തൊഴിലിടങ്ങളില്‍ സ്ത്രീതൊഴിലാളികള്‍ കൂടുതലുണ്ടെങ്കില്‍ സാമ്പത്തിക രംഗം ശക്തിപ്പെടുമെന്ന് യുഎന്‍

Subscribe to Oneindia Malayalam

ജനീവ: ജോലി സ്ഥലങ്ങളില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികളെ ഉള്‍പ്പെടുത്തുന്നത് ആഗോള സാമ്പത്തിക രംഗം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് യുഎന്‍. യുഎന്‍ ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍.

നിലവില്‍ ലോകത്തുള്ള സ്ത്രീതൊഴിലാളികളുടെ പ്രാതിനിധ്യം 49.4% ആണ്. പുരുന്‍ഷന്‍മാരായ തൊഴിലാളികളെക്കാള്‍ 26.7% കുറവാണിത്. ലോകത്തിലെ സ്ത്രീ ജനസംഖ്യയില്‍ പകുതിയും ജോലി ഇല്ലാത്തവരാണ്. അവരുടെ സ്വാതന്ത്യത്തിനും കഴിവിനും തടസ്സം നില്‍ക്കുന്ന ഘടകങ്ങള്‍ പലതാണെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡെബൊറ ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.

എന്തുകൊണ്ട് ഖത്തര്‍? തീവ്രവാദി, ഇറാന്‍ ബന്ധങ്ങള്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങള്‍ക്കുമുണ്ട്... കാരണം ഇതാണ്

 labour

സൗത്ത് ആഫ്രിക്ക, അറബ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്ത്രീ തൊഴിലാളികളുള്ളതെന്ന് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ പഠനത്തില്‍ പറയുന്നു. സ്ത്രീകള്‍ 6.2% തൊഴിലില്ലായ്മയാണ് അഭിമുഖീകരിക്കുന്നതെങ്കില്‍ പുരുഷന്‍മാര്‍ക്ക് ഇത് 5.5% ആണ്. പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സമയം ജോലി ചെയ്യുന്നതും സ്ത്രീകളാണെന്നാണ് കണ്ടെത്തല്‍.

English summary
More women in workforce will boost global economy, says UN International Labour Organisation
Please Wait while comments are loading...