കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മണിക്കൂറുകളോളം ഉറങ്ങി ഈ 26 കാരി നേടിയത് അഞ്ച് ലക്ഷം രൂപ; നിങ്ങള്‍ക്കും നേടണോ!!

Google Oneindia Malayalam News

ഒരു മനുഷ്യന് ഏറ്റവും ആവശ്യമുള്ള കാര്യങ്ങളിൽ ഒന്നാണ് ഉറക്കം. ശരിയായ ഉറക്കം കിട്ടിയില്ലെങ്കിൽ പല ആരോ​ഗ്യപ്രശ്രനങ്ങളും ഉണ്ടാകുമെന്ന് പഠനങ്ങൾ തന്നെ പറയുന്നുണ്ട്. എന്നാൽ ഉറക്കം അധികമായാലോ അതും പ്രശ്നമാണ്. നട്ടുച്ചയായിട്ടും എഴുന്നേൽക്കാനായില്ലേ എന്ന ചോദ്യം കേൾക്കാത്തവർ കുറവായിരിക്കും.

കാലത്ത് എഴുന്നേൽക്കാൻ മടിപിടിക്കാത്ത ആരെങ്കിലും ഉണ്ടാവുമോ..അതും കുറവ് ആയിരിക്കും. ചുമ്മാ ഉറക്കം തൂങ്ങാതെ പോയി വല്ല പണിയെടുക്കെന്ന ഡയലോ​ഗൊക്കെ നിരന്തരം കേൾക്കുന്നതാണ്. ഇതൊക്കെ ഇവിടെ പറയാൻ കാരണം ഉറക്കം കൊണ്ട് ജീവിതത്തിൽ വലിയൊരു നേട്ടം കൊയ്ത ഒരു യുവതിയെ കുറിച്ച് പറയാനാണ്.

1

ഉറക്കം കൊണ്ടും ജീവിതത്തിൽ നേട്ടം ഉണ്ടാക്കമെന്ന് തെളിയിച്ചിരിക്കുകയാണ് യുവതി.. ‌മണിക്കൂറുകളോളം ഉറങ്ങി ചാമ്പ്യന്‍ഷിപ്പ് നേടിയെടുത്ത ഈ യുവതിയുടെ കഥയാണ് സോഷ്യൽമീഡിയയിൽ വൈറൽ. കൊല്‍ക്കത്തക്കാരി ത്രിപര്‍ണ ചക്രവര്‍ത്തിയാണ് ഉറങ്ങിയാലും ജീവിതത്തിൽ നേട്ടം ഉണ്ടാകുമെന്ന് കാണിച്ചുതന്നത്. ഇന്ത്യയുടെ ആദ്യത്തെ സ്ലീപ് ചാമ്പ്യനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ത്രിപര്‍ണ.

2

കിടക്ക നിര്‍മാണ കമ്പനിയായ വേക്ക് ഫിറ്റാണ് ഈ ഉറക്ക മത്സരത്തിന്റെ സംഘാടകര്‍. ഇന്റേണ്‍ഷിപ്പ് പരിപാടി ആയാണ് മത്സരം സംഘടിപ്പിച്ചത്. ഇരുപത്താറുകാരിയായ ത്രിപര്‍ണയ്ക്ക് മത്സരത്തില്‍ ജയിച്ചതിലൂടെ അഞ്ചുലക്ഷം രൂപ സമ്മാനവും ലഭിച്ചു. ഓഗസ്റ്റ് 24-നാണ് ദ വേക്ക് ഫിറ്റ് സ്ലീപ് ഇന്റേണ്‍ഷിപ്പ് സീസണ്‍-2, 2021 ബാച്ചിന്റെ വിജയിയായി ത്രിപര്‍ണയെ വേക്ക്ഫിറ്റ് പ്രഖ്യാപിക്കുന്നത്.

Viral Video: ചാടിയെഴുന്നേറ്റ് മുഖത്തടിച്ച് ഭര്‍ത്താവ്; എംഎല്‍എയ്ക്ക് മര്‍ദ്ദനം;ദൃശ്യങ്ങള്‍ പുറത്ത്‌Viral Video: ചാടിയെഴുന്നേറ്റ് മുഖത്തടിച്ച് ഭര്‍ത്താവ്; എംഎല്‍എയ്ക്ക് മര്‍ദ്ദനം;ദൃശ്യങ്ങള്‍ പുറത്ത്‌

3

മത്സരത്തില്‍ പങ്കെടുക്കുന്ന ഇന്റേണുകള്‍ക്കായി ചില നിബന്ധനയും വേക്ക് ഫിറ്റ് വെച്ചിരുന്നു. അതിങ്ങനെ: നൂറുദിവസം, തുടര്‍ച്ചയായി രാത്രി ഒന്‍പതു മണിക്കൂര്‍ തടസ്സങ്ങളില്ലാതെ ഉറങ്ങണം. നൂറാംദിവസം രാത്രി മത്സരിക്കാനുണ്ടായിരുന്നത് നാലു മത്സരാര്‍ഥികളായിരുന്നു. 95 ശതമാനം നിദ്രാക്ഷമത (sleep efficiency) പ്രകടിപ്പിച്ചാണ് ത്രിപര്‍ണ ചാമ്പ്യന്‍പട്ടം നേടുന്നതു

ദിലു എന്തൊരു ​ഹാപ്പിയാണ്...പുതിയ ചിത്രവുമായി ദിൽഷ ..ഫുൾ ഓൺ ആന്റ് ഹാപ്പി

4

അവസാന ഘട്ടംവരെ എത്തിയ മത്സരാര്‍ഥികള്‍ക്ക് കമ്പനി ഓരോലക്ഷം രൂപ സ്റ്റൈപന്‍ഡായി നല്‍കിയിട്ടുമുണ്ട്. ഇന്റേണുകള്‍ നന്നായി ഉറങ്ങാന്‍ നിദ്രാ വിദഗ്ധ (sleep experts) രുമായി കൗണ്‍സിലിങ് സെഷനുകള്‍, ഫിറ്റ്‌നസ് എക്‌പേര്‍ട്ടുകളുടെ സഹായം തുടങ്ങിയവയും വേക്ക് ഫിറ്റ് നല്‍കിയിരുന്നു. വേക്ക്ഫിറ്റിന്റെ ഉറക്കമത്സരത്തിന്റെ ആദ്യ സീസണില്‍ 1.75 ലക്ഷം പേരാണ് പങ്കെടുക്കാന്‍ അപേക്ഷിച്ചതെന്ന് ദ ഗുവാഹത്തി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടാമത്തെ സീസണ്‍ ആയപ്പോഴേക്കും അപേക്ഷകരുടെ എണ്ണം വീണ്ടും കുതിച്ചുയര്‍ന്നു. 5.5 ലക്ഷത്തില്‍ അധികം പേരാണ് ഇത്തവണ അപേക്ഷിച്ചത്. മൂന്നാമത്തെ സീസണിന് വേക്ക്ഫിറ്റ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുണ്ട്..

മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

English summary
Triparna, a 26-year-old girl, became the first sleeping champion and won a cash prize of Rs 5 lakh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X