കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം തൊട്ട് പോകരുത്, വൈറലായി മോഹൻലാലിന്റെ സ്പെഷ്യൽ ചിക്കൻ കറി, റെസിപി ഇതാ

Google Oneindia Malayalam News

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ കുക്കിംഗ് വീഡിയോ. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആണ് മോഹന്‍ലാല്‍ കുക്കിംഗ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സ്‌പെഷ്യല്‍ ചിക്കനാണ് മോഹന്‍ലാല്‍ പാചകം ചെയ്യുന്നത്. അധികം മസാല ചേര്‍ക്കാതെ, തീരെ വെള്ളം ചേര്‍ക്കാതെ ഉളള ഒരു സ്‌പെഷ്യല്‍ ചിക്കന്‍ വിഭവം ആണ് മോഹന്‍ലാല്‍ തയ്യാറാക്കിയത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയേയും വീഡിയോയില്‍ കാണാം. ചിക്കന്‍ വിഭവം തയ്യാറായതിന് ശേഷം ആദ്യം രുചി നോക്കിയതും സുചിത്ര തന്നെ.

'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ'അവളുടെ ജൂലിയറ്റ്.. മാങ്ങാത്തൊലി', മജ്സിയയെ പൊളിച്ചടുക്കി ഡിംപൽ, ലീക്കായി ഫിനാലെക്കിടെയുളള ഓഡിയോ

ഈ ചിക്കന്‍ കറിയിലേക്ക് എന്തൊക്കെ വേണമെന്നും എങ്ങനെ പാചകം ചെയ്യാമെന്നും മോഹന്‍ലാല്‍ വീഡിയോയില്‍ വിശദമായി തന്നെ പറയുന്നുണ്ട്. സൂപ്പര്‍ താരത്തിന്റെ പാചക വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഈ സ്‌പെഷ്യല്‍ വിഭവം എങ്ങനെയാണ് ഉണ്ടാക്കുക എന്ന് നോക്കാം:

11

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കടുക്, പെരുഞ്ചീരകം, ചില്ലി ഫ്‌ളേക്‌സ്, ഗരം മസാല, മഞ്ഞള്‍ പൊടി, മുളക് പൊടി, ഉപ്പ് എന്നിവയാണ് പ്രധാനമായും ഈ സ്‌പെഷ്യല്‍ ചിക്കന്‍ കറിക്ക് ആവശ്യമുളളത്. അര മുറി തേങ്ങ ചുട്ടത് കൂടി ആവശ്യമുണ്ട്. ആദ്യം വേണ്ടത് ഇവയെല്ലാം ചതച്ച് എടുക്കുകയാണെന്ന് മോഹന്‍ലാല്‍ പറയുന്നു. പച്ചമുളക് മുതല്‍ ചുട്ട തേങ്ങ വരെയുളളവ ചതച്ച് മാറ്റി വെയ്ക്കുക.

അതിന് ശേഷം ഒരു പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. കടുക് പൊട്ടിക്കഴിയുമ്പോള്‍ ചുട്ട തേങ്ങ ഒഴിച്ച് ബാക്കി ചതച്ച് മാറ്റി വെച്ച സാധനങ്ങളൊക്കെ എണ്ണയിലിട്ട് ഒന്ന് വഴറ്റണം. ശേഷം മഞ്ഞള്‍ പൊടിയും ഗരം മസാലയും ചില്ലി ഫ്‌ളേക്‌സും മുളക് പൊടിയും കുരുമുളക് പൊടിയും ചേര്‍ക്കുക. ഉപ്പ് ചേര്‍ക്കാന്‍ വിട്ട് പോകരുത്.. ശേഷം ചിക്കന്‍ ചേര്‍ക്കുക. നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അടച്ച് വെയ്ക്കുക. വെള്ളം ഒട്ടും ചേര്‍ക്കരുതെന്ന് ലാല്‍ ആവര്‍ത്തിച്ച് പറയുന്നുണ്ട്. അടിയില്‍ പിടിച്ചാല്‍ മാത്രം കുറച്ച് വെളളമൊഴിക്കാം. വെന്ത് കഴിയുമ്പോള്‍ ഗ്യാസില്‍ നിന്നുമെടുത്ത് സെര്‍വ് ചെയ്യാം. സുചിത്രയ്ക്കാണ് ആദ്യം മോഹന്‍ലാല്‍ രുചി നോക്കാന്‍ നല്‍കിയത്. കഴിച്ച ശേഷം സുചിത്ര സൂപ്പറെന്ന് പറയുന്നത് വീഡിയോയില്‍ കാണാം.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
Mohanlal's cooking video | Oneindia Malayalam

English summary
Mohanlal's Special Chicken curry coocking video goes viral in Social Media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X