Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ പക്ഷി വായില്‍ മീന്‍ പിടിക്കുന്നുണ്ട് ഒരാള്‍; 11 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ ജീനിയസ്‌

ഒപ്ടിക്കല്‍ ചിത്രം എന്തിനെയും മറച്ചുപിടിക്കുന്ന ഒന്നതാണ്. അതിനെയാണ് നമ്മള്‍ ഇല്യൂഷനായി കാണുന്നത്. അത്തരമൊരു ചിത്രമാണ് വൈറായി കാണുന്നത്. നിങ്ങള്‍ നേരിട്ട് കാണുന്നതൊന്നും ഈ ചിത്രത്തിലെ യഥാര്‍ത്ഥ കാര്യമായിരിക്കില്ല. അതാണ് ഒപ്ടിക്കല്‍ ചിതങ്ങളുടെ മിടുക്ക്. പക്ഷേ നമ്മള് കണ്‍ഫ്യൂഷനിലാണ് ഈ ചിത്രങ്ങള്‍ ധാരാളമാണ്. പലതുമായിരിക്കും ഈ ചിത്രത്തിലേക്ക് നോക്കുമ്പോള്‍ തോന്നുക.

ചിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോള്‍ തന്നെ ഇതൊരു പുരാതന ചിത്രമാണെന്ന് മനസ്സിലാക്കാം. പക്ഷേ എന്തൊക്കെയാണ് ഈ ചിത്രത്തിലുള്ളത്. അതൊക്കെ കണ്‍ഫ്യൂഷനുണ്ടാക്കുന്നുണ്ട്. ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. വിശദമായി ചിത്രം ഒന്ന് പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

എന്തായിത് ഭുവി, ഇങ്ങനൊക്കെ ചെയ്യാമോ? തോല്‍പ്പിച്ചത് 2 കളികള്‍, ഏഷ്യാകപ്പില്‍ ഇന്ത്യ പുറത്ത്!!

ഈ ചിത്രം ഒരു സൈക്കോ അനാലിസ് വിഭാഗത്തില്‍ വരുന്നതാണ്. ഒരു ചിത്രത്തില്‍ തന്നെ പല കാര്യങ്ങള്‍ ഒളിപ്പിച്ച് വെച്ച് നമ്മുടെ ഏകാഗ്രത എത്രത്തോളമുണ്ടെന്ന് പരീക്ഷിക്കാന്‍ അതിലൂടെ സാധിക്കും. ഈ ചിത്രം അതുപോലെ വളരെ സമര്‍ഥമായി ചില കാര്യങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റ നോട്ടത്തില്‍ അവയെ കണ്ടെത്താമെന്ന് മനസ്സ് കൊണ്ട് പോലും മോഹിക്കണ്ട. പക്ഷേ ഒരു കാര്യം ഉറപ്പിച്ച് പറയാം ഈ ചിത്രം നൂറ്റാണ്ടുകളുടെ പഴക്കമുള്ളതാണ്. രൂപഘടന അടക്കമുള്ളവ പരിശോധിച്ചാല്‍ തന്നെ അക്കാര്യം നമുക്ക് മനസ്സിലാക്കാം.

2

പക്ഷേ നമുക്ക് കണ്ടെത്തേണ്ടത് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന ചില കാര്യങ്ങളാണ്. ഗുസ്താവ് വെര്‍ബീക്കിന്റെ ക്ലാസിക് വിഭാഗത്തില്‍ വരുന്ന ചിത്രമാണിത്. എ ഫിഷ് സ്റ്റോറി എന്നാണ് ഈ ചിത്രത്തിന്റെ പേര്. 1904ല്‍ ന്യൂയോര്‍ക്ക് ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ചിത്രമാണിത്. ഈ വളരെ സൂക്ഷിക്കേണ്ടുന്ന ചിത്രമാണിത്. ഈ ചിത്രത്തിലൊരു പക്ഷിയുണ്ട്. അത് നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ കണ്ടെത്തേണ്ടത് ഒരാളെയും ആ വ്യക്തി ഒരു മീനിനെ പിടിക്കാന്‍ നോക്കുന്നതുമാണ്. ഈ പക്ഷിയുടെ ചിത്രത്തിലിരുന്നാണ് ഇയാള്‍ മീനിനെ പിടിക്കുന്നത്.

3

ചിത്രം കടപ്പാട്-jagranjosh.com

കണ്‍മണിയെ ചേര്‍ത്തുപിടിച്ച് കളര്‍ഫുള്‍ പോസുമായി ഗോപി സുന്ദര്‍; ചിത്രങ്ങള്‍ വൈറല്‍, ഈ ഓണം ഇവര്‍ കൊണ്ടുപോയെന്ന് ആരാധകര്‍

ഇപ്പോള്‍ കുറച്ച് കടുപ്പമാണെന്ന് തോന്നുന്നുണ്ടല്ലേ. എന്തായാലും പേടിക്കേണ്ട. ഈ രഹസ്യം കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കാം. ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. എന്തൊക്കെ കാണാന്‍ സാധിക്കുന്നുണ്ടെന്ന് ആദ്യം പറയൂ. തീര്‍ച്ചയായും വലിയൊരു പക്ഷിയെ തന്നെ ചിത്രത്തില്‍ കാണാം. ഭീമാകാരന്‍ തന്നെയാണ് ഈ പക്ഷി. ആ പക്ഷി എന്തോ കൊക്കില്‍ കടിച്ച് പിടിച്ചിട്ടുണ്ട്. എന്താണെന്ന് കൃത്യമായി മനസ്സിലാവുന്നില്ല അല്ലേ. പക്ഷേ ഇത് പക്ഷിക്ക് കഴിക്കാനുള്ളതാണെന്ന് അറിയാം. പക്ഷേ ഈ ഇരയെ ആരെങ്കിലും തട്ടിയെടുക്കാന്‍ ശ്രമിക്കുന്നുണ്ടോ?

4

സമയമെടുത്ത് കണ്ടെത്താമെന്ന് കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. നിങ്ങള്‍ക്ക് മുന്നിലുള്ളത് വെറും പതിനൊന്ന് സെക്കന്‍ഡാണ്. അതിനുള്ളില്‍ ഈ ചിത്രത്തിലേക്ക് ശരിക്കൊന്ന് നോക്കിയാല്‍ ഒരാള്‍ മീനിനെ പിടിക്കുന്നത് കാണാം. ഒരു മീനും ഒരാളുമാണ് ഈ ചിത്രത്തില്‍ മറഞ്ഞിരിക്കുന്നത്. അതാണ് കണ്ടെത്തുന്നതിന് തടസ്സമാകുന്നത്. രണ്ട് കാര്യങ്ങള്‍ ഒരു ചിത്രത്തില്‍ വരുമ്പോള്‍ ഒരേ രീതിയിലുള്ള ഏകാഗ്രത ഉണ്ടായെന്ന് വരില്ല. മറഞ്ഞിരിക്കുന്ന മുഖം നിങ്ങള്‍ കണ്ടെത്തിയാല്‍ മാത്രമേ ഇവിടെ രക്ഷയുള്ളൂ.

5

ചിത്രം കടപ്പാട്-jagranjosh.com

ഇനി അവസാനത്തെ സൂചന ഞങ്ങള്‍ പറഞ്ഞ് തരാം. ചിത്രം തലകീഴായി ഒന്ന് പിടിക്കൂ. അപ്പോള്‍ കാണാം, എന്തൊക്കെയാണ് ഇതില്‍ ഉള്ളതെന്ന്. ഒരാള്‍ കനോയില്‍ ഇരുന്ന് ഒരു വലിയ മീനിനെ നിരീക്ഷിക്കുകയാണെന്ന് മനസ്സിലാവും. ഇവിടെ ഭീമാകാരനായ പക്ഷിയുടെ തല വലിയ മത്സ്യത്തിന്റേതായി മാറിയിരിക്കുകയാണ്. ഇവിടെ പക്ഷിയുടെ ശരീരം ഒരു ദ്വീപായി മാറിയിരിക്കുകയാണ്. കാലുകള്‍ മരങ്ങളുമായി മാറിയിരിക്കുകയാണ്. എന്തൊരു അദ്ഭുതം അല്ലേ. ഇതെല്ലാം നിങ്ങള്‍ പതിനൊന്ന് സെക്കന്‍ഡില്‍ കണ്ടെത്തിയെങ്കില്‍ ജീനിയസ്സാണെന്ന് ഉറപ്പിക്കാം. വേറെ ലെവല്‍ ബുദ്ധിയായിരിക്കും നിങ്ങള്‍ക്കുണ്ടാവുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+