എലിസബത്ത് രാജ്ഞിയുടെ മരണം പ്രവചിച്ച് യുവാവ്; കിറുകൃത്യം, ചാള്‍സ് രാജാവിനും മുന്നറിയിപ്പ്, വൈറല്‍
ലണ്ടന്‍: പ്രവചനങ്ങള്‍ കൃത്യമായ വരുമ്പോള്‍ നമ്മള്‍ ഭാഗ്യമാണെന്ന് പറയാറുണ്ട്. എന്നാല്‍ ഇതിന് കഴിവുള്ളവര്‍ പലയിടത്തുമുണ്ട്. ബാബ വംഗയൊക്കെ അതിന് ഉദാരണമാണ്. എന്നാല്‍ ഒരു യുവാവ് സോഷ്യല്‍ മീഡിയയിലെ നടത്തിയ പ്രവചനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എലിസബത്ത് രാജ്ഞിയുടെ മരണം കൃത്യമായി പ്രവചിച്ചാണ് ഈ യുവാവ് ലോക ശ്രദ്ധ നേടിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ ട്വീറ്റില്‍ അമ്പരന്ന് നില്‍ക്കുകയാണ്. ഇതെങ്ങനെ സാധിക്കുന്നുവെന്നാണ് ചോദ്യം മുഴുവന്‍. അത് മാത്രമല്ല, വലിയൊരു മുന്നറിയിപ്പ് ചാള്‍സ് രാജാവിന് ഇയാള്‍ നല്‍കിയിട്ടുണ്ട്. വിശദമായ വിവരങ്ങളിലേക്ക്....

എലിസബത്ത് രാജ്ഞി മരിക്കുന്ന ദിവസം കൃത്യമായി പ്രവചിച്ചിരിക്കുകയാണ് ഈ യുവാവ്. ലോഗന്‍ സ്മിത്ത് എന്ന ട്വിറ്റര്‍ യൂസറാണ് ഈ പ്രവചനം നടത്തി ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്. സെപ്റ്റംബര്‍ എട്ടിന് എലിസബത്ത് രാജകുമാരി അന്തരിക്കുമെന്നായിരുന്നു പ്രവചനം. അതുപോലെ തന്നെ സംഭവിച്ചു. കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിയോഗം.

ഇങ്ങനൊക്കെ കളിച്ചിട്ടും ഞങ്ങളെ ചെക്കന്‍ ടീമിലില്ല; സഞ്ജു സാംസണെ തഴഞ്ഞ് ഇന്ത്യ, ആരാധകര്‍ കലിപ്പില്‍
ജൂലായിലാണ് ലോഗന്‍ സ്മിത്ത് ഈ പ്രവചനം നടത്തിയത്. രണ്ട് മാസത്തിനുള്ളില്‍ തന്നെ ഈ പ്രവചനം സത്യമായിരിക്കുകയാണ്. ബാബ വംഗയുടെ പകരക്കാരനാണ് ഈ യുവാവ് എന്ന് പറയുന്നവരും ട്വിറ്ററിലുണ്ട്. ഡെയ്‌ലി സ്റ്റാറില്‍ ലോഗന്‍ സ്മിത്തിന്റെ ട്വീറ്റ് വന്നതോടെ വൈറലാവുകയായിരുന്നു. അത് മാത്രമല്ല ചാള്‍സ് രാജാവിനും ലോഗന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആരാധകരെ ശാന്തരാകുവിന്‍, അവാര്‍ഡൊക്കെ കിട്ടി ഹാപ്പി മൂഡിലാണ് പൂജ; വൈറലായി പുതിയ ചിത്രങ്ങള്‍
ചാള്‍സ് രാജാവ് 2026ല്‍ മരിക്കുമെന്നാണ് മുന്നറിയിപ്പ. ഇതിന്റെ തിയതിയും ഈ യുവാവ് നല്‍കിയിട്ടുണ്ട്. 2026 മാര്‍ച്ച് 28ന ചാള്‍സ് രാജാവ് ലോകത്തോട് വിടപറയുമെന്നാണ് മുന്നറിയിപ്പ്. ഈ പോസ്റ്റ് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെ യുവാവ് അക്കൗണ്ട് പ്രൈവറ്റാക്കിയിരിക്കുകയാണ്.

അക്കൗണ്ട് ട്വിറ്റര്‍ നടപടിയും നേരിട്ടിട്ടുണ്ട്. പലരും ലോഗന്‍ സ്മിത്തിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളാണ് ഷെയര്‍ ചെയ്യുന്തന്. പ്രമുഖ ടിക് ടോക്കര്‍ സുകോസ്‌ബേര്‍ണ്റ്റ് ഐയും ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്. അമ്പരപ്പിലാണ് എല്ലാവരും. ലോഗന്‍ സ്മിത്തിന് എന്റെ ആദരാഞ്ജലികള്‍. ബ്രിട്ടീഷുകാര്‍ ഇയാളെ വെറുതെ വിടില്ലെന്നും ഒരു യൂസര്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതേസമയം ചാള്‍സ് രാജാവ് പറഞ്ഞ തിയതിയില്‍ മരിക്കില്ലെന്ന് പറയുന്നവരും ധാരാളമുണ്ട്. തനിക്കും തോന്നുന്നത് ചാള്‍സ് രാജാവിന്റെ ഭരണ കാലയളവ് വളരെ കുറച്ച് സമയം മാത്രമേ ഉണ്ടാവൂ എന്നാണ് നിരവധി പേര്‍ ഈ പോസ്റ്റിനെ പിന്തുണച്ച് പറയുന്നത്. ചാള്‍സ് രാജാവിന്റെ കാര്യത്തില്‍ ഇത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കരുത് എന്ന് ഒരാള്‍ കമന്റിട്ടിട്ടുണ്ട്.

ചാള്‍സ് രാജാവ് അഞ്ച് മുതല്‍ പത്ത് വര്‍ഷം ഭരിക്കുമെന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു. അതേസമയം എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന്റെ വേളയില്‍ ഇത്തരം വിഷയത്തെ കുറിച്ച് സംസാരിക്കുന്നത് അനുചിതമാണെന്ന് പറയുന്നവരും ധാരാളമുണ്ട്. ഒരാള്‍ മരിക്കുന്ന കാര്യം തീരുമാനിക്കുന്നത് ദൈവമാണെന്നും, മറ്റാര്‍ക്കും അക്കാര്യങ്ങള്‍ പ്രവചിക്കാനാവില്ലെന്നും രാജകുടുംബത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

ഒരുണ്‍മില എന്ന ട്വിറ്റര്‍ യൂസറും ഇങ്ങനൊരു പ്രവചനം നടത്തിയതായി അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24നാണ് ഈ പ്രവചനം നടത്തിയതെന്നും ഇതില്‍ പറയുന്നുണ്ട്. ഈ ട്വീറ്റ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗാണ്. എന്നാല്‍ ഈ ട്വീറ്റ് തട്ടിപ്പാണെന്ന് പലരും പറയുന്നു. യാതൊരു കമന്റുകളും റിട്വീറ്റുകകളും മുമ്പില്ലാത്ത ട്വീറ്റാണിതെന്ന് യൂസര്‍മാര്‍ പറയുന്നു.

ഇവര്‍ മരിച്ചതിന് ശേഷം വന്ന ഫേക്ക് ട്വീറ്റാണിതെന്നും സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. എന്നാല്‍ ഇത് പ്രൈവറ്റ് അക്കൗണ്ടായിരുന്നുവെന്നും, തെറ്റായ പ്രവചനങ്ങള്‍ നേരത്തെ ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നുമാണ് ഒരാള്‍ പറയുന്നത്. രണ്ട് വര്‍ഷമായി രണ്ട് ട്വീറ്റുകള്‍ മാത്രമാണ് ഈ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നതെന്നും യൂസര്‍മാര്‍ പറഞ്ഞു. അതാണ് ഇവ വ്യാജമാണെന്ന് പറയാന്‍ കാരണം.












Click it and Unblock the Notifications