Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കോടിയുടെ ബംബര്‍ ഭാഗ്യത്തില്‍ ഞെട്ടി യുവാവ്; വിശ്വസിക്കാനാവുന്നില്ല, ഭാഗ്യം വന്ന വഴി ഇങ്ങനെ

വാഷിംഗ്ടണ്‍: ഒരു ബംബര്‍ ലോട്ടറി അടിക്കുക എന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിന് വേണ്ടി കാലങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നവരെ കുറിച്ച് നമ്മള്‍ കേള്‍ക്കാറുണ്ട്. ജീവിതം കാലം മുഴുവന്‍ സുഖിച്ച് ജീവിക്കാനുള്ള പണം ഒരുമിച്ച് കിട്ടിയാല്‍ പിന്നെ വേറെ എന്തു വേണം അല്ലേ. ഒരിക്കലെങ്കിലും ഭാഗ്യം തേടിവരുമെന്ന പ്രതീക്ഷയും വച്ചാണ് എല്ലാവരും ലോട്ടറി എടുക്കുന്നത്.

1

പണ്ടൊക്കെ യുവാക്കള്‍ ലോട്ടറി എടുക്കുന്നത് വളരെ കുറവാണ്. എന്നാല്‍ ഇത് കഥ മാറി. പ്രായമേധമന്യേ എല്ലാവരും ഭാഗ്യം പരീക്ഷിക്കുകയാണ്. ഇപ്പോഴിതാ പ്രതീക്ഷിക്കാത്ത നേരത്ത് ഭാഗ്യം തേടി വന്ന ഒരു യുവാവിന്റെ കഥയാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാകുന്നത്. എപ്പോഴെങ്കിലും ഭാഗ്യം തന്നെ തേടിയെത്തുമെന്ന വിശ്വാസത്തിലാണ് ജെയിംസ് ലീ എന്ന ചെറുപ്പക്കാരന്‍ ലോട്ടറി എടുക്കാറുള്ളത്.

2

അങ്ങനെ പ്രതീക്ഷിക്കാത്ത നേരത്തെ ജെയിംസിനെ തേടി ഭാഗ്യം എത്തി. വെറും 20 ഡോളറിന്റെ ഒരു സ്‌ക്രാച്ച് കാര്‍ഡിലാണ് ജെയിംസിനെ ഭാഗ്യം കടാക്ഷിച്ചത്. രണ്ട് മില്യണ്‍ യു എസ് ഡോളറാണ് ഈ ചെറുപ്പക്കാരനെ തേടിയെത്തിയത്. എന്‍ സി എജ്യുക്കേഷണല്‍ ലോട്ടറിയാണ് ഇക്കാര്യം പത്രക്കുറിപ്പിലൂടെ അറിയിച്ചത്.

3

വാലസിലെ സൗത്ത് എന്‍.സി. 41-ല്‍ മര്‍ഫി യുഎസ്എയില്‍ നിന്നാണ് ലീ തന്റെ ഭാഗ്യ നമ്പര്‍ സ്വന്തമാക്കിയത്. തനിക്ക് ലോട്ടറി അടിച്ച വാര്‍ത്ത ഇതുവരെ ലീക്ക് വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. ലീ തന്റെ സമ്മാനം വാങ്ങുന്നതിനായി ചൊവ്വാഴ്ച ലോട്ടറി ആസ്ഥാനത്ത് എത്തി. എന്നാല്‍ അദ്ദേഹത്തിന് രണ്ട് ഒപ്ഷനുകളാണ് ലോട്ടറി കമ്പനി നല്‍കിയത്.

4

ബംബര്‍ സമ്മാനം 20 വര്‍ഷത്തേക്ക് 100,000 ഡോളര്‍ വാര്‍ഷികമായി അല്ലെങ്കില്‍ 1.2 മില്യണ്‍ ഡോളര്‍ ഒറ്റത്തവണയായി സ്വീകരിക്കാമായിരുന്നു. എന്നാല്‍ എല്ലാവരെയും പോലെ അദ്ദേഹം 1.2 മില്യണ്‍ ഡോളര്‍ ഒറ്റത്തവണയായി തന്റെ അക്കൗണ്ടിലേക്ക് മാറ്റി. എല്ലാവിധ ടാക്‌സും കാര്യങ്ങളും കഴിട്ട് 855,006 ഡോളര്‍ അദ്ദേഹത്തിന് ലഭിച്ചു.

5

സമ്മാനത്തുക കൈയില്‍ ലഭിച്ചതോടെ ഏറെ സന്തോഷവാമാണ് ലീ. തന്റെ ഈ സമ്മാനം എന്ത് ചെയ്യുമെന്ന കാര്യത്തെ കുറിച്ചൊന്നും ലീ പറഞ്ഞില്ല. പ്രതീക്ഷിക്കാത്ത നേരത്തെ ഭാഗ്യം തേടി വന്ന സന്തോഷത്തിലായിരുന്നു ലീ. ലീയുടെ ലോട്ടറി ഭാഗ്യത്തിന്റെ കഥ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+