കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാക്കറുടെ അക്കൗണ്ടിലേക്ക് രണ്ട് കോടി നിക്ഷേപിച്ച് ഗൂഗിള്‍; തിരിച്ചുകിട്ടാന്‍ ചെയ്ത സംഭവം വൈറല്‍

Google Oneindia Malayalam News

കാലിഫോര്‍ണിയ: വെറുതെ ആരെങ്കിലും പണം തരുമോ? ആര് തരാന്‍ അല്ലേ. ചിലപ്പോള്‍ മാതാപിതാക്കള്‍ തന്നേക്കാം. എന്നാല്‍ ഒട്ടും പരിചയമില്ലാത്ത ആരെങ്കിലും പണം തരുമെന്ന് കരുതാന്‍ പോലുമാവില്ല. പക്ഷേ ഇവിടെ ഒരു യുവാവിന് കോടികളാണ് ഗൂഗിള്‍ വെറുതെ നല്‍കിയിരിക്കുന്നത്. സൈബര്‍ ലോകത്ത് ചിരിയുടെ മാലപ്പടക്കത്തിനാണ് ഈ സംഭവം തിരികൊളുത്തിയത്.

ഇത് തിരിച്ചുകിട്ടാന്‍ വേണ്ടി ഗൂഗിള്‍ പതിനെട്ടടവും പയറ്റി. എന്നാല്‍ ഈ യുവാവ് ആരാണെന്ന് കേട്ടാല്‍ ഞെട്ടിപ്പോകും. ഇങ്ങനെ പണം നല്‍കാന്‍ ഗൂഗിള്‍ പറഞ്ഞ കാര്യങ്ങള്‍ പോലും വിശ്വാസയോഗ്യമായി തോന്നുന്നില്ല എന്നതാണ് സത്യം. സംഭവം വിശദമായി ഒന്ന് പരിശോധിച്ച് നോക്കാം....

1

ഗൂഗിള്‍ അബദ്ധത്തിലാണ് പണം മറ്റൊരു അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത്. അതും അയച്ചിരിക്കുന്നത് ഒരു ഹാക്കറുടെ അക്കൗണ്ടിലേക്കാണ്. രണ്ടര മില്യണ്‍ ഡോളറാണ് നിക്ഷേപിച്ചത്. ഇത് ഏകദേശം രണ്ട് കോടി രൂപയോളം വരും. കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. ഹാക്കര്‍ പക്ഷേ മാന്യനായിരുന്നു എന്ന് വേണം കരുതാന്‍. സാം കറി എന്ന അത്യാവശ്യം അറിയപ്പെടുന്ന ഹാക്കര്‍ക്കാണ് ഈ പണം അയച്ചത്. ഇയാള്‍ ഇത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചതോടെ ഗൂഗിളിന്റെ അബദ്ധം ലോകം മുഴുവന്‍ അറിഞ്ഞത്.

2

പണം ലഭിച്ചിട്ട് മൂന്നാഴ്ച്ചയോളമായെന്ന് സാം പറയുന്നു. എന്നാല്‍ എന്തിനാണ് തനിക്ക് ഇത്രയും പണം ഗൂഗിള്‍ തന്നതെന്ന കാര്യത്തില്‍ ഒരുപിടിയുമില്ലാതെ നില്‍ക്കുകയാണ് സാം. ഗൂഗിള്‍ ഇങ്ങനെ സഹായധനം നല്‍കുമെന്ന് താന്‍ കേടിട്ടില്ല. നമുക്ക് പരസ്പരം ബന്ധപ്പെടാന്‍ സാധിക്കുമോ എന്നും ഇയാള്‍ ഗൂഗിളിനെ ടാഗ് ചെയ്ത് ചോദിച്ചിരുന്നു. നെബ്രാസ്‌കയിലെ നഗരമായ ഒമാഹയിലെ യൂഗാ ലാബിലെ സ്റ്റാഫ് സെക്യൂരിറ്റി എഞ്ചിനീയറാണ് സാം കറി. ഇയാള്‍ സോഫ്റ്റ് വെയറുകളിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയാണ് ജോലി.

3

ഗൂഗിളിന് വേണ്ടി മുമ്പ് ബഗുകളെ കണ്ടെത്തുന്ന ജോലി താന്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ പണവും അതും തമ്മില്‍ ഒരു ബന്ധവും കണ്ടെത്താന്‍ സാധിച്ചില്ലെന്ന് സാം പറയുന്നു. അതേസമയം സാം ഈ പണത്തില്‍ നിന്ന് ഒരു ഡോളര്‍ പോലും ചെലവാക്കിയിട്ടില്ല. ഇത് ചെലവാക്കിയിരുന്നെങ്കിലും ആരും ചോദിക്കില്ലായിരുന്നു. പകരം ഗൂഗിളിനെ ഈ വിവരം അറിയിക്കാനാണ് ശ്രമിച്ചത്. മറ്റൊരു അക്കൗണ്ടിലേക്ക് ഈ പണം മാറ്റി നികുതിയില്‍ നിന്ന് ഒഴിവാകാനും സാം ശ്രമിച്ചിരുന്നു. വൈകാതെ തന്നെ ഇത് ഗൂഗിള്‍ അറിയാതെ നിക്ഷേപിച്ചതാണെന്ന് മനസ്സിലായി.

4

ഗൂഗിള്‍ സാമിന്റെ ട്വീറ്റിനോട് പ്രതികരിക്കുകയും ചെയ്തു. ഞങ്ങളുടെ ടീം അടുത്തിടെ ഒരു പേമെന്റ് നടത്തിയെന്നും, അത് ലഭിച്ചത് തെറ്റായ വ്യക്തിക്കാണെന്നും, അത് മനുഷ്യസഹജമായ പിഴവാണെന്നും ഗൂഗിള്‍ വക്താവ് പറഞ്ഞു. ഇത് ലഭിച്ചയാള്‍ കൃത്യമായി ആശയവിനിമയം നടത്തിയെന്നും, അത് തിരുത്താന്‍ ഞങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും ഗൂഗിള്‍ വ്യക്തമാക്കി.

5

വ്യാഴാഴ്ച്ച വരെ ഈ പണം തന്റെ അക്കൗണ്ടില്‍ ഉണ്ടായിരുന്നുവെന്ന് സാം പറഞ്ഞു. വെള്ളിയാഴ്ച്ച ഗൂഗിള്‍ തന്നെ വിളിച്ചെന്നും, ഇന്ന് തന്നെ ബാങ്കില്‍ പോയി പണം തിരിച്ചടയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം യുവാവിന്റെ സത്യസന്ധതയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ കൈയ്യടികളാണ് ലഭിക്കുന്നത്. നിരവധി പേര്‍ ഗൂഗിളിന് പറ്റിയ അബദ്ധത്തില്‍ ട്രോളുകളുമായി സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്.

English summary
google transfers 2 cr to a hacker's account, his response is hilarious, incident goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X