600 പൗണ്ട് ഭാരം, നാസ ഉപഗ്രഹം കീവില്‍ ഇടിച്ചിറങ്ങി? ആകാശത്ത് മിന്നല്‍ വെളിച്ചം: സംഭവം ഇങ്ങനെ
വാഷിംഗ്ടണ്‍: നാസയുടെ പഴക്കമേറിയ ഒരു ഉപഗ്രഹം ഒരല്‍പ്പം ഭീഷണിയുയര്‍ത്തി ഭൂമിയിലേക്ക് വരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായതായിരുന്നു ഈ ഉപഗ്രഹത്തിന്റെ വരവ്. എന്നാല്‍ ഇവ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വരുന്നുണ്ടെങ്കിലും, എന്തിലെങ്കിലും ഇടിച്ച് അപകടമുണ്ടാവാനുള്ള സാധ്യത കുറവാണെന്നായിരുന്നു നാസ അധികൃതര്‍ പറഞ്ഞത്.
എന്നാല്‍ യുദ്ധം രൂക്ഷമായ യുക്രൈനില്‍ നിന്ന് ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാസയുടെ ഉപഗ്രഹം ഭൂമിയില്‍ പതിച്ചുവെന്നും, അത് യുക്രൈനിലാണെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. എന്താണ് ഇക്കാര്യത്തില്‍ സംഭവിച്ചതെന്ന് നോക്കാം.

എന്താണ് യുക്രൈനില്‍ ഇടിച്ചിറങ്ങിയത്
യുക്രൈനിലെ കീവിലെ ആകാശത്താണ് നാസയുടെ ഉപഗ്രഹം തകര്‍ന്ന് വീണതെന്നാണ് കരുതുന്നത്. ഇവിടെ ആകാശത്ത് എത്തിയപ്പോഴേ ഇത് കത്തിതീര്‍ന്നിരുന്നു. വലിയൊരു മിന്നല്‍ പിണര്‍ പോലെയായിരുന്നു ഇവയെ കണ്ടത്. എന്നാല്‍ ഇത് നാസയുടെ ഉപഗ്രഹം തന്നെയാണെന്ന് ഉറപ്പ് വരുത്തിയിട്ടില്ല.
കീവ് അധികൃതര്‍ സംശയിക്കുന്നത് ഇത് ഉപഗ്രഹത്തിലൂടെയുണ്ടായ വിസ്‌ഫോടനമെന്നാണ്. എന്നാല്‍ നാസ ഇത് തങ്ങളുടെ ഉപഗ്രഹമല്ലെന്നാണ് പറയുന്നത്. ഈ വിസ്‌ഫോടനം ഉണ്ടായതിന്റെ ഉത്തരവാദിത്തവും നാസ ഏറ്റെടുത്തിട്ടില്ല.
റഷ്യയല്ല ഇതിന് പിന്നില്‍
റഷ്യയുടെ വ്യോമാക്രമണമല്ല ഇതിന് കാരണമെന്ന് യുക്രൈന്‍ വ്യോമസേന പറയുന്നു. ഇത് ഉല്‍ക്കാവര്‍ഷത്തിലൂടെ സംഭവിച്ചതാകാനും സാധ്യതയുണ്ടെന്ന് വ്യോമസേന പറയുന്നു. ഒരു വെളുത്ത പുകപടലം പോലെയാണ്. കീവിന് മുകളിലായി കണ്ടത്. അതേസമയം വ്യോമസേന കീവില്‍ ജാഗ്രതയില്‍ നില്‍ക്കുകയാണ്.
അതേസമയം കീവ് സൈനിക അഡ്മിനിസ്‌ട്രേഷന്‍ അധ്യക്ഷന്‍ സെര്‍ഹി പോപ്‌കോ പറയുന്നത് നാസയുടെ ഉപഗ്രഹ പതിച്ചതെന്നാണ്. ഇത് പ്രാഥമികമായ വിവരം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പോഹയും താലി മീല്‍സും വന്‍ വെറൈറ്റിയാണ്; മധ്യപ്രദേശിലെ ഫുഡ് വേറെ ലെവല്‍, കഴിക്കാന്‍ റെഡിയായിക്കോ
നാസയുടെ ഉപഗ്രഹം ഭീഷണിയല്ല?
ഇരുപത് വര്‍ഷത്തോളം ബഹിരാകാശത്ത് ചെലവിട്ടാണ് ഈ ഉപഗ്രഹം ഭൂമിയിലേക്ക് മടങ്ങി വരുന്നത്. 2002 മമുതല്‍ 2018 വരെയാണ് ഇതിന്റെ പ്രവര്‍ത്തന കാലയളവ്. സൂര്യനിലെ നിരവധി വിസ്‌ഫോടനങ്ങളും, കൊറോണല്‍ മാസ് ഇജക്ഷനുകളും ഈ ഉപഗ്രഹം പകര്‍ത്തിയിട്ടുണ്ട്.
സൗര ജ്വാലകളെ കുറിച്ച് കൃത്യമായി പഠിക്കാന്‍ ഇവ നാസയെ സഹായിച്ചിട്ടുണ്ട്. ഒരു ലക്ഷത്തില്‍ അധികം സോളാര്‍ ഇവന്റുകളും ഇവ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. 660 പൗണ്ടാണ് ഇതിന്റെ ഭാരം. ഇവ ഭൂമിയില്‍ ഇടിച്ചിറങ്ങുമെന്ന് പ്രതിരോധ മന്ത്രാലയം നേരത്തെ നാസയെ അറിയിച്ചിരുന്നു.
ഉപഗ്രഹം എവിടെയുമെത്തിയില്ല
തങ്ങളുടെ ഉപഗ്രഹം ഇപ്പോഴും ഭ്രമണപഥത്തില്‍ തന്നെയാണ് ഉള്ളതെന്ന് നാസ അധികൃതര്‍ പറയുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അത് പ്രവേശിച്ചിട്ടില്ല. നാസയുടെ റെസ്സി ഉപഗ്രഹം അന്തരീക്ഷത്തില്‍ ഉള്ളപ്പോള്‍ എങ്ങനെയാണ് അത് യുക്രൈനില്‍ പതിച്ചുവെന്ന് പറയുകയെന്നാണ് ചോദ്യം. അതേസമയം ഏത് ഉപഗ്രഹവും അന്തരീക്ഷത്തിലേക്ക് കടന്നാല്‍ കത്തിച്ചാമ്പലായി പോകുമെന്നാണ് നാസ പറയുന്നത്.
ചിലത് മാത്രമാണ് ഭൂമിയില്‍ നേരിട്ട് പതിക്കാന്‍ സാധ്യതയുള്ളത്. റിസ്‌കിനുള്ള സാധ്യത വളരെ കുറവാണ്. അതേസമയം ഈ ഉപഗ്രഹത്തിന്റെ വരവ് എന്നായിരിക്കുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും നാസ വ്യക്തമാക്കി.












Click it and Unblock the Notifications