ബാബ വംഗയ്ക്ക് ശക്തയായ എതിരാളി; 2022ല്‍ ശരിയായത് 12 പ്രവചനങ്ങള്‍, 28 പ്രവചനങ്ങള്‍ ശരിയായേക്കും!!
ലണ്ടന്‍: പ്രവചനങ്ങളുടെ കാര്യത്തില്‍ ബാബ വംഗയ്ക്കും നോസ്ട്രഡാമസിനും ഒരു എതിരാളി ലോകത്തില്‍ ഉണ്ടായിട്ടില്ല. എന്നാല്‍ ആധുനിക ലോകത്ത് അവര്‍ക്കെല്ലാം വലിയൊരു എതിരാളി വന്നിരിക്കുകയാണ്. ബാബ വംഗയെ പോലെ ഒരു ജ്യോതിഷിയാണ് ഈ പെണ്‍കുട്ടിയും. ഈ ഈ വര്‍ഷം ഇതുവരെ ശരിയായി വന്ന പ്രവചനങ്ങളുടെ പട്ടിക എടുക്കുമ്പോള്‍ ലോകത്തെ മുഴുവന്‍ ഇവര്‍ ഞെട്ടിച്ചിരിക്കുകയാണ്.
മാസങ്ങള്‍ക്ക് മുമ്പേ ഇവര്‍ ഓരോ സംഭവങ്ങളുടെ പട്ടിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിന് ശേഷമാണ് എല്ലാം നടന്നത്. അതുകൊണ്ട് ഇവര്‍ കള്ളം പറയുകയാണെന്ന വാദങ്ങളും ആരും ഉന്നയിക്കുന്നില്ല. പ്രവചനങ്ങളെല്ലാം വൈറലായിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

ഹന കരോള്‍ എന്ന പത്തൊന്‍പതുകാരിയാണ് ഈ പ്രവചനങ്ങള്‍ക്ക് പിന്നില്‍. ആധുനിക ബാബ വംഗയെന്ന് ഇവരെ സോഷ്യല്‍ മീഡിയ പുകഴ്ത്തുകയാണ്. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ 28 പ്രവചനങ്ങളാണ് എഴുതി സോഷ്യല്‍ മീഡിയയില്‍ ഹന പങ്കുവെച്ചത്. ഇതില്‍ പന്ത്രണ്ട് എണ്ണം ഈ വര്‍ഷം ശരിയായി കഴിഞ്ഞു. ഇതാണ് പലരെയും അത്ഭുതപ്പെടുത്തുന്നത്. സാധാരണ അവകാശവാദങ്ങള്‍ മാത്രം ഉന്നയിക്കുന്ന ആളുകളില്‍ നിന്ന് വ്യത്യസ്തയാവുകയാണ് ഹന കരോള്‍.

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ മരണം ഹന പ്രവചിച്ചവയില്‍ പ്രധാനമാണ്. അടുത്തിടെ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരിക്കല്‍ കൂടെ പോസ്റ്റ് ചെയ്തിരുന്നു ഹന. ഇത് ശരിയായത് ചൂണ്ടിക്കാണിക്കാനായിരുന്നു. കിം കര്‍ദാഷിയാന്റെ പ്രണയം അടക്കമുള്ള കാര്യങ്ങള്‍ ഇവരുടെ പ്രവചനത്തിലുണ്ടായിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തിലായിരുന്നു ഹന തന്റെ 28 പ്രവചനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ടിക് ടോക്കില്‍ ഇവര്‍ പ്രവചനങ്ങള്‍ കൊണ്ട് പ്രശസ്തയായിരുന്നു.

അധികവും സെലിബ്രിറ്റികളെ സംബന്ധിക്കുന്ന പ്രവചനങ്ങളായിരുന്നു ഇവയിലുണ്ടായിരുന്നത്. കാന്യെ വെസ്റ്റുമായി ബന്ധപ്പെട്ട വിവാദം, കോര്‍ട്‌നി കര്‍ദാഷിയാനും ഇവരുടെ ഭര്‍ത്താവ് ട്രാവിസ് ബാര്‍ക്കറുമായി ബന്ധപ്പെട്ട വിഷയം എന്നിവയെല്ലാം ഹന പ്രവചിച്ചിരുന്നു. കിം കര്‍ദാഷിയാന്‍ പീറ്റ് ഡേവിഡ്‌സണുമായി വേര്‍പിരിയുമെന്ന കാര്യവും പട്ടികയിലുണ്ടായിരുന്നു. ഇതില്‍ ചിലതൊന്നും നടന്നിട്ടില്ല. എനനാല്‍ അടുത്ത വര്‍ഷങ്ങള്‍ക്കുള്ളില്‍ അത് നടക്കുമെന്ന് തന്നെയാണ് ഹന പറയുന്നത്. എല്ലാ പ്രവചനങ്ങളും ശരിയാവണമെന്നില്ലെന്നും അവര്‍ പറയുന്നു.

ബാബ വംഗയും ഹനയും എലിസബത്ത് രാജ്ഞിയുടെ മരണം ഒരേ പോലെ പ്രവചിച്ചവരാണ്. പ്രിയങ്ക ചോപ്രയും നിക് ജോനാസും ഒരു കുഞ്ഞിന്റെ മാതാപിതാക്കളാവുമെന്ന് ഇവരുടെ പ്രവചനത്തിലുണ്ടായിരുന്നു. പോപ്പ് ഗായിക രിഹാന ഗര്‍ഭിണിയാവുമെന്നും, ഹാരി സ്റ്റൈല്‍സും ബിയോണ്‍സും പുതിയ ആല്‍ബം പുറത്തിറക്കുമെന്നും പ്രവചനത്തിലുണ്ടായിരുന്നു. ടിക് ടോക്കിലൂടെയാണ് ഹന കരോള്‍ പ്രശസ്തയായത്. അതേസമയം നിരവധി അജ്ഞാതര്‍ അവരുടെ വ്യക്തിപരമായ വിവരം അറിയുന്നതിനായി സമീപിക്കുന്നുണ്ടെന്നും ഹന പറഞ്ഞു.

അതേസമയം തന്റെ കഴിവ് ഉപയോഗിച്ച് സാമ്പത്തികമായ വരുമാനം കണ്ടെത്താന്‍ കൂടിയാണ് ഹനയുടെ ശ്രമം. പലരുടെയും ഭാവി പ്രവചിച്ച് സഹായിക്കാനാണ് ഹനയുടെ തീരുമാനം. താന്‍ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുന്നു എന്നറിയുന്നതില്‍ സന്തോഷമുണ്ടെന്ന് ഹന പറഞ്ഞു. പലരും വിളിച്ച് പ്രവചനം സത്യമായെന്ന് അറിയിക്കാറുണ്ടെന്നും, ചിലത് കൃത്യമായ തിയതികളില്‍ തന്നെ നടക്കാറുണ്ടെന്നും ഹന പറഞ്ഞു. 28 പ്രവചനവും വൈകാതെ തന്നെ ശരിയാവുമെന്നാണ് ഹന പറയുന്നത്. ഈ വര്‍ഷമില്ലെങ്കില്‍ അടുത്ത വര്‍ഷം അത് ശരിയായി വരുമെന്നും, ചിലത് സമയം തെറ്റി സംഭവിക്കുന്നതാണെന്നും ഹന വ്യക്തമാക്കി.












Click it and Unblock the Notifications