മത്സ്യത്തിനൊപ്പം സെല്‍ഫി, സെല്‍ഫിയെടുത്ത ഫോണ്‍ വെള്ളത്തിലേക്ക് എറിഞ്ഞു; യുവാവിന്റെ അബദ്ധം വൈറല്‍
ലണ്ടന്‍: സെല്‍ഫിയെടുത്ത യുവാവിന് പറ്റിയ അബദ്ധം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സമുദ്രത്തില്‍ നിന്ന് പിടിച്ച മീനിനൊപ്പം സെല്‍ഫിയെടുത്ത ശേഷം വെള്ളത്തിലേക്ക് അതേ ഫോണ്‍ എറിയുന്ന വീഡിയോയാണ് ഇത്. യുവാവ് തലയില്‍ കൈവെച്ചാണ് അബദ്ധം പറ്റിയല്ലോ എന്ന് ഈ വീഡിയോയില്‍ പറയുന്നത്.
എന്തായാലും സോഷ്യല്‍ മീഡിയ ഈ വീഡിയോ വെച്ച് ആഘോഷിക്കുകയാണ്. അടുത്ത കാലത്തൊന്നും ഇത്രയും വലിയ കോമഡി കണ്ടിട്ടില്ലെന്നാണ് യൂസര്‍മാരുടെ കമന്റ്. സത്യത്തില്‍ ഇത് വന്‍ ട്രാജിക് കോമഡിയാണെന്ന് തന്നെ പറയാം. വിശദമായ വിവരങ്ങളിലേക്ക്...

image credit:tansu yegen twitter
ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍
ഒരു മോട്ടോര്‍ബോട്ടില്‍ ഇരുന്ന് ഒരു യുവാവ് സെല്‍ഫി എടുക്കുന്നതാണ് ഈ വീഡിയോയില്‍ ഉള്ളത്. ഇയാളുടെ കൈയ്യിലൊരു മീനുമുണ്ട്. ഈ മീനിനെ പിടിക്കാന്‍ സാധിച്ചതില്‍ ഇയാള്‍ മതിമറന്ന് ആഘോഷിക്കുകയാണ്. സെല്‍ഫി എടുത്ത് ആഘോഷിക്കാനാണ് യുവാവ് തീരുമാനിച്ചത്. ഈ മീനിനെയും കൈയ്യില്‍ എടുത്ത് തുടരെ സെല്‍ഫികള്‍ എടുക്കുന്നുണ്ട് മീനിനെയും കൈയ്യില്‍ വെച്ച് പല ആംഗിളുകളില്‍ നിന്നായിരുന്നു സെല്‍ഫികള്‍. അത്രയും സന്തോഷം അയാളുടെ മുഖത്ത് കാണാനുണ്ടായിരുന്നു.

image credit:tansu yegen twitter
അതേസമയം ഈ യുവാവ് അടുത്ത നീക്കത്തില്‍ സോഷ്യല്‍ മീഡിയ ആകെ ഞെട്ടിപ്പോയി. അടുത്ത നിമിഷം ഇവര്‍ പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. മീനിനൊപ്പം സെല്‍ഫി എടുത്ത ശേഷം അതിനെ വെള്ളത്തിലേക്ക് എറിയാനായിരുന്നു യുവാവ് തീരുമാനിച്ചത്. എന്നാല്‍ എന്തോ ഓര്‍മയില്‍ ഇയാള്‍ വെള്ളത്തിലേക്ക് എറിഞ്ഞത് സെല്‍ഫിയെടുത്ത മൊബൈല്‍ ഫോണാണ്. രണ്ട് സെക്കന്‍ഡ് കഴിഞ്ഞപ്പോഴാണ് താന്‍ എന്തൊരു അബദ്ധമാണ് കാണിച്ചതെന്ന് ഇയാള്‍ക്ക് മനസ്സിലായത്.

image credit:tansu yegen twitter
ഈ യുവാവ് വെള്ളത്തിലേക്ക് മൊബൈല്‍ എറിയുന്ന വീഡിയോ സോഷ്യല്‍ മീഡിയയെ ഒന്നാകെ ചിരിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ ബോട്ടില്‍ കുനിഞ്ഞിരുന്ന് വെള്ളത്തിലേക്ക് നോക്കുന്നതും കാണാം. മൊബൈല്‍ എവിടെയെങ്കിലും കാണുന്നുണ്ടോ എന്നാണ് ഇയാള്‍ നോക്കുന്നത്. എന്നാല്‍ കടലില്‍ ഈ മൊബൈല്‍ ഫോണ്‍ കാണാതായിരിക്കുകയാണ്. ഈ വീഡിയോ ട്വിറ്ററില്‍ തന്‍സു യെഗന്‍ എന്നയാളാണ് പങ്കുവെച്ചത്. യെഗന്‍ സ്ഥിരമായി ഇത്തരം തമാശകള്‍ നിറഞ്ഞ വീഡിയോകള്‍ ട്വീറ്റായി പങ്കുവെക്കാറുണ്ട്.

image credit:tansu yegen twitter
ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍
ട്വിറ്റര്‍ യൂസര്‍മാരില്‍ ഇന്‍സ്റ്റന്റായി ഈ സെല്‍ഫി വീഡിയോ ഹിറ്റായി മാറിയിരിക്കുകയാണ്. നിരവധി കമന്റുകളാണ് തമാശ നിറഞ്ഞ രീതിയില്‍ വന്നിരിക്കുന്നത്. ഫോണിനേക്കാള്‍ വിലയുള്ള മീനാണ് ഇതെന്ന് തോന്നുന്നു എന്നാണ് ഒരാളുടെ കമന്റ്. ഇത് കണ്ട് ചിരിച്ച് ഊപ്പാട് ഇളക്കിയെന്ന് വരെ കമന്റിട്ടവരുണ്ട്. ഈ വീഡിയോ വ്യാജമാണെന്ന് പറയുന്നവരുമുണ്ട്. അങ്ങനെയെങ്കില്‍ കടലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിന് പിഴ നല്‍കണമെന്നും യൂസര്‍മാര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ നിരവധി പേരാണ് സ്‌മൈലിയുമായി വന്നിരിക്കുന്നത്.












Click it and Unblock the Notifications