• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2022ല്‍ 10 പ്രവചനം സത്യമായി: ബാബ വംഗക്കൊരു പകരക്കാരി; 19കാരി സമ്പാദിക്കുന്നത് ലക്ഷങ്ങള്‍

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ബാബ വാംഗയുടെ പ്രവചനം ഇപ്പോള്‍ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ ലോകം മുഴുവന്‍ കാത്തിരിക്കുകയാണ്. ഓരോ കാര്യങ്ങളും ശരിയായി വരുന്നുണ്ട്. എന്നാല്‍ ബാബയുടെ പ്രവചനങ്ങള്‍ എല്ലാം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണ്. അതിനെ മറികടക്കുന്ന തരത്തില്‍ ഒരു പെണ്‍കുട്ടി ഇപ്പോള്‍ അവതരിച്ചിരിക്കുകയാണ്.

ഇവരുടെ പ്രവചനങ്ങള്‍ ഈ വര്‍ഷം ഇതുവരെ എല്ലാം ശരിയായിരിക്കുകയാണ്. പലതും സെലിബ്രിറ്റികളെ സംബന്ധിക്കുന്നതാണ്. ഇവര്‍ക്ക് ഇപ്പോള്‍ ആരാധകരുടെ പ്രവാഹമാണ്. അവരുടെയൊക്കെ വ്യക്തി ജീവിതത്തെ കുറിച്ച് പ്രവചിക്കുകയാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടിയുടെ തൊഴില്‍. വിശദമായ വിവരങ്ങളിലേക്ക്....

1

ബാബാ വംഗയുടെ ശൈലിയിലുള്ള പ്രവചനങ്ങള്‍ നടത്തിയാണ് അമേരിക്കക്കാരി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഹനാ കരോള്‍ എന്ന 19കാരിയാണ് ഇന്റര്‍നെറ്റില്‍ അദ്ഭുത പ്രതിഭാസമായത്. ഈ വര്‍ഷം ജനുവരിയില്‍ 28 പ്രവചനങ്ങളാണ് ഹനാ നടത്തിയത്. ഇതില്‍ പത്തെണ്ണം ഇതുവരെ ശരിയായി കഴിഞ്ഞു. അതായത് ബാബ വംഗയ്ക്കും എത്രയോ മുകളിലാണ് ഇവരുടെ പ്രവചനത്തിലെ കൃത്യത എന്ന് വ്യക്തം. ബാബ വംഗയുടെ രണ്ട് പ്രവചനങ്ങളാണ് ഈ വര്‍ഷം സത്യമായത്. സോഷ്യല്‍ മീഡിയ ആകെ ഹനയുടെ പ്രവചനത്തില്‍ അന്തം വിട്ട് നില്‍ക്കുകയാണ്.

2

ഇവര്‍ നടത്തിയ പ്രവചനങ്ങളുടെ ലിസ്റ്റ് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതാണ്. അതുകൊണ്ടാണ് വിശ്വാസ്യത വര്‍ധിച്ചത്. ഇതോടെയാണ് ബള്‍ഗേറിയന്‍ മിസ്റ്റിക്കായ ബാബ വംഗയുമായി അവരെ താരതമ്യം ചെയ്യാന്‍ തുടങ്ങിയത്. ന്യൂജനറേഷന്‍ ബാബാ വംഗയെന്ന വിളിപ്പേരും ഹനയ്ക്ക് ലഭിച്ചിരിക്കുകയാണ്. കൂടുതലും സെലിബ്രിറ്റികളെ ചുറ്റിപറ്റിയുള്ള പ്രവചനങ്ങളാണ് ഹന നടത്തിയത്. പോപ്പ് കള്‍ച്ചറും ഇതില്‍ വരും. തനിക്ക് പോപ്പ് കള്‍ച്ചറും സെലിബ്രിറ്റികളും വലിയ താല്‍പര്യമുള്ളവരാണ്. അതാണ് പ്രവചനത്തിന് കാരണമെന്ന് ഹന പറയുന്നു.

3

image courtesy: time.news

ഇതെന്താ സുന്ദരിമാരുടെ സംസ്ഥാന സമ്മേളനമോ; അഹാന ലുക്ക് പൊളിച്ചിട്ടുണ്ട്, ചിരിയും കൊള്ളാം, ചിത്രങ്ങള്‍ വൈറല്‍

തനിക്ക് സെലിബ്രിറ്റികളെ കുറിച്ചുള്ള കാര്യങ്ങള്‍ നേരത്തെ പറയാനാവുമെന്ന് ഹന കരോള്‍ പറയുന്നു. അവരുടെ കാര്യത്തില്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് തനിക്ക് മുന്‍കൂട്ടി തോന്നാറുണ്ടെന്നും ഹന പറയുന്നു. അമേരിക്കയിലെ ഫോക്‌സ്ബറോ സ്വദേശിയാണ് ഹന. ഹാരി സ്‌റ്റൈല്‍സിന്റെയും ബിയോണ്‍സിന്റെയും പുതിയ ആല്‍ബങ്ങള്‍ വരുമെന്നും, രിഹാന ഗര്‍ഭിണിയാവുമെന്നും, നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും ഒരു കുഞ്ഞിന് ജന്മം നല്‍കുമെന്നും പ്രവചനങ്ങളുടെ കൂട്ടത്തിലുണ്ട്.

4

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോ ലയണല്‍ മെസ്സിയോ 'ഗോട്ട്' മാഗ്നസ് കാള്‍സന്റെ മറുപടി വൈറല്‍

എലിസബത്ത് രാജ്ഞി മരിക്കുമെന്നതാണ് ഞെട്ടിച്ച പ്രവചനം. പോപ്പ് ഗായിക ടെയ്‌ലര്‍ സ്വിഫ്റ്റ് അവരുടെ വിവാഹം തിയതി പ്രഖ്യാപിക്കുമെന്നതാണ് മറ്റൊരു പ്രവചനം. കോര്‍ട്‌നി-ട്രാവിസ് ബ്രേക് അപ്പ്, കൈലി ജെന്നറിന് കുട്ടി ജനിക്കുമെന്നും, കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുമെന്നും പ്രവചനങ്ങളില്‍ വരുന്നതാണ്. ഹന കരോളിന്റെ പ്രവചനങ്ങളില്‍ അധികവും കര്‍ദാഷിയാന്‍ കുടുംബത്തെ കുറിച്ചുള്ളതാണ്. കാരണം കര്‍ദാഷിയാന്‍ കുടുംബത്തിന്റെ കടുത്ത ആരാധികയാണ് ഹന. അതുകൊണ്ട് തന്നെ അവരെ കുറിച്ചുള്ള കാര്യങ്ങള്‍ ഹനയെ സ്വാധീനിക്കാറുണ്ട്.

5

viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍viral video: ലൈവിനിടെ മാധ്യമപ്രവര്‍ത്തകന്റെ ചെകിട്ടത്തൊന്ന് പൊട്ടിച്ച് പൂച്ച, വീഡിയോ വൈറല്‍

കര്‍ദാഷിയാന്‍ കുടുംബത്തെ കുറിച്ചുള്ള മൂന്ന് കാര്യങ്ങള്‍ ഇതുവരെ ശരിയായി. ക്ലോ-ട്രിസ്റ്റിയന്‍ തോംസണ്‍ എന്നിവര്‍ വീണ്ടും കുഞ്ഞുണ്ടായി. കോര്‍ട്ണി-ട്രാവിസ് സ്‌കോട്ട് ദമ്പതിമാര്‍ വീണ്ടുമൊരു കുഞ്ഞുണ്ടാവാന്‍ പോവുകയാണ്. പീറ്റ് ഡേവിഡ്‌സണും കിം കര്‍ദാഷിയാനും തമ്മിലുള്ള ബ്രേക്ക് അപ്പാണ് ഇതിലെ ഏറ്റവും പുതിയത്. കിമ്മിന്റെ മുന്‍ ഭര്‍ത്താവ് കാന്യെ വെസ്റ്റുമായി ഈ ബന്ധത്തിന്റെ പേരില്‍ വാക് പോരുണ്ടാവുമെന്നും ഹന പ്രവചിച്ചിരുന്നു. ഓരോ പ്രവചനം സത്യമാകുമ്പോഴും തനിക്ക് വലിയ ആവേശമാണെന്ന് പെണ്‍കുട്ടി പറയുന്നു.

6

ഇനി വ്യക്തിപരമായ പ്രവചനത്തിനാണ് ഹന സമയം കൊടുക്കുന്നത്. പലരും ചിത്രങ്ങള്‍ അടക്കം അയച്ച് കൊടുത്ത് അവരുടെ വ്യക്തി ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങള്‍ പ്രവചിക്കാനാണ് ആവശ്യപ്പെടുന്നത്. തനിക്കൊരു ജോലിയായെന്ന് അവര്‍ പറഞ്ഞു. ഇവര്‍ക്ക് എപ്പോള്‍ കുട്ടി ജനിക്കും, കരിയര്‍ എപ്പോള്‍ മാറും, പ്രണയമുണ്ടാകുമോ എന്നെല്ലാം തനിക്ക് പ്രവചിക്കാനാവുമെന്ന് ഹന വ്യക്തമാക്കി. താന്‍ പറഞ്ഞ തിയതിക്ക് മുമ്പ് തന്നെ പല പ്രവചനങ്ങളും സത്യമായെന്ന് ഹന പറഞ്ഞു. മാസം ഒന്നര ലക്ഷം രൂപയാണ് ഇവര്‍ സമ്പാദിക്കുന്നത്.

English summary
mystic hannah carroll 10 prediction for 2022 have come true, social media make it viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X