'മെസിയെ കുറിച്ച് എഴുതൂല, ഞാന്‍ ബ്രസീല്‍ ഫാനാണ്'; വൈറലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്
മലപ്പുറം: ലോകപ്രശസ്തനായ ഫുട്‌ബോളര്‍ മെസിയെ കുറിച്ച് ജീവചരിത്രം എഴുതുക. കേരളത്തില്‍ പഠിക്കുന്ന ഒരു നാലാം ക്ലാസ് വിദ്യാര്‍ത്തിയുടെ കൊല്ലപ്പരീക്ഷ ചോദ്യപ്പേപ്പറിലെ ചോദ്യമാണിത്. വിശദാമായി എഴുതാന്‍ ചില സൂചനകളും ചോദ്യപ്പേപ്പറില്‍ നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പറില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ക്യാപ്റ്റന്റെ മുഴുവന്‍ പേരും, മാതാപിതാക്കളുടെ വിശദാംശങ്ങളും, കരിയറിലെ പ്രധാന നേട്ടങ്ങളും തുടങ്ങിയ സൂചനകളുള്ള ഒരു ച്ിത്രവുമുണ്ടായിരുന്നു.
ഈ വിവരങ്ങള്‍ കൊണ്ട് നല്ല അടിപൊളിയായി ഒരു ജീവചരിത്രം ഏതൊരു വിദ്യാര്‍ത്ഥിക്കും എഴുതാന്‍ സാധിക്കും. എന്നാല്‍ ഈ ചോദ്യപ്പേപ്പറാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കാരണം, മറ്റൊന്നുമല്ല, ഈ ചോദ്യത്തിന് ഒരു വിദ്യാര്‍ത്ഥി പങ്കുവച്ച ഉത്തരമാണ് ഈ ചോദ്യപ്പേപ്പര്‍ വൈറലാകുന്നതിനുള്ള പ്രധാന കാരണം.

പരീക്ഷയ്ക്ക് തോല്‍ക്കുമോ എന്ന് പേടിച്ച് അറിയുന്ന ഉത്തരം വൃത്തിയായി എഴുതാനാണ് എല്ലാവരും ശ്രമിച്ചതെങ്കില്‍ ബ്രസീല്‍ ഫാനായ റിസ ഫാത്തിമ എന്ന വിദ്യാര്‍ത്ഥി ഈ ചോദ്യത്തിന് എഴുതിയ ഉത്തരം എല്ലാവരെയും ഞെട്ടിച്ചു. ഞാന്‍ ഒരു ബ്രസീല്‍ ആരാധികയാണെന്നും ഞാന്‍ ഉത്തരം എഴുതൂല, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസിയെ ഇഷ്ടമല്ല എന്നാണ് ഈ വിദ്യാര്‍ത്ഥി എഴുതിയത്.
എല്ലാ അര്‍ജന്റീനിയന്‍ ആരാധകരും ഉത്തരം തകര്‍ത്ത് എഴുതിയപ്പോള്‍ വ്യത്യസ്തമായി ഉത്തരം എഴുതിവച്ച റിസ ഫാത്തിമ ഇതോടെ സോഷ്യല്‍ മീഡിയയില്‍ താരമായി. നിരവധി പേരാണ് ഈ ചോദ്യപ്പേപ്പര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. തിരൂര്‍ പുതുപ്പശള്ളി ശാസ്ത എല്‍ പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് റിസ ഫാത്തിമ. കടുത്ത ബ്രസീല്‍ ആരാധികയാണ് റിസ.
വീട്ടില്‍ വച്ച് മെസി, റൊണാള്‍ഡോ ആരാധകരോട് പോര് പതിവാണെന്ന് റിസ പറയുന്നു. സംഭവം അറിഞ്ഞ് സ്‌കൂളില്‍ എത്തിയ ബ്രസീല്‍ ഫാന്‍സ് അസോസിയേഷന്‍ റിസ ഫാത്തിമയ്ക്ക് നെയ്മറിന്റെ ജേഴ്‌സി സമ്മാനമായി നല്‍കുകയും ചെയ്തു. ജീവചരിത്ര കുറിപ്പ്, ആസ്വാദനക്കുറിപ്പ്, ഫാസ്റ്റ് ഫുഡിനെതിരെ പോസ്റ്റര്‍ തയ്യാറാക്കല്‍ തുടങ്ങിയ ആറ് ചോദ്യങ്ങളാണ് വാര്‍ഷിക പരീക്ഷയ്ക്കുണ്ടായിരുന്നത്.
ഈ ചോദ്യങ്ങളില്‍ ഇഷ്ടമുള്ള അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതി. ബാക്കിയുള്ള അഞ്ച് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയതിന് ശേഷമാണ് റിസ ഈ ചോദ്യത്തിന് ഇങ്ങനെ ഒരു കുറിപ്പ് എഴുതിയത്. ഉത്തരക്കടലാസ് പരിശോധിച്ച അധ്യാപകന്‍ സ്‌കൂള്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ പങ്കുവച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.
അതേസമം, നിസയെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. എഴുത്തുകാരി ശാരദക്കുട്ടി നിസയെ കുറിച്ച് പങ്കുവച്ച കുറിപ്പ് ഇങ്ങനെ, എനിക്കിഷ്ടമില്ലാത്തത് ഞാനെഴുതില്ല. അതിനി മാര്‍ക്കു പോയാലും ഞാനെഴുതില്ല' അതു പറയുമ്പോള്‍ ആ നാലാം ക്ലാസുകാരി പെണ്‍കുട്ടിയുടെ ആത്മവിശ്വാസവും നിറഞ്ഞ ചിരിയും നിശ്ചയദാര്‍ഢ്യവും എനിക്കു വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്.
ഫുട്‌ബോള്‍ താരം മെസ്സിയെ കുറിച്ചെഴുതാനായിരുന്നു പരീക്ഷയിലെ ചോദ്യം. മലപ്പുറത്ത് ഒരു സ്‌കൂളിലെ അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നിരിക്കണം കുട്ടി തയ്യാറാക്കേണ്ടിയിരുന്നത്. അങ്ങനെയാണ് ഉത്തരക്കടലാസിന്റെ വിദൂരഫോട്ടോയില്‍ നിന്ന് മനസ്സിലാകുന്നത്. നെയ്മറുടെ ആരാധികയായ കുട്ടിക്ക് മാര്‍ക്കല്ല, തന്റെ ഇഷ്ടമാണ് പ്രധാനം. തന്റെ എഴുത്താണ് പ്രധാനം. ഇഷ്ടമല്ലാത്ത ഒന്നിനെ കുറിച്ചെഴുതാനാവില്ല. വ്യവസ്ഥകളെ പെണ്‍കുട്ടികള്‍ പഠിപ്പിച്ചു തുടങ്ങുന്നു എന്നത് എത്ര ആഹ്ലാദകരമായ കാര്യമാണ്.












Click it and Unblock the Notifications