ഈ ചിത്രത്തിലൊരു സുന്ദരി പൂച്ചയുണ്ട്; കഷ്ടപ്പെട്ടാല്‍ കണ്ടെത്താം, 15 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ ഇപ്പോള്‍ നിങ്ങള്‍ക്ക് ചലഞ്ചിംഗാണോ? നിത്യേന സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. സത്യം പറഞ്ഞാല്‍ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ എല്ലാവരെയും സ്വാധീനിക്കുന്നത് കൊണ്ട് വരുന്ന ചോദ്യങ്ങളാണിത്. എത്ര കണ്ടെത്തിയാലും മിസ്റ്ററി തീരാത്ത അത്ര ഒപ്ടിക്കല്‍ ചിത്രങ്ങള്‍ ഈ ലോകത്തുണ്ട്. നമ്മള്‍ കണ്ടെത്തിയെന്ന് പറയുമ്പോഴും, അതിനുള്ളില്‍ യഥാര്‍ത്ഥത്തിലുള്ള ഉത്തരം മറ്റൊന്നായിരിക്കും.

ആളുകളെ കുഴപ്പിക്കുക എന്നത് ഈ ചിത്രങ്ങളുടെ തന്നെ പൊതു സ്വഭാവമാണ്. അങ്ങനെ എളുപ്പത്തില്‍ കണ്ടെത്തിയാല്‍ എന്ത് രസമാണ് ഉള്ളത്. ഇത് കണ്ടെത്തുമ്പോഴുള്ള ഹരമാണ് നമ്മളെ മുന്നോട്ട് നയിക്കുന്നത്. ഇന്ന് നമ്മുടെ മുന്നിലുള്ള ചിത്രവും അതുപോലെ ചലഞ്ചിംഗാണ്. വിശദമായി നമുക്കൊന്ന് പരിശോധിക്കാം...

1

Image courtesy: ViralHog

ഈ ഒപ്ടിക്കല്‍ ചിത്രം മനസ്സിനെയും കണ്ണുകളെയും തലച്ചോറിനെയും വരെ കുഴപ്പിക്കുന്ന ഒന്നാണ്. കാരണം റിയാലിറ്റിയില്‍ ഇല്ലാത്ത ഒരു കാര്യം ഉണ്ടെന്ന് നമ്മെ കൊണ്ട് തോന്നിപ്പിക്കും. അതാണ് കണ്ണുകളെ വിശ്വസിക്കരുതെന്ന് പറയുന്നത്. എന്താണോ തലച്ചോറ് നല്‍കുന്നത് അത് മാത്രമേ നമ്മള്‍ കാണൂ. ഇവിടെ തലച്ചോറിനെയും കണ്ണുകളെയും ഒരുപോലെ പറ്റിക്കാന്‍ ഒപ്ടിക്കല്‍ ഇല്യൂഷന് സാധിക്കും. നമ്മള്‍ വിചാരിച്ച കാര്യം കണ്ടെത്താന്‍ അതുകൊണ്ട് ബുദ്ധിമുട്ടേണ്ടി വരും. ഈയൊരു ട്രാപ്പില്‍ വീഴാതിരിക്കുക എന്നതാണ് നമ്മുടെ മുന്നിലെ മാര്‍ഗം.

2

ഏഷ്യാകപ്പില്‍ ടോപ് ഫോമില്‍ വിരാട് കോലി; ടി20 ലോകകപ്പിന് മുമ്പ് ചെറിയൊരു ബ്രേക്ക്, അനുഷ്‌കയ്‌ക്കൊപ്പം ബ്രിട്ടനില്‍

ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ട്രാപ്പില്‍ വീഴാതെ ഏകാഗ്രതയോടെ ചിത്രം പരിശോധിച്ചാല്‍ ഇതില്‍ ഒളിഞ്ഞിരിക്കുന്നത് എന്താണെന്ന് കണ്ടെത്താന്‍ സാധിക്കും. ഇനി ഈ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. യഥാര്‍ത്ഥ ടാസ്‌ക് ഇനിയാണ് തുടങ്ങുന്നത്. ഈ ചിത്രത്തില്‍ എന്തൊക്കെയുണ്ടെന്ന് പരിശോധിക്കും. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ഒരു റൂഫ് ടോപ്പില്‍ നിന്നെടുത്ത ചിത്രമാണിത്. വൈറല്‍ ഹോഗ് എന്നയാളാണ് ഈ ചിത്രമെടുത്തത്. സൂക്ഷിച്ച് നോക്കിയാല്‍ ഈ വീടിന്റെ മുകള്‍ഭാഗത്തായി ഒരു നായ വിശ്രമിക്കുന്നത് കാണാം.

3

കളര്‍ഫുളാണല്ലോ മൊത്തം, ക്യൂട്ട് ലുക്കില്‍ കീര്‍ത്തി, കൂടെയുള്ളതെല്ലാം സൂപ്പര്‍ സ്റ്റാര്‍സ്, വൈറലായി ചിത്രങ്ങള്‍

ഒന്ന് കൂടി സൂക്ഷിച്ച് നോക്കൂ, ഈ നായക്ക് അനക്കമില്ലെന്ന് കാണാം. ഇനി ഈ നായ ചത്തതാണോ? ഇപ്പോള്‍ കുറച്ച് സംശയം വരുന്നുണ്ട് അല്ലേ. എന്നാല്‍ നിങ്ങള്‍ക്ക് കണ്ടെത്തേണ്ടത് അതൊന്നുമല്ല. ഈ ചിത്രത്തില്‍ ഒരു പൂച്ച മറഞ്ഞിരിക്കുന്നുണ്ട്. വളരെ സുന്ദരിയായ പൂച്ചയാണത്. പക്ഷേ വെറും പതിനൊന്ന് സെക്കന്‍ഡ് മാത്രമാണ് നിങ്ങള്‍ക്കുള്ളത്. അതിനുള്ളില്‍ ഈ പൂച്ചയെ നിങ്ങള്‍ കണ്ടെത്തിയിരിക്കണം. നിങ്ങളുടെ ബൗദ്ധിക നിലവാരം അളക്കുന്ന പസില്‍ കൂടിയാണിത്. ഉറപ്പായിട്ടും പറയാം, നിങ്ങള്‍ക്ക് ഈ പൂച്ചയെ എന്ത് വന്നാലും കണ്ടെത്താന്‍ സാധിക്കില്ല.

4

എന്തായാലും ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ച് നോക്കൂ. എന്തെങ്കിലും കാണാന്‍ സാധിക്കുന്നുണ്ടോ? ഞങ്ങള്‍ കണ്ടെത്താന്‍ സാധിക്കില്ല എന്ന് പറഞ്ഞത് കൊണ്ട് നെഗറ്റീവ് മൈന്‍ഡ് വരേണ്ടതില്ല. നിങ്ങളുടെ നിരീക്ഷണ പാടവം വേറെ ലെവലിലാണെങ്കില്‍ ആര് വിചാരിച്ചാലും നിങ്ങള്‍ ആ പൂച്ചയെ കണ്ടെത്തുന്നതില്‍ നിന്ന് തടയാനാവില്ല. അതിന് ആദ്യം ഏകാഗ്രത വേണം. കണ്ടെത്തേണ്ട കാര്യത്തില്‍ തന്നെ ഫോക്കസ് ചെയ്യണം. പിന്നീട് സമയത്തെ കുറിച്ചൊരു ധാരണ വേണം. എന്താണോ കണ്ടെത്താനുള്ളത്, പിന്നീട് അതിലേക്കായിരിക്കും ഫോക്കസ്.

5

Image courtesy: ViralHog

ഇത്രയും പറഞ്ഞിട്ടും കണ്ടെത്താന്‍ നിങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടാവും. ശരിക്കും കടുത്ത വെല്ലുവിളിയാണ് ഇത്. ഐന്‍സ്റ്റൈന്റെ ബുദ്ധിയുണ്ടെങ്കില്‍ ഇത് കണ്ടെത്താന്‍ സാധിക്കൂ. എന്തായാലും സമയം അവസാനിച്ചിരിക്കുകയാണ്. ഒരു കാര്യം ഉറപ്പിച്ച് പറയാം, നിങ്ങള്‍ ജന്മത്ത് പ്രതീക്ഷിക്കാത്ത കാര്യമാണ് ഈ ചിത്രത്തിലുള്ളത്. ഈ പൂച്ച നിങ്ങളുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു ഇത്രയും നേരം. ആ നായ നില്‍ക്കുന്ന സ്ഥലത്തേക്ക് നോക്കൂ, ഇപ്പോഴത് പൂച്ചയായി തോന്നുന്നില്ലേ. യഥാര്‍ത്ഥത്തില്‍ ഇത് നായയല്ല. ഒരു പൂച്ചയാണിത്. ഇതിന്റെ ശരീരത്തില്‍ രണ്ട് കറുത്ത പുള്ളികളുണ്ട്. അതാണ് നോക്കുമ്പോള്‍ നായയായി തോന്നാന്‍ കാരണം. കറുപ്പും വെള്ളയും നിറത്തിലാണ് ഈ പൂച്ചയുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+