15 ഭാര്യമാര്‍, 107 കുട്ടികള്‍, വേണമെങ്കില്‍ ഇനിയും കെട്ടും; എല്ലാത്തിനും ഒരു കാരണമുണ്ടെന്ന് ഡേവിഡ്
പതിനഞ്ച് ഭാര്യമാര്‍ നൂറ്റിയേഴ് കുട്ടികള്‍...എന്താ ഞെട്ടിപ്പോയോ!! സംഭവം ഉള്ളതുതന്നെ. ഇത് ഒരു അറപ്പതിയൊന്നുകാരന്റെ ജീവിതമാണ്. എന്തുകൊണ്ട് ഇത്രയധികം ഭാര്യമാരും കുട്ടികളും എന്ന ചോദ്യത്തിന് ഇദ്ദേഹത്തിന് ഒരു ഉത്തരവും ഉണ്ട്. താന്‍ സോളമന്‍ രാജാവിനെ പോലെയാണെന്നാണ് ഇദ്ദേഹത്തിന്റെ മറുപടി. ഇദ്ദേഹം കെനിയക്കാരനാണ്, പേര് ഡേവിഡ് സകായോ കലുഹാനയ എന്നാണ്.
Afrimaxന്റെ ഒരു യുട്യൂബ് ഡോക്യുമെന്ററിയിലാണ് ഇദ്ദേഹചത്തിന്റെ ജീവിതത്തെക്കുറിച്ച് പറയുന്നത്. 15 ഭാര്യമാരും 107 കുട്ടികളും ഉള്ള ഡേവിഡിന്റെ ജീവിതം എങ്ങനെയാണെന്ന് നോക്കാം. തന്റെ കുടുംബത്തില്‍ എല്ലാവരും സമാധാനത്തോടെയാണ് ജീവിക്കുന്നതെന്നാണ് ഡേവിഡ് അവകാശപ്പെടുന്നത്. വ്യത്യസ്ത പ്രായത്തിലുള്ള സ്ത്രീകളാണ് അദ്ദേഹത്തിന്റെ ഭാര്യമാര്‍.

ഡേവിഡിന് ഇത്രയധികം ഭാര്യമാര്‍ ഉണ്ടാവാന്‍ കാരണം അദ്ദേഹം ബുദ്ധിമാനയതുകൊണ്ടെന്നാണ് പറയുന്നത്. നൂറുകണക്കിന് പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള ഒരു ചരിത്രകാരനാണ് അദ്ദേഹമെന്നും. അദ്ദേഹത്തിന്റെ പ്രതിഭ കാരണം ആണ് ഇത്രയധികം ഭാര്യമാര്‍ ഉണ്ടായതെന്നും പറയുന്നു.താൻ വളരെ മിടുക്കൻ ആയതുകൊണ്ടാണ് തനിക്ക് ഇത്രയും ഭാര്യമാർ ഉണ്ടായതെന്ന അഭിപ്രായം തന്നെയാണ് ഡേവിഡിന്. വിവാഹം ചെയ്ത് മതിയായിട്ടില്ലെന്ന സൂചനയും ഡേവിഡ് നൽകുന്നുമുണ്ട്.

'എന്റെ ഇതുപോലൊരു തല ഒരു സ്ത്രീക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ല, കാരണം ഒരാള്‍ക്ക് മാത്രം താങ്ങാന്‍ കഴിയാത്തത്ര ഭാരമുണ്ട്. അതുകൊണ്ടാണ് ഞാന്‍ നിരവധി ഭാര്യമാരെ വിവാഹം കഴിച്ചത്. കാരണം ഞാന്‍ ഒരു സ്ത്രീക്ക് താങ്ങാനാവുന്നതിനെക്കാള്‍ മിടുക്കനാണ് ഞാന്‍,'' ഡേവിഡ് പറയുന്നു.'ആകെ 1000 ഭാര്യമാരുള്ള' പഴയനിയമത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന പുരാതന ഇസ്രായേലിന്റെ രാജാവായ സോളമനെപ്പോലെയാണ് താന്‍ എന്ന് ഡേവിഡ് പറയുന്നു.
ഗുരുവായൂരിൽ റോബിൻ, മുണ്ടുടുത്ത് കിടിലൻ ലുക്ക്..

നൂറ് ഭാര്യമാരില്‍ താന്‍ നിര്‍ത്തില്ലെന്ന് ഡേവിഡ് വ്യക്തമാക്കുന്നു കുടുംബത്തിലേക്ക് ഇനിയും ഭാര്യമാര്‍ വരുമെന്നാണ് നൂറ് ഭാര്യമാരോട് ഡേവിഡിന് പരയാനുള്ളത്. എല്ലാവരും പരസ്പരം സഹതകിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഡേവിഡ് പറയുന്നു. വിവിധ ഗോത്രങ്ങള്‍ക്കിടയില്‍ പ്രഭാഷണങ്ങള്‍ നടത്തി അതില്‍ നിന്ന് അദ്ദേഹം സമ്പാദിക്കുന്ന പണം കൊണ്ടാണ് ഈ അസാധാരണമായ വലിയ കുടുംബത്തെ അദ്ദേഹം പോറ്റുന്നത്. അതേസമയം സ്ത്രീകള്‍ വീട്ടുജോലികള്‍ പരസ്പരം വിഭജിക്കുന്നു.

ഭാര്യമാർക്ക് ആണെങ്കിൽ പരസ്പരം അസൂയ ഒന്നും ഇല്ല. ഇക്കാര്യം ഡേവിഡിന്റെ ഭാര്യമാരിൽ ചിലർ പറയുന്നു. - ജെസീക്ക, ഡോറിൻ, റോസ് എന്നിങ്ങനെ ചില ഭാര്യമാരാണ് ഇവരുടെ ഐക്യത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും പറയുന്നത്. ഡേവിഡിന്റെ ജീവിതത്തിലേക്ക് വരുന്ന പുതിയ ഭാര്യമാരെ കുറിച്ച് തങ്ങൾക്ക് ഒരിക്കലും അസൂയ തോന്നിയിട്ടില്ലെന്ന് ഇവർ വീഡിയോയിൽ പറയുന്നു. എല്ലാവർക്കും വേണ്ടി ഡേവിഡ് സമയം ചിലവിടുന്നുണ്ടെന്നാണ് ഭാര്യമാർ പറയുന്നത്.

"ഞങ്ങൾ പരസ്പരം സ്നേഹിക്കുന്ന ഒരു നല്ല ജീവിതം നയിക്കുന്നു," ഭാര്യമാരിൽ ഒരാളായ റോസ് ഡേവിഡ് കലുഹാന പറയുന്നു,. ഡേവിഡിൽ ഇവർക്ക് പതിനഞ്ച് കുട്ടികളാണ് ഉള്ളത്. ഡോക്യുമെന്ററി രണ്ട് ദിവസത്തിനുള്ളിൽ 2.6 ലക്ഷത്തിലധികം പേരാണ് കണ്ടത്. കമന്റ് വിഭാഗത്തിൽ ഇദ്ദേഹത്തെ വിമർശിച്ചും അഭിനന്ദിച്ചും അത്ങുതം പ്രകടിപ്പിച്ചും ആളുകൾ എത്തി. "അദ്ദേഹത്തിന് തന്റെ എല്ലാ കുട്ടികളുടെയും പേരുകൾ അറിയാമോ എന്ന് ഞാൻ അത്ഭുതപ്പെടുന്നു, എന്നാണ് ഒരാൾ കമന്റിട്ടത്. എന്തൊരു ഭാഗ്യവനാണ് നിങ്ങളെന്നാണ് മറ്റൊരാളുടെ അഭിപ്രായം. എങ്ങനെയാണ് ഇത്രയും ഭാര്യമാരേയും ഇത്രയും കുട്ടികളെ ഒരുമിച്ച് സ്നേഹത്തോടെ കൊണ്ടുപോകുന്നതെന്ന് മറ്റൊരാളുടെ സംശയം.
ചർമ്മം തിളങ്ങണോ..എന്നാൽ ശ്രദ്ധിച്ചോ ഇക്കാര്യങ്ങൾ..മിന്നിത്തിളങ്ങും












Click it and Unblock the Notifications