Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍പുള്ളി ഈ ചിത്രത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്; ജീനിയസാണെങ്കില്‍ കണ്ടുപിടിക്കണം, 15 സെക്കന്‍ഡ് തരാം

ഒപ്ടിക്കല്‍ ചിത്രം ഇന്ന് എല്ലാവര്‍ക്കും ആവേശമുള്ളൊരു കാര്യമാണ്. അതിനൊരു കാരണവുമുണ്ട്. അദ്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ പലതും ഈ ചിത്രങ്ങളില്‍ ഒളിപ്പിച്ച് വെക്കുന്നത് കൊണ്ടാണിത്. പറഞ്ഞാല്‍ പലര്‍ക്കും അത് മനസ്സിലാകണമെന്നില്ല. എന്നാല്‍ കണ്ടുപിടിക്കാമെന്ന് കരുതിയാലോ, അതിലേറെ കഷ്ടമായിരിക്കും. അതാണ് ഒപ്ടിക്കല്‍ ചിത്രങ്ങളുടെ കൂടെ ഇല്യൂഷന്‍ വരാന്‍ കാരണം.

അത് എപ്പോഴും ഒരു മായിക ലോകം നമുക്ക് മുന്നില്‍ തീര്‍ക്കും. ചിത്രത്തിലേക്ക് നോക്കുമ്പോള്‍ നമുക്ക് മറ്റ് പലതുമായിരിക്കും കാണാന്‍ സാധിക്കുക. ഇന്ന് അത്തരമൊരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതില്‍ ഒരാള്‍ ഒളിഞ്ഞിരിപ്പുണ്ട്. അത് കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണെന്ന് സമ്മതിക്കാം. ചിത്രം വിശദമായി ഒന്ന് പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രം ശരിക്കും ആരെയും പറ്റിക്കുന്ന ഒന്നാണ്. ഇതിനകത്ത് ഒളിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍ രസകരമാണ്. സൂക്ഷിച്ച് നോക്കിയാല്‍ അതെല്ലാം കാണാം. സൂക്ഷിച്ച് നോക്കിയാല്‍ ഇതില്‍ ഒരു ജയിലറുടെ ചിത്രമുള്ളതായി കാണാം. ഈ ചിത്രത്തിനുള്ളില്‍ ഒരു തടവുപുള്ളിയുടെ ഇയാളുടെ മുഖം ഈ ചിത്രത്തില്‍ മറച്ചുപിടിച്ചിരിക്കുകയാണ്. അത് കണ്ടെത്തുകയാണ് ഇന്നത്തെ ടാസ്‌ക്. ആരായാലും ശരിക്കും ബുദ്ധിമുട്ടുമെന്ന് ഉറപ്പാണ്. ചിത്രത്തിന്റെ മിടുക്ക് തന്നെ ഇതില്‍ ഒളിപ്പിച്ചിരിക്കുന്ന ആ തടവ് പുള്ളി തന്നെയാണ്.

2

ചിത്രം കടപ്പാട്-jagranjosh.com

കുട്ടിക്കളി ഇനിയും മാറിയിട്ടില്ല അല്ലേ, മൊണാലിസയായി മഡോണ, ഒന്നൊന്നര തകര്‍പ്പാണല്ലോ; ചിത്രങ്ങള്‍ വൈറല്‍

ഈ ചിത്രത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ ചിലപ്പോള്‍ കണ്‍ഫ്യൂഷന്‍ വരാം. എന്നാലും ഒന്ന് നോക്കാം. ജയിലര്‍ എവിടെയാണ് നില്‍ക്കുന്നതെന്ന് ഒന്ന് നോക്കൂ. ഒരു ജനവാതിലിന് അടുത്തായിട്ടാണ് ഈ ജയിലര്‍ നില്‍ക്കുന്നത്. ആകാശത്തേക്ക് നോക്കി നില്‍ക്കുകയാണെന്ന് മനസ്സിലാവും. ജനവാതിലിന് പുറത്ത് കാണുന്നത് എന്താണ്. ഒരു പക്ഷേ മരത്തില്‍ ഇരിക്കുന്നത്. അത് ഒറ്റ നോട്ടത്തില്‍ തന്നെ നമുക്ക് മനസ്സിലാവുന്നുണ്ട്. പക്ഷേ ഇവിടെയാണ് ട്വിസ്റ്റ്. ഇത്രയും സാധനങ്ങളിലേക്ക് നോക്കിയാല്‍ നമ്മള്‍ യഥാര്‍ത്ഥ കാര്യം മറന്നുപോകും എന്നതാണ്.

3

ചിത്രം കടപ്പാട്-jagranjosh.com

ക്രിസ്റ്റ്യാനോ വീണ്ടും കാഴ്ച്ചക്കാരന്‍; ചെകുത്താന്മാരുടെ തേരോട്ടം, പ്രീമിയര്‍ ലീഗില്‍ യുനൈറ്റഡിന് ഹാട്രിക്ക് നേട്ടം

ഈ ചിത്രത്തില്‍ യഥാര്‍ത്ഥമായി ഒളിഞ്ഞിരിക്കുന്നത് ഒരു ജയില്‍ പുള്ളിയാണ്. എല്ലാവരെയും പോലെ ഇയാളെ കണ്ടെത്തേണ്ടത് നമ്മുടെ ആവശ്യമാണ്. ഈ ചിത്രത്തിലെവിടെയോ ആണ് ഈ തടവ് പുള്ളി ഒളിഞ്ഞിരിക്കുന്നത്. ജയിലറെ കൂടാതെ മറ്റൊരാളെ ഈ മുറിക്കുള്ളില്‍ കണ്ടെത്തുക എന്നത് വളരെ പാടാണ്. അത് ഈ ചിത്രത്തിന്റെ ഡീറ്റെയിലിംഗ് കാരണമാണ്. പല കാര്യങ്ങള്‍ ഈ ചിത്രത്തില്‍ ഒറ്റ നോട്ടത്തില്‍ കാണാന്‍ സാധിക്കും. പിന്നെ വേറെ എങ്ങോട്ടും നോക്കാന്‍ തോന്നില്ല. ഇത് ട്രിക്കുള്ള കാര്യമാണ്. ഇതിനിടയിലാണ് ആ ഒളിഞ്ഞിരിക്കുന്നയാളെ കണ്ടെത്തേണ്ടത്.

4

ചിത്രം കടപ്പാട്-jagranjosh.com

സാധാരണ ഗതിയില്‍ ഈ ചിത്രത്തെ നിരീക്ഷിച്ചാല്‍ ഒന്നും കാണാന്‍ സാധിക്കില്ല. ആകെ ജയിലര്‍, ഒപ്പം മരത്തില്‍ ഇരിക്കുന്ന പക്ഷി എന്നിവയെ മാത്രമേ കാണാന്‍ സാധിക്കൂ. നിങ്ങളുടെ ഫുള്‍ നിരീക്ഷണവും ഈ തടവ് പുള്ളിയെ കണ്ടുപിടിക്കുന്നതിലേക്ക് കൊണ്ടുവരൂ. അപ്പോള്‍ കാണാന്‍ സാധിക്കും. അത്രയും ഏകാഗ്രത വേണ്ടതുണ്ട്. ഒരുപാട് പേര്‍ക്കൊന്നും ഇത് കണ്ടെത്താനായിട്ടില്ല എന്നതാണ് സത്യം. ഓര്‍ക്കേണ്ട പ്രധാനപ്പെട്ടൊരു കാര്യമുണ്ട്. നിങ്ങള്‍ക്ക് മുമ്പിലുള്ളത് വെറും പതിനഞ്ച് സെക്കന്‍ഡാണ്. അതിനുള്ളില്‍ ആ തടവ് പുള്ളിയെ കണ്ടെത്തണം.

5

ചിത്രം കടപ്പാട്-jagranjosh.com

ഇനി കണ്ടെത്താന്‍ ഞങ്ങള്‍ സഹായിക്കും. ചിത്രം താഴെ മുതല്‍ മുകള്‍ വരെ ഒന്ന് പരിശോധിച്ച് നോക്കൂ. ഇനി ഒന്ന് തല കുത്തനെ പിടിച്ച് നോക്കൂ. ഇപ്പോള്‍ കാണാന്‍ സാധിക്കുന്നില്ലേ. ജയിലറുടെ വലത് കാലിന് അടിയിലായി ഒരു തടവുപുള്ളിയുടെ മുഖം കണ്ടില്ലേ. വളരെ അമ്പരപ്പിക്കുന്ന തരത്തിലാണ് ഇത് ഈ ചിത്രത്തില്‍ ഒളിപ്പിച്ചിരിക്കുന്നത്. അതാണ് കണ്ടുപിടിക്കാന്‍ കഷ്ടപ്പെടുന്നത്. പതിനഞ്ച് സെക്കന്‍ഡില്‍ നിങ്ങള്‍ ഈ ജയില്‍ പുള്ളിയെ കണ്ടുപിടിക്കുകയാണെങ്കില്‍ നിങ്ങളൊരു ജീനിയസ്സാണെന്ന് ഉറപ്പിച്ചോളൂ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+