രാത്രി ഉറങ്ങാതെ 65കാരിയുടെ പവര്‍ബോള്‍ മത്സരം; രാവിലെ അക്കൗണ്ട് നോക്കിയപ്പോള്‍ ഞെട്ടല്‍, 40 കോടി
മിഷിഗണ്‍: ഭാഗ്യം ഏതൊക്കെ വഴികളിലൂടെയാണ് വരികയെന്ന് നമുക്ക് ഒരിക്കലും പ്രവചിക്കാന്‍ സാധിക്കില്ല. അപ്രതീക്ഷിതമായി ഭാഗ്യം നമ്മളെ തേടി വന്നാലുള്ള സന്തോഷം പിന്നെ പറയുകയും വേണ്ട. പലരും ലോട്ടറി എടുക്കുമ്പോള്‍ തേടിയെത്തുന്ന ഞെട്ടലും അങ്ങനെയൊക്കെ സംഭവിക്കുന്നതാണ്. എപ്പോഴെങ്കിലും ഭാഗ്യം കൂടെയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും ലോട്ടറി പോലുള്ള മത്സരങ്ങല്‍ പങ്കെടുക്കുന്നത്. അടിച്ചാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ രാജാവിനെ പോലെ വാഴാം എന്നുളള്ളത് മറ്റൊരു യാഥാര്‍ത്ഥ്യവും.

എന്നാല്‍ ഇപ്പോഴിതാ അങ്ങനെ ഒരു അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ സ്ത്രീയുടെ കഥയാണ് പറഞ്ഞുവരുന്നത്. പവര്‍ബോള്‍ ലോട്ടറിയിലൂടെ അപ്രതീക്ഷിതമായി ഭാഗ്യം തേടിയെത്തിയ ഡിബോറ ബേറ്റ്‌സ് എന്ന 65കാരിക്കാണ് കഥയിലെ നായിക. ഒരിക്കല്‍ രാത്രി ഉറക്കമുള്ളത് പവര്‍ബോള്‍ ലോട്ടറി കളിച്ചപ്പോള്‍ തന്നെ തേടിയതെട്ടിയത് 500000 ഡോളറിന്റെ ഒന്നാം സമ്മാനമാണെന്ന് അവര്‍ പറയുന്നു.

വല്ലപ്പോഴും പവര്‍ ബോള്‍ ലോട്ടറി കളിക്കുന്ന ഇവരെ സംബന്ധിച്ച് ഇത് ഞെട്ടിക്കുന്ന സംഭവമായിപ്പോയി. ഒരിക്കലും തന്നെ തേടി ഈ ഭാഗ്യം എത്തില്ലെന്ന് കരുതിയതാണ്. ഡെബോറ, എന്നാല്‍ പവര്‍ബോള്‍ ലോട്ടറി കളിച്ച് പിറ്റേ ദിവസം തന്റെ അക്കൗണ്ട് നോക്കിയപ്പോള്‍ ഞെട്ടലാണ് ഉണ്ടായതെന്ന് ഇവര്‍ പറയുന്നു.

വല്ലപ്പോഴുമാണ് പവര്‍ബോള്‍ കളിക്കുന്നത്. എല്ലാ ദിവസവും രാവിലെ ഫലം വന്നാല്‍ സൈറ്റില്‍ കയറി നോക്കും. എനിക്ക് ഒരു രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല, അന്ന് ഞാന്‍ എന്റെ ഫോണില്‍ പവര്‍ബോള്‍ കളിക്കുകയായിരുന്നു, പിറ്റേന്ന് രാവിലെ ലോട്ടറി അധികൃതരില്‍ നിന്നും ഒരു ഇമെയില്‍ വരുകയായിരുന്നെന്ന് ബേറ്റ്‌സ് പറയുന്നു.

രാവിലെ എന്റെ ലോട്ടറി അക്കൗണ്ട് ലോഗിന്‍ ചെയ്തപ്പോള്‍ അക്കൗണ്ട് ബാലന്‍സ് 5000000 ഡോളറാണ് കണ്ടത്. ആദ്യം ഇത് കണ്ടപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ സാധിച്ചില്ല. ഞാന്‍ എന്റെ ഭര്‍ത്താവിനെ ഉണര്‍ത്തി കാര്യം പറഞ്ഞു. ഇത് സത്യമാണോ എന്ന് വിശ്വസിപ്പിക്കാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഞാന്‍ പവര്‍ബോളില്‍ വിജയിച്ച കാര്യം എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്ന് ബേറ്റ്‌സ് പറഞ്ഞു.

50,000 ഡോളര്‍ സമ്മാനം നേടുന്നതിനായി ഡിസംബര്‍ 14-ന് നടത്തിയ ഡ്രോയിംഗിനായി ബേറ്റ്സ് നാല് വെളുത്ത പന്തുകളും പവര്‍ബോള്‍ -- 36-51-59-66-68 പിബി:25ഉം പൊരുത്തപ്പെട്ടു. ഇതുകൂടാതെ ബേറ്റ്സ് പവര്‍ പ്ലേ ഓപ്ഷനും കളിച്ചിരുന്നു. അതുകൊണ്ട് തന്നെ അവരുടെ സമ്മാനം 500,000 ആയി ഉയരാന്‍ കാരണമായി.

ലോട്ടറി ആസ്ഥാനത്ത് എത്തിയ ബേറ്റ്‌സ് തനിക്ക് ലഭിച്ച പണം കൃത്യമായി സൂക്ഷിക്കുമെന്ന് പറഞ്ഞു. ഒരിക്കലും പ്രതീക്ഷിക്കാതെ ഭാഗ്യം തേടിയെത്തിയതിന്റെ എല്ലാ സന്തോഷവും ബേറ്റ്‌സിന്റെ മുഖത്തുണ്ടായിരുന്നു. യു എസിലെ ഏറ്റവും പ്രസിദ്ധമായ ലോട്ടറികളില്‍ ഒന്നാണ് പവര്‍ബോള്‍. ദിവസേന ഒട്ടേറെ പേരാണ് ഈ ഭാഗ്യം പരീക്ഷിക്കുന്നത്.












Click it and Unblock the Notifications