വൈറല്‍ വീഡിയോ: ചൂണ്ടയിട്ടവനെ വിരട്ടിയോടിച്ച് മുതല: പേടിച്ചോടി യുവാവ്, കഷ്ടിച്ച് രക്ഷപ്പെട്ടു
ഫ്‌ളോറിഡ: മുതലകളും ചീങ്കണ്ണികളും മനുഷ്യനെ പിടിക്കുമോ. ചോദ്യം സാധാരണ രീതിയിലുള്ളതാണെങ്കിലും ഉത്തരം അത്ര ലളിതമല്ല. പിടിക്കാം എന്ന് തന്നെയാണ് പറയാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഒരാള്‍ ഷെയര്‍ കുറച്ച് പഴയൊരു വീഡിയോയാണ് വീണ്ടും വൈറലായിരിക്കുന്നത്. ഇതില്‍ ഒരു യുവാവിനെ മുതല കൊല്ലാനായി തുരത്തുന്നതാണ് ഉള്ളത്.
ഇതോടെ മുതലകള്‍ മനുഷ്യനെ പിടിക്കുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഈ വീഡിയോ കുറച്ച് ഭയപ്പെടുത്തുന്ന തരത്തിലാണ്. വീഡിയോയിലുള്ള യുവാവ് വളരെ കഷ്ടപ്പെട്ടാണ് രക്ഷിച്ചത്. മുതലയുടെ ആക്രമണത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്....

image credit: india today.in
ഇവിടെ മുതലയുടെ കൈയ്യില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഈ യുവാവ്. എന്നാല്‍ അതിന്റെ വീഡിയോ ഇയാള്‍ ഷൂട്ട് ചെയ്തിരുന്നു. അതാണ് ഏറ്റവും അമ്പരപ്പിക്കുന്നത്. സാധാരണ എല്ലാവരും രക്ഷപ്പെടാന്‍ നോക്കുന്നിടത്താണ് ഇയാള്‍ മുതലയുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി ശ്രമിക്കുന്നതും അത് വീഡിയോയില്‍ എടുക്കുന്നതുമെല്ലാം സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നതാണ്. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ നിന്നുള്ള ദൃശ്യങ്ങളാണിത്.

image credit: india today.in
ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍
വീഡിയോയില്‍ ദേഷ്യം പിടിച്ചൊരു മുതല ഈ യുവാവിനെ തുരുത്തുന്നതാണ് ഉള്ളത്. ഈ യുവാവ് ഫ്‌ളോറിഡയിലെ ചതുപ്പിനടുത്തായി ചൂണ്ടയിട്ട് മീന്‍ പിടിക്കുകയായിരുന്നു. ഈ സമയത്താണ് മുതലയെത്തിയത്. ഇതിനോടകം ഈ വീഡിയോ ഒരു ലക്ഷം ആള്‍ക്കാര്‍ കണ്ടുകഴിഞ്ഞു. 22കാരനായ ടോമി ലീക്കെതിരെയാണ് മുതലയുടെ ആക്രമണം ഉണ്ടായത്. ഇയാള്‍ ചൂണ്ടയിട്ട് കൊണ്ടിരിക്കുമ്പോള്‍ മുതല പതിയെ വെള്ളത്തില്‍ നിന്ന് പൊങ്ങി വന്ന് ഇയാള്‍ക്കെതിരെ വരികയായിരുന്നു.

image credit: india today.in
ഭയന്ന് പോയ ടോമി വേഗം ഓടി കണ്ടല്‍ക്കാട്ടിലേക്ക് കയറുകയായിരുന്നു. ഇയാള്‍ ഓടുന്നതെല്ലാം വീഡിയോയില്‍ ഉണ്ട്. ഇടയ്ക്ക് ഇയാള്‍ തെന്നി വീഴുന്നുമുണ്ട്. എന്നാല്‍ സമയമൊട്ടും പാഴാക്കാതെ വേഗത്തില്‍ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തന്റെ പിന്നാലെ മുതല വരുന്നില്ലെന്ന് കണ്ട് ഇയാള്‍ തിരിഞ്ഞ് നോക്കുന്നതും, മുതല പതിയെ മടങ്ങുന്നതും വെള്ളത്തിലേക്ക് പോകുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വളരെ കഷ്ടിച്ചാണ് ടോമി ലീ മുതലയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് വ്യക്തമാണ്.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍
ഇയാള്‍ മുതല പിന്തിരിഞ്ഞ് പോകുമ്പോള്‍ എന്തിനാണ് അതിനെ പിന്തുടര്‍ന്നതെന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. ഇയാള്‍ ചെന്നത് നടന്നുപോകാവുന്ന വഴിയല്ലെന്നും, മുതലയുടെ മടയാണെന്നും കമന്റുണ്ട്. മുതലയുടെ മടയില്‍ ചെന്നാണ് ഇയാള്‍ ചൂണ്ടയിട്ടതെന്നും, അതുകൊണ്ടാണ് അത് ദേഷ്യത്തോടെ വന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വളരെ നല്ല രീതിയില്‍ തന്നെ ടോമി ഈ സന്ദര്‍ഭത്തെ കൈകാര്യം ചെയ്തുവെന്ന് അഭിനന്ദിച്ചവരുമുണ്ട്. എന്തായാലും താന്‍ ചൂണ്ടയിടല്‍ നിര്‍ത്തിയെന്ന് ടോമി ലീ വീഡിയോയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications