മിഥ്യാ സ്വപ്‌നമായിരുന്ന ആ ഭീകരന്‍ യാഥാര്‍ഥ്യമാകും; ബാബ വംഗയ്ക്ക് സമാനം ഈ പ്രവചനം, ഞെട്ടിക്കും!!
ലണ്ടന്‍: പ്രവചനങ്ങള്‍ പലപ്പോഴും ഒരു ഭാഗ്യത്തിന്റെ പുറത്ത് സംഭവിക്കുന്ന കാര്യമാണ്. ലോകപ്രശസ്ത ജ്യോതിഷികളായ ബാബ വംഗയും നോസ്ടഡാമസും അത്തരം കാര്യങ്ങള്‍ പ്രവചിക്കുന്നവരായിരുന്നു. ഇവരുടെ പ്രവചനങ്ങളില്‍ നല്ലൊരു ശതമാനവും സത്യമായി വന്നിട്ടുമുണ്ട്. ഇതേ കാറ്റഗറിയില്‍ വരുന്നവരാണ് ടൈം ട്രാവലര്‍മാര്‍. ഇവര്‍ പ്രവചിക്കുന്നതില്‍ നല്ലൊരു ഭാഗവും ശരിയായി വരാറുണ്ട്.
ടിക് ടോക്കില്‍ അതിപ്രശസ്തരുമാണ് ഈ വിഭാഗം. ഇത്തരത്തിലൊരു ടൈം ട്രാവലര്‍ പുതുതായി പ്രവചിച്ച ചില കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വരും വര്‍ഷങ്ങള്‍ നടക്കാനിരിക്കുന്ന കാര്യങ്ങളാണിതെന്നാണ് പ്രവചനം. വിശദമായ വിവരങ്ങളിലേക്ക്.....

സമുദ്രത്തില്‍ നിന്ന് ഞെട്ടിക്കുന്നൊരു കണ്ടെത്തലുണ്ടാവുമെന്നും, അത് ലോകത്തെ ഒന്നാകെ മാറ്റി മറിക്കുമെന്നുമാണ് ടിക് ടോക്കര്‍ കൂടിയായ ഈ ടൈം ട്രാവലര്‍ പറയുന്നത്. 2198ല്‍ നിന്നും വന്നതാണ് താന്‍ എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. ഭാവിയില്‍ നടക്കാന്‍ പോകുന്ന കാര്യങ്ങളാണ് താന്‍ ഇപ്പോള്‍ പ്രവചിക്കാന്‍ പോകുന്നതെന്നാണ് ഇയാള്‍ പറയുന്നത്. താന്‍ ഈ കാലത്തില്‍ ഉണ്ടായിരുന്നത് കൊണ്ട് ഒരിക്കല്‍ സംഭവിച്ച് കഴിഞ്ഞതാണെന്നും, ഇപ്പോഴത്തെ കാലത്ത് അത് സംഭവിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നല്‍കുകയാണെന്നും ടൈം ട്രാവലര്‍ പറയുന്നു.

ഇനിയുള്ള 22 വര്‍ഷം വലിയൊരു കണ്ടെത്തലിലേക്ക് ഉള്ളതാണെന്ന് ഇയാള്‍ പറയുന്നു. 2044ലാണ് അതില്‍ ആദ്യത്തെ കാര്യം സംഭവിക്കുകയെന്നാണ് ഈ ടൈം ട്രാവലര്‍ അവകാശപ്പെടുന്നത്. മനുഷ്യര്‍ ഈ വര്‍ഷത്തില്‍ മഹാസമുദ്രങ്ങളുടെ ആഴങ്ങളില്‍ പരിശോധന നടത്തുമെന്നാണ് ഇയാള്‍ പറയുന്നത്. ഇതിലൂടെ സമുദ്രങ്ങളെ കുറിച്ചുള്ള നമ്മുടെ കാഴ്ച്ചപ്പാട് തന്നെ മാറുമെന്നാണ് ടൈം ട്രാവലര്‍ പറയുന്നത്. കുറച്ച് കൂടി ഗൗരവത്തോടെ നമ്മള്‍ സമുദ്രങ്ങളെ കുറിച്ച് പഠിക്കാന്‍ തുടങ്ങുമെന്നാണ് ഇയാളുടെ അവകാശവാദം.

ഇവരുടെ കണ്ടെത്തല്‍ ലോകത്തെ തന്നെ മാറ്റിമറിക്കുന്നതാവും. അതുകൊണ്ടായിരിക്കും സമുദ്രങ്ങള്‍ക്ക് നമ്മള്‍ പ്രാധാന്യം കൊടുക്കാന്‍ കാരണം. കുട്ടികളുടെ നിശാ സ്വപ്‌നങ്ങളില്‍ പേടിപ്പെടുത്തുന്ന രൂപമായി ഒരു ജീവി യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് തെളിയിക്കപ്പെടുമെന്നാണ് ടൈം ട്രാവലറുടെ മറ്റൊരു പ്രവചനം. വെറും മിഥ്യ മാത്രമാണെന്ന് കരുതിയിരുന്ന ഈ ജീവി ഭൂമിയില്‍ തന്നെയുള്ളതാണെന്ന് സ്ഥാപിക്കപ്പെടും. അത് ലോകത്തെ തന്നെ വിറപ്പിക്കുമെന്നും ടൈം ട്രാവലര്‍ അവകാശപ്പെടുന്നു.

Aloe vera: മഞ്ഞുകാലത്ത് ചര്‍മം അടിപൊളിയാക്കാം; അലോവേറ കൈയ്യില്‍ കരുതിക്കോളൂ, മാറ്റങ്ങള്‍ ഉടനെത്തും
2054ല്‍ മറ്റൊരു കാര്യം കൂടി സംഭവിക്കുമെന്ന് ഈ ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതില്‍ ഒന്നിലധികം കാര്യങ്ങളെ നമ്മള്‍ ഇല്ലാതാക്കുമെന്നും ഇയാള്‍ അവകാശപ്പെട്ടു. അതല്ലെങ്കില്‍ അവര്‍ നമ്മളെ തന്നെ ഇല്ലാതാക്കുമെന്നും ഇയാള്‍ മുന്നറിയിപ്പ് നല്‍കി. ഇയാളുടെ മുമ്പുള്ള പ്രവചനം തെറ്റായിരുന്നുവെന്ന് പല യൂസര്‍മാരും ചൂണ്ടിക്കാണിച്ചു. ഈ രഹസ്യം എഫ്ബിഐയോട് പറയാന്‍ നില്‍ക്കേണ്ടെന്ന് പരിഹസിച്ചവരുണ്ട്. അതേസമയം ഇയാളുടെ മുന്‍ പ്രവചനങ്ങള്‍ ആളുകളെ വല്ലാതെ ഭയപ്പെടുത്തിയിരുന്നു.

748 അടി ഉയരത്തില്‍ വലിയ തിരമാലകള്‍ അത്‌ലാന്റിക് മഹാസമുദ്രത്തില്‍ നിന്ന് കരയില്‍ ആഞ്ഞടിക്കുമെന്നും, 2026ല്‍ സംഭവിക്കുമെന്നും ഇയാള്‍ പ്രവചിച്ചിരുന്നു. അമേരിക്കയുടെ കിഴക്കന്‍ തീരം അതിശക്തമായ ചുഴലിക്കാറ്റിനാല്‍ തകരുമെന്നായിരുന്നു അടുത്ത മുന്നറിയിപ്പ്. 2029ല്‍ ഇത് സംഭവിക്കുമെന്നും ടൈം ട്രാവലര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം ഈ ടൈം ട്രാവലര്‍ പറയുന്നത് 2033ല്‍ ദക്ഷിണ യൂറോപ്പ് അതിശക്തമായ ഭൂകമ്പത്തിന് സാക്ഷ്യം വഹിക്കുമെന്നാണ്. എന്നാല്‍ ഇയാള്‍ തട്ടിപ്പുകാരനാണെന്ന് യൂസര്‍ ആരോപിച്ചു.

ക്രിസ്മസിന് മുമ്പ് ഒരു വലിയ പ്രതിഭാസം ലോകത്തെ ആകെ മാറ്റി മറിക്കുമെന്നാണ് മറ്റൊരു ടൈം ട്രാവലര്‍ പ്രവചിച്ചിരുന്നത്. ഡിസംബര്‍ ഇരുപതിന് ഇക്കാര്യം സംഭവിക്കുമെന്നാണ് പ്രവചനം. താനൊരു ടൈം ട്രാവലറാണെന്ന് അത് തെളിയിക്കുമെന്നാണ് ഇയാള്‍ പറഞ്ഞത്. ഈനോ അലാറിക് എന്നാണ് ഈ ടൈം ട്രാവലറുടെ പേര്. അതേസമയം എന്തായിരിക്കും ഈ ദുരന്തമെന്ന് മാത്രം പറയാന്‍ ഇയാള്‍ തയ്യാറായില്ല. എല്ലാവരോടും കരുതിയിരിക്കാനും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications