ബാബ വംഗയുടെ ആ പ്രവചനം സത്യമായി; 2023ല്‍ ലാബില്‍ 30000 കുട്ടികളുണ്ടാവും, ഞെട്ടിച്ച കൃത്യത!!
ലണ്ടന്‍: പ്രവചനത്തില്‍ ബള്‍ഗേറിയന്‍ ജ്യോതിഷി ബാബ വംഗയെ വെല്ലാന്‍ ആരുമില്ലെന്ന് തന്നെ പറയാം. അവര്‍ പറഞ്ഞ കാര്യങ്ങളില്‍ 85 ശതമാനവും ശരിയായി വന്നിരുന്നു. അതുകൊണ്ട് തന്നെ ഇവര്‍ പ്രവചിച്ച വെച്ച ഓരോ കാര്യവും ശരിയാണോയെന്ന് അറിയാം ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ആകാംക്ഷയുണ്ട്. 2022ല്‍ ഇതുവരെ മൂന്ന് ഗംഭീര പ്രവചനങ്ങളാണ് ബാബ വംഗയുടേതായി ശരിയായി വന്നിരിക്കുന്നത്.
ഏറ്റവുമൊടുവില്‍ സോംബി വൈറസ് കണ്ടെത്തുമെന്ന പ്രവചനവും യാഥാര്‍ത്ഥ്യമായിരുന്നു. ഇത് ജ്യോതിഷത്തില്‍ വിശ്വസിക്കുന്നവരെ മാത്രമല്ല, ശാസ്ത്രലോകത്തുള്ളവരെ പോലും ഞെട്ടിച്ചിരുന്നു. 2023ല്‍ ബാബ വംഗ പറഞ്ഞ കാര്യങ്ങളിലൊന്ന് ശരിയാവാന്‍ പോവുകയാണ്. അതാണ് ഇപ്പോള്‍ ജ്യോതിഷ ലോകത്തെ ചര്‍ച്ചാ വിഷയം. വിശദമായ വിവരങ്ങളിലേക്ക്....

ബാബ വംഗ 2023ല്‍ നടക്കുമെന്ന് പ്രവചിച്ച കാര്യമാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാവുന്നത്. ലാബുകളില്‍ നിന്ന് കുട്ടികളെ ഉണ്ടാക്കുന്ന കാര്യമാണ് ബാബ വംഗ പ്രവചിച്ചിരുന്നത്. മനുഷ്യര്‍ ഗര്‍ഭം ധരിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്ന രീതി തീര്‍ത്തും ഒഴിവാക്കുമെന്നായിരുന്നു പ്രവചനം. അത് മാത്രമല്ല, മാതാപിതാക്കള്‍ക്ക് കുട്ടികള്‍ കാഴ്ച്ചയില്‍ എങ്ങനെയുള്ളവരായിരിക്കണമെന്നും തിരഞ്ഞെടുക്കാന്‍ സാധിക്കും. കുട്ടിയുടെ നിറം മുതല്‍ മുടിയുടെയും, കണ്ണിന്റെയും നിറം വരെ തിരഞ്ഞെടുപ്പ്, അതിനനുസരിച്ചുള്ള കുഞ്ഞുങ്ങളുണ്ടാവുമെന്നായിരുന്നു പ്രവചനം.

അതേസമയം ഇത് യാഥാര്‍ത്ഥ്യത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്. 2023ല്‍ ഇത് യാഥാര്‍ത്ഥ്യമാകുമെന്നും ഉറപ്പിച്ചിരിക്കുകയാണ്. എക്ടോ ലൈഫിന്റെ കണ്‍സെപ്റ്റ് വീഡിയോ പുറത്തുവന്നതോടെയാണ് ഇക്കാര്യം ഉറപ്പിച്ചത്. കൃത്രിമം ഗര്‍ഭപാത്ര സംവിധാനമാണ് ഇവര്‍ പുറത്തിറക്കിയിരിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. കുട്ടികളുടെ ജന്മ സംവിധാനമൊരുക്കുന്ന ഈ ഫാക്ടറി വര്‍ഷത്തില്‍ 30000 കുട്ടികളെ കൃത്രിമ ഗര്‍ഭപാത്രത്തിലൂടെയുണ്ടാക്കും. ബാബ വംഗയുടെ പ്രവചനത്തിന്റെ കൃത്യതയാണ് ഇതിലൂടെ ചര്‍ച്ചയായിരിക്കുന്നത്.

ഈ കൃത്രിമ ഗര്‍ഭപാത്രം, വന്ധ്യതയുള്ളവര്‍ക്കും, ഗര്‍ഭപാത്രം നീക്കം ചെയ്തവര്‍ക്കും ഗര്‍ഭം ധരിക്കാന്‍ സഹായിക്കും. അത് മാത്രമല്ല നേരത്തെയുള്ള പ്രസവം, ജനസംഖ്യാ ഇടിവ് എന്നിവയെ നേരിടാന്‍ സഹായിക്കും. ബെര്‍ലിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോടെക്‌നോളജിസ്റ്റായ ഹാഷിം അല്‍ ഗെയിലി ഇതിനെ കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ. അന്‍പത് വര്‍ഷത്തെ പഠനങ്ങള്‍ക്കൊടുവില്‍ കണ്ടെത്തിയതാണിത്. ഇത്തരം രീതിയിലൂടെ കുട്ടികള്‍ക്ക് ജന്മം നല്‍കുന്നത് ഇനിയുള്ള കാലത്ത് സര്‍വ സാധാരണമാകുമെന്നും ഗെയിലി പറയുന്നു.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
ഈ രീതി ഐവിഎഫിലും ഉപയോഗിക്കുമെന്നാണ് പറയുന്നത്. ഒരു അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നുള്ള യാഥാര്‍ത്ഥ ജീവിത സാഹചര്യങ്ങള്‍ ഉപയോഗിച്ചാണ് ഈ കൃത്രിമ ഗര്‍ഭപാത്രവും രൂപീകരിച്ചിരിക്കുന്നത്. ഒരു കുഞ്ഞിന്റെ ശരീരത്തിന്റെ ജീവകങ്ങളെ അളക്കാനും, നിരീക്ഷിക്കാനും ഇവയ്ക്ക് സാധിക്കും. അതിനായി സെന്‍സറുകളുണ്ട്. ഹൃദയമിടിപ്പ്, ഓക്‌സിജന്‍ പൂര്‍ണത എന്നിവ ഇതിലൂടെ ഉറപ്പാക്കും. ഇതിനായി ഗ്രോത്ത് പോഡ്‌സ് എന്ന വളര്‍ച്ചാ ഘടകങ്ങളാണ് ഉപയോഗിക്കുക. ഇത് സാധാരണ ഒരമ്മയുടെ ഗര്‍ഭധാരണത്തിന്റെ അതേ രീതിയിലായിരിക്കും.

ഈ ഗ്രോത്ത് പോഡ്‌സുകളില്‍ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് കരുത്തുള്ള ക്യാമറ അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭസ്ഥ ശിശുവിനെ സ്‌കാന്‍ ചെയ്യും. അതിലൂടെ ജനിതകമായ പ്രശ്‌നങ്ങള്‍ കുഞ്ഞിനുണ്ടോ എന്ന് പരിശോധിക്കാനാവും. അത് മാത്രമല്ല കുഞ്ഞിന്റെ യഥാര്‍ത്ഥ വളര്‍ച്ച ഇതിലൂടെ ഉറപ്പിക്കാനും സാധിക്കും. ഒരു അപേക്ഷ നല്‍കിയാല്‍ മാതാപിതാക്കള്‍ക്ക് കുഞ്ഞിന്റെ തത്സമയ ദൃശ്യങ്ങള്‍ ഈ ബര്‍ത്തിംഗ് പോഡ്‌സിനുള്ളില്‍ വെച്ച് കാണാം. ഇതിലൂടെ കുഞ്ഞിനെ പ്രസവിക്കുന്നതിലൂടെയുള്ള വേദനയും ഇല്ലാതാക്കാം.

അതേസമയം പ്രസവം ആവശ്യമായ രക്ഷിതാക്കള്‍ ഈ ബോഡിലെ ഒരു ബട്ടണ്‍ അമര്‍ത്തണം. ഏറ്റവും ആരോഗ്യകരമായ ഭ്രൂണത്തെ തന്നെ ഇതിനായി നല്‍കണം. ഇതില്‍ ഐവിഎഫ് നടപടിക്രമങ്ങളും വരുന്നുണ്ട്. ഇതിലൂടെ നിങ്ങളുടെ കുഞ്ഞിന്റെ രൂപം എത് തരത്തിലുള്ളതാണെന്ന് തീരുമാനിക്കാം. കണ്ണിന്റെ നിറം, മുടിയുടെ നിറം, ചര്‍മത്തിന്റെ നിറം, ആരോഗ്യം, ഉയരം, എന്നിവയ്ക്ക് പുറമേ പാരമ്പര്യമായ രോഗങ്ങളെയും ഇവ ഇല്ലാതാക്കും. അതായത് കുഞ്ഞിനെ ആവശ്യമുള്ളവര്‍ക്ക് അത് അവര്‍ക്ക് ഇഷ്ടമുള്ളത് പോലെ തിരഞ്ഞെടുക്കാം.

ബാബ വംഗ ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ പ്രവചിച്ചതാണ്. അവരുടെ പ്രവചനത്തിലെ ദീര്‍ഘദൃഷ്ടിയില്‍ പലരും വിശ്വസിച്ചിരുന്നു. 2023ല്‍ ഇത് സാധ്യമാകുമെന്നായിരുന്നു ബാബ വംഗയുടെ പ്രവചനം. ഇപ്പോഴത്തെ വിവരങ്ങള്‍ അനുസരിച്ച് കൃത്രിമ ഗര്‍ഭധാരണം 2023ല്‍ തന്നെ എത്തും. കുട്ടികളുടെ നിറവും, കണ്ണിന്റെയും മൂക്കിന്റെയും രൂപം വരെ സാധ്യമാകുമെന്ന് ബാബ വംഗ പറഞ്ഞത് അതേ പടി തന്നെയാണ് നടക്കാന്‍ പോകുന്നത്. നേരത്തെ ഒബാമ പ്രസിഡന്റ് പദത്തിലെത്തുമെന്ന് കാര്യമടക്കം അവര്‍ പ്രവചിച്ചിരുന്നു.












Click it and Unblock the Notifications