നോസ്ട്രഡാമസിനെ വെല്ലുന്ന പ്രവചനം; ഹാരി രാജകുമാരന്റെ ജീവിതത്തില്‍ മേഗനുണ്ടാവില്ലെന്ന് ജ്യോതിഷി
ലണ്ടന്‍: പ്രവചനങ്ങള്‍ പലതും അടുത്തിടെയായി സത്യമായി വരാറുണ്ട്. ബാബ വംഗയുടെയും നോസ്ട്രഡാമസിന്റെയും പ്രവചനങ്ങള്‍ വൈറലാവുന്ന ഇക്കാലത്ത് ഇവരുടെ പിന്‍ഗാമികള്‍ ആരൊക്കെയായിരിക്കുമെന്ന് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. ഇവരുടെ പ്രവചനങ്ങള്‍ പലതും സത്യമായി വന്നത് കൊണ്ട് അവര്‍ക്ക് ആധുനിക നോസ്ട്രഡാമസ് എന്ന വിളിപ്പേരും ലഭിച്ചിട്ടുണ്ട്.
അത്തരമൊരു ജ്യോതിഷിയാണ് ബ്രസീലുകാരനായ അഥോസ് സലോമി. നേരത്തെ ബ്രസീല്‍ ലോകകപ്പ് ഫൈനലിലെത്തില്ലെന്ന് പ്രവചിച്ചത് സലോമിയായിരുന്നു. അതേ പടി ഫലിച്ചിരിക്കുകയാണ്. ഇപ്പോഴിതാ ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭാഗമായ ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും ഭാവി യുവാവ് പ്രവചിച്ചിരിക്കുകയാണ്. വിശദമായ വിവരങ്ങളിലേക്ക്....

image credit: athos salome instagram
അഥോസ് സലോമിയെന്ന ബ്രസീലുകാരന്‍ ജ്യോതിഷിയെ ആധുനിക കാലത്തെ നോസ്ട്രഡാമസ് എന്നാണ് സോഷ്യല്‍ മീഡിയയും സാധാരണക്കാരും ഒരുപോലെ വിശേഷിപ്പിക്കുന്നത്. കൊവിഡിന്റെ വരവ് മുന്‍കൂട്ടി പ്രവചിച്ചത് സലോമിയുടെ കിരീടത്തിലെ പൊന്‍തൂവലാണ്. യുക്രൈനിലെ റഷ്യയുടെ അധിനിവേശം, എലിസബത്ത് രാജ്ഞിയുടെ മരണം എന്നിവയും മുന്‍കൂട്ടി കൃത്യമായി പ്രവചിച്ചിരുന്നു സലോമി. അതുകൊണ്ട് തന്നെ സലോമിയുടെ പ്രവചനങ്ങള്‍ക്ക് എപ്പോഴും വലിയ ആരാധകരുടെ പിന്തുണയുമുണ്ട്.

36കാരനായ ജ്യോതിഷി ഇപ്പോള്‍ ഹാരി രാജകുമാരന്റെയും മേഗന്‍ മര്‍ക്കലിന്റെയും ഭാവി ജീവിതം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലെ ഡോക്യുമെന്ററി പുറത്തുവന്നതോടെ ഇരുവരും ഇപ്പോള്‍ വിവാദത്തിലാണ്. ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഇരുവര്‍ക്കുമുള്ള സ്വീകാര്യത നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. ഇരുവരില്‍ നിന്ന് ചാള്‍സ് അടക്കമുള്ളവര്‍ അകന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. എലിസബത്ത് രാജ്ഞിയോട് ഇവര്‍ അനാദരവ് കാണിച്ചതായും ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്.

image credit: athos salome instagram
നെറ്റ്ഫ്‌ളിക്‌സ് ഡോക്യു സീരിസിലെ ആദ്യ ഭാഗമാണ് പുറത്തുവിട്ടത്. ഇതില്‍ ബ്രിട്ടീഷ് രാജകുടുംബത്തെ കുറിച്ചുള്ള ചില അപ്രിയ സത്യങ്ങളുമുണ്ട്. അടുത്ത കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ മേഗന്റെയും ഹാരിയുടെയും ജീവിതത്തില്‍ കാര്യമായ മാറ്റം വരുമെന്നാണ് സലോമിയുടെ പ്രവചനം. ഇവരുടെ ജീവിതം മാറി മറിയുന്നത് ലോകത്തിന് കാണാന്‍ സാധിക്കുമെന്നും സലോമി പറഞ്ഞു. പന്ത്രണ്ടാം വയസ്സില്‍ ഭാവി കാണാന്‍ സാധിക്കുന്ന കഴിവ് തനിക്ക് ലഭിച്ചതാണെന്ന് സലോമി പറയുന്നു. വലിയൊരു ബോംബ് ഹാരിയുടെ ജീവിതത്തില്‍ വിസ്‌ഫോടനമുണ്ടാക്കുമെന്നും ജ്യോതിഷി പറയുന്നു.

image credit: athos salome instagram
അടുത്ത വേനല്‍ കാലത്തിന് മുമ്പ് ഹാരിയുടെ ജീവിതത്തില്‍ അത് സംഭവിക്കുമെന്നാണ് സലോമിയുടെ പ്രവചനം. 2023 ജനുവരിക്കും മാര്‍ച്ചിനും ഇടയില്‍ ഹാരിയുടെ ജീവിതം വലിയ തോതില്‍ മാറും. ജൂലായ് മാസത്തിനും ഒക്ടോബറിനും ഇടയില്‍ വലിയ വിസ്‌ഫോടനം ഉണ്ടാക്കുന്ന കാര്യം ഹാരിയുടെ ജീവിതത്തില്‍ ഉണ്ടാവും. നിര്‍ണായക വെളിപ്പെടുത്തലോ, വിവാദ കാര്യങ്ങളോ, അതുമല്ലെങ്കില്‍ അഴിമതിയുടെയോ രൂപത്തില്‍ അതെല്ലാം വരാമെന്നാണ് മുന്നറിയിപ്പ്. ജനുവരിക്കും ഒക്ടോബറിനും ഇടയിലായിട്ടായിരിക്കും ഈ ദുരന്തങ്ങളുണ്ടാവുകയെന്നും സലോമി വ്യക്തമാക്കി.

ഏപ്രില്‍ മാസം ഹാരിയെ സംബന്ധിച്ച് വല്ലാത്തൊരു കാലഘട്ടമായിരിക്കുമെന്നും സലോമി മുന്നറിയിപ്പ് നല്‍കി. മേഗന്‍ അടുത്ത വര്‍ഷമാകുമ്പോഴേക്ക് ഹാരിയുടെ ജീവിതത്തില്‍ നിന്ന് അപ്രത്യക്ഷമാകുമെന്നാണ് ജ്യോതിഷി പറയുന്നത്. തന്റെ ഉള്‍ക്കാഴ്ച്ചകളില്‍ കാണാന്‍ കഴിയുന്നത് മേഗന്റെ അസാന്നിധ്യമാണ്. അവര്‍ ചരിത്രമായി കഴിഞ്ഞു. രാജകുടുംബത്തെ ചുറ്റി വലിയ നിഗൂഢത നിലനില്‍ക്കുന്നുണ്ടെന്ന് സലോമി പറയുന്നു. ഹാരിയുടെ ജീവിതത്തിലാണ് ഇങ്ങനൊരു നിഗൂഢത കൂടുതലുള്ളത്. 2027നും 2028നും ഇടയില്‍ ഹാരിയെ കുറിച്ചുള്ള വലിയ കാര്യങ്ങള്‍ പുറത്തുവരുമെന്നും സലോമി വ്യക്തമാക്കി.

2025നും 2026നും ഇടയില്‍ ഹാരിയുടെ ജീവിതത്തില്‍ മേഗന് പ്രാധാന്യമുണ്ടാവില്ല. ഹാരി അവളെ മറന്നിട്ടുണ്ടാവുമെന്നും സലോമി പറയുന്നു. നേരത്തെ മേഗനെ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെ ഉപചാര രീതിയെ അവര്‍ പരിഹസിച്ചുവെന്നായിരുന്നു ആരോപണം. രാജ്ഞിക്ക് മുട്ടുമടക്കി വണങ്ങി തനിക്ക് വളരെ പഴഞ്ചനായി തോന്നിയെന്നും മേഗന്‍ പറഞ്ഞിരുന്നു. 2016ല്‍ റോയല്‍ ലോഡ്ജില്‍ വെച്ചാണ് എലിസബത്ത് രാജ്ഞിയെ ആദ്യം കണ്ടതെന്നും മേഗന്‍ വെളിപ്പെടുത്തുന്നുണ്ട്. ഹാരിയാണ് ഇങ്ങനൊരു ആചാരത്തെ കുറിച്ച് തന്നോട് പറഞ്ഞത്. വളരെ തമാശയായി ഇത് തോന്നിയെന്നും മേഗന്‍ പറഞ്ഞു.












Click it and Unblock the Notifications