരുതെന്ന് കുര്‍സതിന് നിര്‍ബന്ധമുണ്ട്. ഇക്കാര്യത്തില്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി യുവാവ് പറഞ്ഞു. പണം സുരക്ഷിതമായ കൈകകളിലാണ്. അത് നോക്കാന്‍ എനിക്കറിയാംമെന്നും കുര്‍സത് പറഞ്ഞു. തുര്‍ക്കിഷ് കുടിയേറ്റ കുടുംബത്തിലാണ് കുര്‍സത് ജനിച്ചത്. കുര്‍സതിന് പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് ഇയാളുടെ കുടുംബം ജര്‍മനിയിലേക്ക് കുടിയേറിയത്.

5

ചര്‍മം സോഫ്റ്റാകും, മുടി കൊഴിച്ചില്‍ മറന്നേക്കൂ; അലോവേറ പൊളിയാണ്, ട്രൈ ചെയ്ത് നോക്കൂ

പണം കൈയ്യില്‍ വന്നതോടെ എല്ലാവരും എന്റെ സുഹൃത്തുക്കളായി. ഞാന്‍ കേള്‍ക്കുകയോ അറിയുകയോ ചെയ്യാത്തവര്‍ എന്നെ വിളിച്ച് പണം ആവശ്യപ്പെടാന്‍ തുടങ്ങി. 90 ശതമാനവും അസൂയാലുക്കളാണ്. എനിക്കീ സൗഭാഗ്യങ്ങളൊന്നും അര്‍ഹിക്കുന്നില്ലെന്നാണ് അവര്‍ കരുതുന്നത്. ഞാന്‍ എവിടെ നിന്നെത്തിയെന്ന് ഒരിക്കലും മറക്കില്ല. ഞാനൊരു തൊഴിലാളിയാണ്. ഒരിക്കലും ഒരു അഹങ്കാരിയായി മാറില്ല. എന്നെ വെറുക്കുന്നവരെ കാണിക്കാനായി വാങ്ങിയതാണ് ആ കാറുകള്‍. സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും താന്‍ പണം അയച്ചു നല്‍കിയതായും കുര്‍സത് വ്യക്തമാക്കി.

English summary
germany: youth won 81 cr in lottery and buys luxurious cars, his only wish goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X