കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാറിലൂടെ ജോലി നേടാം, ആകര്‍ഷകമായ ശമ്പളം, അപേക്ഷിക്കേണ്ടത് എങ്ങനെ..?

  • By Anoopa
Google Oneindia Malayalam News

ആധാര്‍ രാജ്യത്തെ പൗരന്‍മാരുടെ അടിസ്ഥാന തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. എന്തിനു ഏതിനും ആധാര്‍ വേണമെന്ന അവസ്ഥ. എന്നാല്‍ ആധാര്‍ കാര്‍ഡ് തൊഴില്‍ രഹിതര്‍ക്ക് ജോലി നല്‍കാന്‍ പോകുന്നു എന്ന കാര്യം എത്ര പേര്‍ക്ക് അറിയാം. എഞ്ചിനീയറിങ്ങ് ബിരുദധാരികള്‍ക്കാണ് ആകര്‍ഷകമായ ശമ്പളത്തില്‍ രാജ്യത്ത് ആധാര്‍ കാര്‍ഡ് വിതരണം ചെയ്യുന്ന യുണീക് ഐഡന്റിഫിക്കേന്‍ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ) ജോലി നല്‍കുന്നത്.

ആധാറുമായി സഹകരിച്ച് ജോലി ചെയ്യാന്‍ എഞ്ചിനീയറിങ്ങ് ബിരുദധാരികളെ യുഐഡിഎഐ ക്ഷണിച്ചിരിക്കുകയാണ്. നാല്‍പതിനായിരം രൂപയാണ് മാസശമ്പളമെന്നാണ് റിപ്പോര്‍ട്ടുകള്‍. എഞ്ചിനീയറിങ്ങ് കഴിഞ്ഞ് ജോലിയില്ലാതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഉടന്‍ അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കണം..? കൂടുതല്‍ വിവരങ്ങള്‍ ചുവടെ..

 ആര്‍ക്കൊക്കെ അപേക്ഷിക്കാം

ആര്‍ക്കൊക്കെ അപേക്ഷിക്കാം

സോഫ്റ്റ്‌വെയര്‍ ഡെവലപ്പ്‌മെന്റ്, ടെക്‌നോളജി ആര്‍ക്കിടെക്ചര്‍ ഡിസൈന്‍, സോഫ്റ്റ്‌വെയര്‍ ടെസ്റ്റിങ്ങ്, ബയോമെട്രിക്‌സ്, ക്രിപ്‌റ്റോഗ്രഫി, സൈബര്‍ സെക്യൂരിറ്റി, പ്രൊജക്ട് മാനേജ്‌മെന്റ് എന്നീ രംഗങ്ങളോ അനുബന്ധ രംഗങ്ങളിലോ രണ്ട് വര്‍ഷമോ അതിലധികമോ ജോലി ചെയ്തിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ബി ടെക്, അല്ലെങ്കില്‍ ബിഇ പൂര്‍ത്തിയാക്കിയവര്‍ക്കും അപേക്ഷിക്കാം.

ഏതൊക്കെ പോസ്റ്റുകളിലേക്ക്..?

ഏതൊക്കെ പോസ്റ്റുകളിലേക്ക്..?

താഴെ പറയുന്ന പോസ്റ്റുകളിലേക്കാണ് യുഐഡിഎഐ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
* മാനേജര്‍
* ടെക്‌നോളജി എക്‌സിക്യുട്ടീവ്
* ഡാറ്റ അനലിസ്റ്റ്
* ഫ്രോഡ് മാനേജ്‌മെന്റ്
* ഡി ഡുപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ടെക്‌നോളജീസ്
* ബയോമെട്രിക് ബേസ്ഡ് ഒതെന്റിക്കേഷന്‍
* എന്റോള്‍മെന്റ്
* ഒതന്റിക്കേഷന്‍ ഡിസൈന്‍
* സൈബര്‍ സെക്യൂരിറ്റി

യോഗ്യതകള്‍ എന്തൊക്കെ..?

യോഗ്യതകള്‍ എന്തൊക്കെ..?

ജാവ, ഹഡൂപ്, ഐഒഎസ്, ആന്‍ഡ്രോയ്ഡ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ പ്രോഗ്രാമിങ്ങ് അറിയുന്നവര്‍ക്കാണ് ജോലി ലഭിക്കുക. എന്നാല്‍ മള്‍ട്ടി താസ്‌ക്കിങ്ങ് വശമുള്ളവരും ആയിരിക്കണം. ഇടപാടുകാരുമായും വ്യാപാരികളുമായും ബന്ധപ്പെടേണ്ടിയും വരും.

പരീക്ഷ എങ്ങനെ..?

പരീക്ഷ എങ്ങനെ..?

അപേക്ഷകര്‍ക്ക് ആപ്റ്റിറ്റൂഡ് ടെസ്റ്റും അനലറ്റിക്കല്‍ ടെസ്റ്റും ഉണ്ടായിരിക്കും. പാനലിനു മുന്‍പില്‍ അഭിമുഖ പരീക്ഷയുമുണ്ടാകും. ചിലര്‍ക്ക് അഭിമുഖം ഒന്നിലധികം റൗണ്ട് നീണ്ടേക്കാം

എങ്ങനെ അപേക്ഷക്കാം..?

എങ്ങനെ അപേക്ഷക്കാം..?

യുഐഡിഎഐയുമായി ചേര്‍ന്ന് ജോലി ചെയ്യാന്‍ താത്പര്യം ഉള്ളവര്‍ വിശദമായ ബയോഡേറ്റ സഹിതം [email protected] അല്ലെങ്കില്‍ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് അപേക്ഷിക്കുക.

 കോണ്‍ട്രാക്ട്

കോണ്‍ട്രാക്ട്

രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്ടിന്റെ അടിസ്ഥാനത്തിലാണ് ജോലി. എന്നാല്‍ രണ്ടു വര്‍ഷത്തിനു ശേഷം കോണ്‍ട്രാക്ട് പുതുക്കപ്പെടും.

പൂട്ടു വീഴ്ത്തിയപ്പോള്‍ രക്ഷകനായി ആധാര്‍

പൂട്ടു വീഴ്ത്തിയപ്പോള്‍ രക്ഷകനായി ആധാര്‍

ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ (എഐസിറ്റിഇ) കഴിഞ്ഞ ദിവസം രാജ്യത്തെ 800 ഓളം എഞ്ചിനീയറിങ്ങ് കോളേജുകള്‍ അടുത്ത അക്കാദമിക് വര്‍ഷത്തില്‍ അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വാര്‍ത്ത എഞ്ചിനീയറിങ്ങ് രംഗത്തേക്ക് വരാന്‍ താത്പര്യപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ എഞ്ചീനീയറിങ്ങ് മേഖലയിലുള്ളവര്‍ക്ക് ഇരട്ടി മധുരം നല്‍കുന്ന നീക്കമാണ് യുഐഡിഎഐ നടത്തുന്നത്.

English summary
Aadhaar opens vacancies for fresh engineering graduates, here's how to apply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X