യുദ്ധമല്ല, വരാന്‍ പോകുന്നത് കടുത്ത ക്ഷാമം, സാമ്പത്തിക പ്രതിസന്ധിയെത്തും, ജ്യോതിഷിയുടെ പ്രവചനം
ലണ്ടന്‍: ലോകത്ത് വരാന്‍ പോകുന്നത് വലിയ പ്രതിസന്ധിയെന്ന് മുന്നറിയിപ്പുമായി ഒരു ജ്യോതിഷി. യുദ്ധത്തെ പേടിച്ച് ഇരിക്കുന്ന പലര്‍ക്കും, അതിലും വലിയ പ്രശ്‌നമായി സാമ്പത്തിക പ്രതിസന്ധി മാറുമെന്ന് ഇവര്‍ പ്രവചിക്കുന്നു. ഇതിലൂടെ വലിയ ക്ഷാമം ലോകത്തുണ്ടാവും.അത് മാത്രമല്ല മനുഷ്യ സമൂഹം വലിയൊരു കാര്യം ശ്രദ്ധിക്കണമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
വളരെ സൂക്ഷിച്ച് വേണം പണം ചെലവാക്കാനും, ഇത്തരത്തില്‍ ചെലവ് ചുരുക്കിയാല്‍ മാത്രമേ സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ സാധിക്കൂ എന്നുമാണ് ഇവരുടെ കണ്ടെത്തല്‍. പ്രവചനം ഇതോടെ വൈറലായി മാറിയിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ബ്രിട്ടീഷ് ജ്യോതിഷിയായ ക്ലോഡിയ വാല്‍ഡസാണ് പ്രവചനങ്ങള്‍ക്ക് നടത്തിയിരിക്കുന്നത്. ധാരാളം ബിസിനസ് സ്ഥാപനങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. അത് മാത്രമല്ല സമ്പദ് ഘടന ആകെ തകര്‍ന്ന് തരിപ്പണമാകുമെന്നാണ് ഇവര്‍ പറയുന്നത്. അത് മാത്രമല്ല വീട് വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും, നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കുമെല്ലാം ബുദ്ധിമുട്ടുകളുണ്ടാവും. കാരണം ഇവര്‍ക്ക് താങ്ങാവുന്ന നിരക്കിന് മുകളിലായിരിക്കും ഈ വര്‍ഷവും സാഹചര്യങ്ങള്‍ എന്നാണ് ക്ലോഡിയ നല്‍കുന്ന മുന്നറിയിപ്പ്.

Hair care: കറിവേപ്പിലയ്ക്ക് ഇത്രയും ഗുണങ്ങളോ; മുടി പനങ്കുല പോലെ വളരും, ഇത്ര മാത്രം ചെയ്താല്‍ മതി
ബ്രിട്ടന് ഇത് പ്രതിസന്ധികളുടെ വര്‍ഷമാണെന്ന കാര്യമാണ് അവര്‍ പ്രവചിക്കുന്നത്. അതേസമയം അന്യഗ്രഹജീവികള്‍ ഭൂമിയിലേക്ക് ഈ വര്‍ഷം വരില്ല. മറ്റ് ലോകാവസാന തിയറികളൊന്നും ഇല്ലെന്ന് ജ്യോതിഷി പറയുന്നു. താന്‍ വെറുമൊരു മാധ്യമം മാത്രമാണ് ഇവര്‍ പറയുന്നു. താന്‍ മധ്യത്തില്‍ നിന്ന് വേണ്ട കാര്യങ്ങള്‍ പ്രവചിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇവര്‍ പറഞ്ഞു. ബര്‍ലിങ്ടണ്‍, ഓക്വില്ലെ, കിച്ചനര്‍, വാട്ടര്‍ലൂ, നയാഗ്ര വെള്ളച്ചാട്ടം, ലണ്ടന്‍ എന്നിവയെ ഈ പ്രവനചങ്ങള്‍ ബാധിക്കും. എന്നാല്‍ കാനഡയിലെ ടൊറന്റോയെ അത്ര ശക്തമായി ഇത് ബാധിക്കില്ലെന്നും ജ്യോതിഷി പറഞ്ഞു.

എല്ലാവര്‍ക്കും മുന്നറിയിപ്പും ക്ലോഡിയ നല്‍കുന്നു. ആരും വലിയ സാധനങ്ങള്‍ വാങ്ങാനായി വലിയ തുക ഈ സമയത്ത് ചെലവാക്കാതിരിക്കുക. നിങ്ങള്‍ക്ക് വേണ്ട അവശ്യ സാധനങ്ങളും കാര്യങ്ങളും കൂടെയുണ്ടെന്ന് ഉറപ്പിക്കുകയാണ് പ്രധാനമെന്ന് ക്ലോഡിയ പറഞ്ഞു. അതേസമയം ഈ വര്‍ഷം കൊവിഡ് ആരെയും ഭയപ്പെടുത്തുന്ന കാര്യമായി മാറില്ല. 2020ല്‍ വന്ന പോലെ ഇതുണ്ടാവില്ല. ഈ വര്‍ഷം മറ്റൊരു തരംഗമോ വൈറസോ ഉണ്ടാവില്ലെന്നും ക്ലൗഡിയോ വാല്‍ഡസ് പറഞ്ഞു. മാനിസിക ആരോഗ്യ മേഖലയില്‍ ചില പ്രതിഷേധങ്ങള്‍ നടക്കാന്‍ ഇടയുണ്ടെന്നും ഇവരുടെ പ്രവചനത്തില്‍ പറയുന്നു.












Click it and Unblock the Notifications