Get Updates
Get notified of breaking news, exclusive insights, and must-see stories!

എലിസബത്ത് രാജ്ഞിയുടെ മരണം മുമ്പേ പ്രവചിച്ച് പത്തൊന്‍പതുകാരി; ഇതുവരെയുള്ള പ്രവചനങ്ങളെല്ലാം വൈറല്‍

ലണ്ടന്‍: പ്രവചനങ്ങളുടെ കാര്യത്തില്‍ ലോക പ്രശസ്തി നേടിയ ജ്യോതിഷിയാണ് ബാബ വംഗ. ഇവരുടെ മാന്ത്രിക പ്രവചനങ്ങള്‍ എല്ലാം ശരിയായിരുന്നു. ഓരോ വര്‍ഷവും നടക്കുന്ന കാര്യങ്ങള്‍ അവര്‍ കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ പുതിയ കാലത്ത് അവര്‍ക്കൊരു വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്. ഈ പെണ്‍കുട്ടിയുടെ പ്രവചനങ്ങള്‍ ഒന്നൊഴിയാതെ എല്ലാം ശരിയായി കൊണ്ടിരിക്കുകയാണ്.

ഏറ്റവുമൊടുവില്‍ എലിസബത്ത് രാജ്ഞിയുടെ മരണം ഏത് വര്‍ഷത്തിലായിരിക്കുമെന്ന് ഈ പെണ്‍കുട്ടി നടത്തിയ പ്രവചനവും ശരിയായി മാറിയിരിക്കുകയാണ്. ലോകം മുഴുവന്‍ ഇപ്പോള്‍ ഇവര്‍ പറയുന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് വിശദമായ വിവരങ്ങളിലേക്ക്....

1

ബാബ വംഗയെ പോലെ പ്രശസ്തിയാര്‍ജിച്ചിരിക്കുകയാണ് ഹന്ന കരോള്‍ എന്ന ഈ പത്തൊന്‍പതുകാരി. ഇതിനോടകം ഈ വര്‍ഷത്തെ പത്ത് സുപ്രധാന കാര്യങ്ങള്‍ ഇതിനോടകം നടന്ന് കഴിഞ്ഞു. അതിലൊന്നാണ് എലിസബത്ത് രാജ്ഞിയുടെ മരണം. ഈ വര്‍ഷം അവര്‍ മരിക്കുമെന്നായിരുന്നു ഹന്ന കരോളിന്റെ പ്രവചനത്തില്‍ ഉണ്ടായിരുന്നത്. മൊത്തം 258 പ്രവചനങ്ങളാണ് ഈ വര്‍ഷങ്ങളില്‍ ഉണ്ടായിരുന്നത്. അതില്‍ പത്തിലധികം ശരിയായി കഴിഞ്ഞു. കൂടുതല്‍ പ്രവചനങ്ങള്‍ ഓരോ ദിവസവും ശരിയായി കൊണ്ടിരിക്കുകയാണ്.

2

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

ഹനയുടെ പ്രവചനങ്ങള്‍ പോപ്പ് കള്‍ച്ചറുമായി ബന്ധപ്പെട്ടവയാണ്. ഹാരി സ്റ്റൈല്‍സിന്റെ പുതിയ ആല്‍ബം, ബിയോണ്‍സും രിഹാനയും കുഞ്ഞിന് ജന്മം നല്‍കുന്നതും, നിക്കും പ്രിയങ്കയും മാതാപിതാക്കളാവുന്നതുമെല്ലാം ഈ പ്രവചനത്തിലുള്ളത്. ഇതെല്ലാം ഓരോന്നായി ശരിയായി കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലാണ് എലിസബത്ത് രാജ്ഞിയുടെ വിയോഗം. ഇത് ലോകത്താകെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. ഹന്നാ കാരോളിനെ ഇപ്പോള്‍ ബാബ വംഗയുമായിട്ടാണ് ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്.

3

അമേരിക്കയിലെ മസാചുസെറ്റ്‌സിലുള്ള ഫോക്‌സ്ബറോയിലാണ് ഹന താമസിക്കുന്നത്. ഇവര്‍ക്ക് ത്രികാല ജ്ഞാനമുണ്ടെന്നാണ് സുഹൃത്തുക്കള്‍ പോലും അവകാശപ്പെടുന്നത്. ഹനയ്ക്ക് നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മനസ്സിലേക്ക് കടന്നുവരുമെന്നാണ് ഹന പറയുന്നത്. നേരത്തെ പോപ് കള്‍ച്ചറിനെയും സെലിബ്രിറ്റികളെയും കുറിച്ചുള്ളതായിരുന്നു എന്റെ പ്രവചനങ്ങള്‍ ഏറെയും. അതെല്ലാം ശരിയായിട്ടുണ്ടെന്നും ഹന വ്യക്തമാക്കി. അതേസമയം എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നിരവധി പേര്‍ ഇതിനോടകം രംഗത്ത് വന്നിട്ടുണ്ട്.

4

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

കഴിഞ്ഞ ദിവസം ലോഗന്‍ സ്മിത്ത് എന്ന ട്വിറ്റര്‍ അക്കൗണ്ട് എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചതായി അവകാശപ്പെട്ടിരുന്നു. ഇയാള്‍ സ്‌ക്രീന്‍ഷോട്ടും പങ്കുവെച്ചിരുന്നു. ഇയാള്‍ കൃത്യ ദിവസവും പറഞ്ഞിരുന്നു. ജൂലായ് മാസത്തിലായിരുന്നു ഇയാളുടെ പ്രവചനം. ചാള്‍സ് രാജാവ് 2026ല്‍ മരിക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം ട്വീറ്റ് വിവാദമായതോടെ ട്വിറ്റര്‍ ഇയാളുടെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാള്‍ അക്കൗണ്ട് പ്രൈവറ്റാക്കുകയും ചെയ്തിരുന്നു.

5

അതേസമയം ഇതിനും എത്രയോ മുമ്പ് തന്നെ ഹന കാരള്‍ എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ചിരുന്നു. ചിലതൊക്കെ സംഭവിക്കാന്‍ പോവുകയാണെന്ന് തനിക്ക് തോന്നും. ഒരു ഉള്‍ക്കാഴ്ച്ച എനിക്കുണ്ടാവാറുണ്ട്. അങ്ങനൊരു സംഭവം വരുന്നത് കൊണ്ടാണ് എന്റെ അടുത്ത് നിന്ന് പ്രവചനങ്ങള്‍ വരുന്നതെന്ന് ഹന്ന പറയുന്നു. ഹന്നയെ തേടി നിരവധി ആളുകളാണ് പ്രവചനത്തിനായി എത്തുന്നത്. ഇവരുടെ ഭാവി പ്രവചിക്കുന്നതിലൂടെ നല്ലൊരു സംഖ്യയും ഹന്ന നേടിയെടുക്കുന്നുണ്ട്. ഒരാളുടെ ഫോട്ടോ നോക്കി ഹന്നയ്ക്ക് ഭാവി പ്രവചിക്കാന്‍ സാധിക്കും.


More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+