അനാഥമായി എലിസബത്ത് രാജ്ഞിയുടെ നായ്ക്കള്‍; ഏറ്റെടുക്കുന്നത് ഈ രാജകുമാരന്‍!!
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ മരണം ലോകത്തിന് മുഴുവന്‍ തീരാവേദനയായിരിക്കുകയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രാജ്ഞിയുടെ വിയോഗത്തോടെ അനാഥമായിരിക്കുന്നത് അവരുടെ നായ്ക്കളാണ്. എലിസബത്ത് രാജ്ഞി സ്വന്തം മക്കളെ നോക്കിയിരുന്ന നായ്ക്കളാണ് ഇവ.
ഇനി ഇവയുടെ ചുമതലകള്‍ ആര് ഏറ്റെടുക്കുമെന്നതാണ് ചോദ്യം. നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ഈ നായ്ക്കള്‍ വൈറലായതാണ്. രാജ്ഞിയുടെ തന്നെ മക്കളില്‍ ഒരാളാണ് ഈ നായ്ക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തിരിക്കുന്നത്. വിശദമായ വിവരങ്ങളിലേക്ക്...

image credit: LJ twitter page
എലിസബത്ത് രാജ്ഞിയുടെ പ്രിയപ്പെട്ട കോര്‍ഗി നായകളാണ് ഇപ്പോള്‍ അനാഥമായിരിക്കുന്നത്. എന്നാല്‍ എലിസബത്തിന്റെ ഇളയ പുത്രന്‍ ആന്‍ഡ്രൂ രാജകുമാരന്‍ ഇനി ഈ നായകളെ നോക്കും. എല്ലാ കാലത്തും രാജ്ഞിക്കൊപ്പം തന്നെയായിരുന്നു ഈ കോര്‍ഗി നായകള്‍. ഇന്നാണ് ഇവയെ ആന്‍ഡ്രൂവിന് കൈമാറാന്‍ തീരുമാനിച്ചത്. യോര്‍ക്കിലെ ഡ്യൂക്കാണ് ആന്‍ഡ്രൂ. ഇയാളുടെ മുന്‍ ഭാര്യ സാറ ഫെര്‍ഗൂസന്‍ ഇതിലൊരു നായകളെ വളര്‍ത്തും. സാറ യോര്‍ക്കിലെ മുന്‍ ഡച്ചസായിരുന്നു ഇവര്‍.

അമ്പമ്പോ എന്തൊരടി, രജപക്‌സെ തുടങ്ങിയിട്ട് നിര്‍ത്തിയില്ല; പാകിസ്താനെ തീര്‍ത്ത് ഹസരങ്ക
മ്യൂക്ക്, സാന്‍ഡി എന്നിങ്ങനെ പേരുള്ള രണ്ട് നായ്ക്കളാണ് ആന്‍ഡ്രൂവും സാറയും ഏറ്റെടുക്കുക. ഇവയെ എലിസബത്ത് രാജ്ഞിക്ക് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണിന്റെ സമയത്തായിരുന്നു ഇത്. ആന്‍ഡ്രൂ തന്നെയാണ് മ്യൂക്കിനെയും സാന്‍ഡിയെയും അമ്മയ്ക്ക് സമ്മാനമായി നല്‍കിയത്. ഇത് ആന്‍ഡ്രൂവിന്റെ മക്കളായ ബിയാട്രിസ്, യൂജീന്‍ രാജകുമാരിമാര്‍ നല്‍കിയതാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ എലിസബത്ത് രാജ്ഞി 95ാം പിറന്നാള്‍ ആഘോഷിച്ച വേളയായിരുന്നു സമ്മാനം ലഭിച്ചത്.

കോര്‍ഗീസ് ഇനി റോയല്‍ ലോഡ്ജിലാണ് താമസിക്കുക. സാറാ ഫെര്‍ഗൂസനാണ് ഈ പട്ടിക്കുട്ടികളെ കണ്ടെത്തിയത്. തുടര്‍ന്ന് ആന്‍ഡ്രൂ ഇത് അമ്മയ്ക്ക് സമ്മാനമായി നല്‍കുകയായിരുന്നു. ഈ നായ്ക്കളുമായി വളരെ അടുത്ത ബന്ധം എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു. ഒപ്പം സാറയുമായി നല്ല ബന്ധം ഇര്‍ക്കുണ്ടായിരുന്നു. ഇവര്‍ നായ്ക്കളെ നടത്തിക്കാനും കുതിരപ്പുറത്തെ സവാരിക്കുമായി എത്താറുണ്ടായിരുന്നു. വിവാഹ മോചനത്തിന് ശേഷവും ഇവരുടെ ബന്ധത്തില്‍ കോട്ടം തട്ടിയിരുന്നില്ല.

വളരെ അടുത്ത സൗഹൃദം എലിസബത്ത് രാജ്ഞിയുമായി സാറയ്ക്കുണ്ടായിരുന്നു. വിന്‍ഡ്‌സോര്‍ കൊട്ടാരത്തിലായിരുന്നു ഇവര്‍ നായ്ക്കളെ നടത്തിച്ചിരുന്നത്. ഇതേ എസ്‌റ്റേറ്റില്‍ തന്നെയാണ് റോയല്‍ ലോഡ്ജുമുള്ളത്. ഇത് ആന്‍ഡ്രൂ രാജകുമാരന്റെ വീടാണ്. മുപ്പതോളം കോര്‍ഗി നായ്കള്‍ എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു. ഇവയെ സ്വന്തം കുടുംബാംഗത്തെ പോലെയാണ് അവര്‍ കണ്ടിരുന്നത്. വിസ്‌കി, ഷെറി, ഷുഗര്‍, മിഥ്, മിന്റ്, ബസ്സ്, ബ്രഷ്, ജോര്‍ഡി, സ്‌മോക്കി തുടങ്ങി പേരുകളിലുള്ള നായ്ക്കള്‍ എലിസബത്ത് രാജ്ഞിക്കുണ്ടായിരുന്നു.


Click it and Unblock the Notifications