Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ ചിത്രത്തില്‍ സര്‍ക്കസിലെ ആനയുണ്ട്; ചുമ്മാ നോക്കിയാല്‍ കാണില്ല, കാഞ്ഞ ബുദ്ധിയെങ്കില്‍ കണ്ടെത്താം

ഒപ്ടിക്കല്‍ ഇല്യൂഷന്‍ ചിത്രങ്ങള്‍ പുതിയ ഓരോ വെല്ലുവിളികളുമായി ദിവസവും രംഗത്ത് വരാറുണ്ട്. ഒന്നിന് പുറകേ ഒന്നായി യുവാക്കളും യുവതികളുമെല്ലാം ഇപ്പോള്‍ ഒപ്ടിക്കല്‍ ചിത്രങ്ങളുടെ ഫാന്‍സാണ്. പക്ഷേ എത്ര വലിയ ഫാനാണെങ്കിലും ഒപ്ടിക്കല്‍ ചിത്രം ഉയര്‍ത്തുന്ന ഗെയിമുകള്‍ നല്ല രീതിയില്‍ ഫിനിഷ് ചെയ്യുന്നത് കുറച്ച് കടുപ്പമാണ്. കാരണം ഒരുപാട് കാര്യങ്ങളാണ് ഇത്തരം ചിത്രങ്ങളില്‍ ഒളിപ്പിച്ച് വെച്ചിരിക്കുന്നത്.

അതില്‍ നിന്നാണ് നമ്മള്‍ ഉദ്ദേശിച്ച കാര്യം കണ്ടെത്തേണ്ടത്. ഇന്നത്തെ ചിത്രം അത്തരത്തിലുള്ളതാണ്. ഒരു സര്‍ക്കസിലെ റിംഗ് മാസ്റ്ററും അയാളുടെ ആനയുമാണ് ഈ ചിത്രത്തിലെ കഥാപാത്രം. ആനയെയാണ് നമ്മള്‍ കണ്ടെത്തേണ്ടത്. ഇതിനോടകം ചിത്രം വൈറലാണ്. വിശദമായി ഒന്ന് പരിശോധിക്കാം...

1

ചിത്രം കടപ്പാട്-jagranjosh.com

ഈ ചിത്രം വളരെ പഴയതാണ്. ഇതില്‍ ഒറ്റനോട്ടത്തില്‍ ഒരാളെ കാണാം. ഇയാളൊരു സര്‍ക്കസ് മാസ്റ്ററാണ്. എന്നാല്‍ ആനയെ കണ്ടെത്തുക എന്നതാണ് ടാസ്‌ക്. അത് കുറച്ച് കടുപ്പമേറിയതാണ്. സൂക്ഷിച്ച് നോക്കിയാല്‍ മാത്രമേ ഈ രഹസ്യം കണ്ടെത്താനാവൂ. കാരണം ഇതൊരു ഒപ്ടിക്കല്‍ ഇല്യൂഷനാണ്. ചുറ്റുമുള്ളതിലേക്ക് കണ്ണ് പോയാല്‍ പിന്നെ നമുക്ക് വേണ്ടത് കണ്ടെത്തുക ദുഷ്‌കരമാണ്. നിങ്ങളുടെ ബുദ്ധി വേറെ ലെവലാണോ? എങ്കില്‍ ഈ ചിത്രം കണ്ടെത്താന്‍ ട്രൈ ചെയ്യാം. ഈ ആനയെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് സാധാരണ ബുദ്ധിയുണ്ടായാല്‍ പോരെന്ന് ഉറപ്പാണ്.

2

പെര്‍ഫെക്ട് ഓകെ, ആരാധകരേ ശാന്തരാകുവിന്‍ ഇത് കീര്‍ത്തി തന്നെയാണ്, ഒന്നൊന്നര ചിത്രങ്ങള്‍ വൈറല്‍

നിങ്ങളുടെ ഇന്റലിജന്‍സ് ശരാശരിയാണെങ്കില്‍ ഈ ചിത്രത്തിലെ ആനയെ കണ്ടെത്തുക കടുപ്പമാണ്. അത് മാത്രമല്ല പത്ത് സെക്കന്‍ഡുകള്‍ മാത്രമാണ് നിങ്ങള്‍ക്ക് മുമ്പിലുള്ളത്. അത് വളരെ കുറഞ്ഞ സമയമാണ്. അത്ര വേഗത്തില്‍ നിങ്ങള്‍ കണ്ടെത്തണമെങ്കില്‍ നിങ്ങളുടെ ബുദ്ധി കമ്പ്യൂട്ടറിന് സമാനമായിരിക്കണം. അത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് ഉള്ളത്. ഇത് കണ്ടെത്തുകയെന്നത് വലിയ ഗൗരവത്തോടെ തന്നെ കാണുക. നിങ്ങളുടെ ഐക്യു വേറെ ലെവലിലാക്കാന്‍ സഹായിക്കുന്ന ഒപ്ടിക്കല്‍ ചിത്രമാണിത്.

3

നിങ്ങളുടെ ബൗദ്ധിക തലം ഏത് ലെവലിലാണ് ഉള്ളതെന്ന് ഈ ടെസ്റ്റിലൂടെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സൂക്ഷിച്ച് നോക്കൂ, ഇനിയും നിങ്ങള്‍ക്ക് ചിത്രത്തിലെ ആനയെ കണ്ടെത്താന്‍ സാധിച്ചില്ലേ. കുറച്ച് കടുപ്പമാണെങ്കിലും ശരിക്കും ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്. പക്ഷേ നിങ്ങളുടെ നിരീക്ഷ തലം മികച്ചതാണെങ്കില്‍ ഈ ആനയെ എളുപ്പത്തില്‍ കണ്ടെത്താം. ആ ചിത്രത്തിന്റെ മുന്നില്‍ തന്നെ ഈ ആന ഒളിഞ്ഞിരിപ്പുണ്ട്. പലരും പല രീതിയില്‍ ചിന്തിച്ചാണ് ഈ കണ്‍ഫ്യൂഷനുണ്ടാക്കുന്നത്. അതാണ് പ്രതിസന്ധിയായി മാറുന്നത്.

4

സര്‍ക്കസ് മാസ്റ്ററുടെ ചിത്രം നിങ്ങള്‍ കണ്ടില്ലേ. പഴയ രീതിയില്‍ വസ്ത്രം ധരിച്ച് സര്‍ക്കസ് കൂടാരത്തിനടുത്തേക്ക് പോകുന്ന മാസ്റ്ററെ എല്ലാവര്‍ക്കും കാണാം. അതിനുള്ളില്‍ തന്നെയുണ്ട് ഈ ആന. ആ ചിത്രത്തിലേക്ക് തന്നെ സൂക്ഷിച്ച് നോക്കൂ. സര്‍ക്കസ് മാസ്റ്ററുടെ ഓവര്‍ കോട്ടിന്റെ മുഖം ആനയുടേതാണ്. ഇപ്പോള്‍ അദ്ഭുതം തോന്നുന്നില്ലേ. ആനയുടെ തുമ്പിക്കൈയ്യാണ് ഈ കോട്ടിന്റെ വാല്‍ ഭാഗത്തുള്ളത്. ഇയാളുടെ പുറത്തേക്ക് ഒന്ന് സൂക്ഷിച്ച് നോക്കിയാല്‍ കണ്ണുകളും വലിയ ചെവിയും ആനയുടേതാണെന്ന് കണ്ടെത്താം. ഇതെല്ലാം ശരിക്കും നമ്മുടെ മുന്നില്‍ തന്നെയുണ്ട്.

5

ചിത്രം കടപ്പാട്-jagranjosh.com

കിങ് ഈസ് ബാക്ക്; വിരാട് കോലിയുടെ മരണമാസ് ബാറ്റിംഗ്, ജയിച്ചത് പാകിസ്താന്‍

പല തവണ ഇത് നോക്കിയാലും ഇങ്ങനെ ഒന്ന് ഉള്ളതായി നമുക്ക് തോന്നില്ല. ഓവര്‍ കോട്ടിന് മുകളില്‍ ഒരു ആനയെ തന്നെ ഒളിപ്പിക്കാന്‍ പറ്റുമെന്ന് നമ്മളാരും കരുതില്ല. ഈ ചിത്രം കണ്ടെത്താന്‍ ശ്രമിച്ച ആയിരങ്ങളാണ് യഥാര്‍ത്ഥ ആനയെ കണ്ടെത്തിയപ്പോള്‍ അന്തം വിട്ട് പോയത്. എന്നാല്‍ പലര്‍ക്കും ഇത് കണ്ടെത്താനും സാധിച്ചിട്ടുമില്ല. എന്നാല്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്. ഇത്രയും വലിയ രഹസ്യം ഈ ചിത്രത്തില്‍ എങ്ങനെ ഒളിപ്പിച്ചുവെന്നാണ് എല്ലാവരുടെയും ചോദ്യം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+