Get Updates
Get notified of breaking news, exclusive insights, and must-see stories!

പശുക്കള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട് കടുവ, 5 സെക്കന്‍ഡില്‍ കണ്ടെത്തിയാല്‍ നിങ്ങള്‍ ആള് പുലിയാണ്

ഒപ്ടിക്കല്‍ ചിത്രങ്ങളുടെ വന്‍ കുത്തൊഴുക്കാണ് ഇപ്പോഴുള്ളത്. എല്ലാം ഒന്നിനൊന്ന് മെച്ചമുള്ള ചിത്രങ്ങളാണ്. രഹസ്യങ്ങള്‍ കണ്ടെത്താന്‍ മനുഷ്യനുള്ള വലിയ താല്‍പര്യമാണ് ഈ ഒപ്ടിക്കല്‍ ചിത്രങ്ങളെ സോഷ്യല്‍ മീഡിയയില്‍ തരംഗമാക്കാന്‍ കാരണം. വളരെ ഫണ്‍ ആയിട്ടുള്ളതാണ് ഇതിലെ പസിലുകള്‍. അതേസമയം നമ്മുടെ തലച്ചോറിനെ ശരിക്കൊന്ന് ഇളക്കി മറിക്കാനുള്ള ഈ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ക്ക് സാധിക്കും.

മറഞ്ഞിരിക്കുന്ന മൃഗങ്ങള്‍ മുതല്‍ ഉള്ളിന്റെ ഉള്ളില്‍ മറഞ്ഞ് കിടക്കുന്ന രഹസ്യങ്ങളും, നിങ്ങളുടെ വ്യക്തിത്വ മികവുമെല്ലാം ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പറഞ്ഞ് തരും. ഇന്നത്തെ ചലഞ്ചും അത്തരത്തില്‍ എന്റര്‍ടെയിന്റ് നല്‍കുന്നതാണ്. വിശദമായി നമുക്ക് ഒന്ന് പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

ഇന്നത്തെ ലക്ഷ്യം ഒരു അപകടകാരിയായ കടുവയെ കണ്ടെത്തുകയാണ്. അതിനായി അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. കുറച്ച് കടുപ്പമേറിയതായി തോന്നുമെങ്കിലും അത്ര കടുപ്പമല്ല എന്നുള്ളതാണ് സത്യം. സാധാരണ ഒപ്ടിക്കല്‍ ചിത്രങ്ങള്‍ നിങ്ങളെ ശരിക്കും വട്ടംകറക്കും. ഈ ചിത്രം പെട്ടെന്ന് വട്ടം കറക്കില്ല. പക്ഷേ കൂടുതല്‍ ചിന്തിക്കാന്‍ പോയാല്‍ പല രൂപങ്ങളായിരിക്കും മനസ്സിലേക്ക് കടന്നുവരിക. അപ്പോള്‍ പിന്നെ ഒപ്ടിക്കല്‍ ഇല്യൂഷനിലേക്ക് നോക്കിയാല്‍ വേറെ പലതുമായിരിക്കും കാണാന്‍ കഴിയുക.

2

ഇനി ചിത്രത്തെ വിശദമായി ഒന്ന് നോക്കാം. ഈ കടുവ ഒളിഞ്ഞിരിക്കുന്നത് വലിയൊരു കൂട്ടം പശുക്കള്‍ക്ക് നടുവിലാണ്. ശരിക്കും തെളിഞ്ഞ ദിവസമാണിതെന്ന് സൂക്ഷിച്ച് നോക്കിയാല്‍ മനസ്സിലാക്കും.നല്ല വെയിലും ഉണ്ട്. കടുവ ഇരപിടിക്കാന്‍ ഒളിഞ്ഞിരിക്കുകയാണെന്ന് ഉറപ്പാണ്. തെളിഞ്ഞ കാലാവസ്ഥയായത് കൊണ്ട് പശുക്കള്‍ പച്ചപുല്ല് തേടി ഓടുകയാണെന്ന് ചിലപ്പോള്‍ തോന്നാം. പശുക്കള്‍ എപ്പോഴും കൂട്ടത്തിലാണ് സഞ്ചരിക്കുക. വളരെ ശാന്തമായി നടക്കുന്ന ജീവിയാണ്. ആത്മരക്ഷാര്‍ഥം മാത്രമാണ് ഇവ എന്തിനെയെങ്കിലും ഉപദ്രവിക്കുക.

3

ചിത്രം നോക്കിയാല്‍ ഒറ്റ നോട്ടത്തില്‍ ഈ പശുക്കള്‍ ഒന്നിച്ച് നില്‍ക്കുന്നത് വളരെയധികം ഇഷ്ടപ്പെടുന്നുണ്ടെന്ന് വ്യക്തമാകും. എന്നാല്‍ ഇവരുടെ സന്തോഷം അധികം നീണ്ടുനില്‍ക്കില്ല. കാരണം ഇരപിടിയനായ ക്രൂരനായ ഒരു വേട്ടമൃഗമാണ് ഇവരെ കാത്തിരിക്കുന്നത്. കടുവയ്ക്ക് ഏറ്റവും ഇഷ്ടമുള്ള മാംസവും പശുക്കളുടേതാണ്. ഈ കടുവയെ ആദ്യം കണ്ടെത്തുക എന്നത് വളരെ പ്രധാനമാണ്. പക്ഷേ അഞ്ച് സെക്കന്‍ഡുകള്‍ മാത്രമാണ് ഉള്ളത്. അതിനുള്ളില്‍ പശുക്കളെ ഈ കടുവ ആക്രമിച്ചിരിക്കും. വേഗം കണ്ടെത്തുക മാത്രമാണ് ആകെയുള്ള മാര്‍ഗം.

4

ഹൈവോള്‍ട്ടേജ് ചിരി, ആയിരം ബള്‍ബ് ഒരുമിച്ച് കത്തിയ പോലെ; നസ്രിയ സ്‌മൈലിംഗ് ബ്യൂട്ടി തന്നെ, ചിത്രങ്ങള്‍ വൈറല്‍

ഇനി സംശയിക്കുന്നവരുണ്ടോ ഈ ചിത്രത്തില്‍ കടുവയുണ്ടെന്ന് കാര്യത്തില്‍. എന്നാല്‍ ഉറപ്പിച്ച് പറയാം ഈ ചിത്രത്തില്‍ കടുവയുണ്ട്. അത് മാത്രമല്ല ഇത് വിശന്നിരിക്കുകയാണ്. കടുവ വിശന്നിരിക്കുകയാണെങ്കില്‍ ഏത് നിമിഷവും ചാടി വീഴുമെന്ന് ഉറപ്പാണ്. പശുക്കളെ സംരക്ഷിക്കുക എന്നതാണ് നമ്മുടെ ജോലി. ഈ കൂട്ടത്തില്‍ നിന്ന് ആദ്യം കണ്ടെത്തേണ്ടതും ഈ കടുവയെയാണ്. എന്നാല്‍ സാഹചര്യവും അന്തരീക്ഷവും മുതലെടുത്ത് ഒളിഞ്ഞിരിക്കുകയാണ് ഈ കടുവ. അതിനെ കണ്ടെത്തുക വളരെ കഷ്ടപ്പാടുമാണ്.

5

ചിത്രം കടപ്പാട്-jagranjosh.com

ബാഴ്‌സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും

ഇനി ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ച് നോക്കൂ. മുകള്‍ ഭാഗം മുതല്‍ അടി വരെ ശരിക്കുമൊന്ന് പരതി നോക്കണം. രണ്ട് വശത്തേക്കും നോക്കാവുന്നതാണ്. വേഗം നോക്കിക്കോളൂ, അഞ്ച് സെക്കന്‍ഡ് മാത്രമാണ് ഉള്ളത്. പാവം പശുക്കള്‍ ഇപ്പോഴും കടുവയുടെ സാന്നിധ്യം അറിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോഴും കടുവയെ കണ്ടെത്തിയിട്ടില്ല അല്ലേ. ചിത്രത്തിന്റെ വലത് വശം നോക്കൂ. ഏറ്റവം അടുത്തായി നാല് പശുക്കള്‍ക്ക് അപ്പുറമാണ് ഈ കടുവ ഒളിഞ്ഞിരിക്കുന്നത്. സൂകക്ഷിച്ച് നോക്കിയാല്‍ ഈ കടുവയെ പെട്ടെന്ന് കാണാം. കാരണം വെളുത്ത പശുക്കള്‍ക്കിടയില്‍ ഇങ്ങനൊരു നിറം വേഗത്തില്‍ തിരിച്ചറിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+